യെദ്യൂരപ്പ നാളെ സത്യ പ്രതിജ്ഞ ചെയ്യുമെന്ന് ട്വീറ്റ്; വിവാദമായതോടെ എംഎൽഎ ട്വീറ്റ് പിൻവലിച്ച് മുങ്ങി
ബെംഗളൂരു: വ്യാഴാഴാച രാവിലെ യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട്. യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചെന്ന് ബിജെപി എംഎല്‍എ ട്വീറ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ 9.30ന് യെദ്യൂരപ്പ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സുരേഷ് കുമാര്‍ എംഎല്‍എ ട്വീറ്റ് ചെയ്തിരിക്കുന്നത്. സംഭവം വിവാദമായതോടെ അദ്ദേഹം ട്വീറ്റ് പിൻവലിച്ചു.
സ്വതന്ത്ര സ്ഥാനാർത്ഥിയാടക്കം 105 എംഎൽഎമാരാണ് ബിജെപിക്കൊപ്പമുള്ളത്. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിനേക്കാൾ ഭൂപക്ഷം ലഭിക്കാൻ ഏഴ് എംഎൽഎമാർ കൂടി ബിജെപിക്കൊപ്പം വേണം. ബിജെപിക്ക് ഗവർണർ പിന്തുണ നൽകിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമാണ് ബിജെപി ഉന്നയിച്ചത്.

ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. . രാജ്ഭവനിലെത്തിയാണ് ഇവര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം ഇവരുണ്ടാക്കിയ സഖ്യത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അടങ്ങുന്ന കത്ത് ഗവര്‍ണര്‍ക്ക് കൈമാറുകയും സര്‍ക്കാര്‍ രൂപീകരണത്തിന് ആദ്യം തങ്ങളെ ക്ഷണിക്കണമെന്ന് ആലശ്യപ്പെടുകയും ചെയിതിരുന്നു. ഗവര്‍ണര്‍ നിയമവിദഗ്ധരുമായി സംസാരിച്ച ശേഷം ഏത് പാര്‍ട്ടിയെ വിളിക്കണമെന്ന് തീരുമാനിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.

തുടർന്നാണ് ബിജെപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചെന്ന് എംഎൽഎ സുരേഷ് കുമാർ ട്വീറ്റ് ചെയ്തിരിക്കുന്നത്. തുടർന്നാണ് ബിജെപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചെന്ന് എംഎൽഎ സുരേഷ് കുമാർ ട്വീറ്റ് ചെയ്തിരുന്നത്. എന്നാൽ ബിജെപിയുടെ യദ്യൂരപ്പയല്ല കുമാരസ്വാമിയായണ് വ്യാഴാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുകയെന്ന് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗം മേധാവിയായ ദിവ്യ സ്പന്ദനയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
Recommended Video

Not @BSYBJP but Kumarswamy to take oath tomorrow morning at 9:30am at RajBhavan: Sources
— Divya Spandana/Ramya (@divyaspandana) May 16, 2018
Same sources as Rahul Kanwal.












Click it and Unblock the Notifications