യെഡിയൂരപ്പ ബിജെപിയില്‍ തിരിച്ചെത്തുന്നു
ബാംഗ്ലൂര്‍: ഒടുവില്‍ മാസങ്ങളോളം നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ബിജെപിയിലേക്ക് തിരിച്ചെത്തുകയാണെന്ന് പ്രഖ്യാപിച്ചു.
ദക്ഷിണേന്ത്യയില്‍ ആദ്യമായി പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച യെഡിയൂരപ്പയെ കൂടാതെ ലോകസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകില്ലെന്ന തിരിച്ചറിവാണ് ബിജെപിയുടെ ഈ നീക്കത്തിനു പിന്നില്‍. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലയനമുണ്ടാകുമെന്ന് കെജെപി നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 18നായിരിക്കും ലയനസമ്മേളനമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായെത്തുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുപോകുന്നതില്‍ തെറ്റില്ലെന്നാണ് കരുതുന്നത്. എന്തെങ്കിലും ഉപാധികളോടെയല്ല ഈ തിരിച്ചുപോക്ക്. പാര്‍ട്ടിയില്‍ എന്തെങ്കിലും സ്ഥാനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടും ഇല്ല.
ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ പോലും തീരുമാനമെടുത്തിട്ടില്ല. ആം ആദ്മി പാര്‍ട്ടി ബിജെപിയ്ക്ക് ഒരു ഭീഷണിയാണെന്ന് കാര്യത്തില്‍ പ്രതികരിക്കാന്‍ ഇല്ല. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രാദേശികകക്ഷികള്‍ അത്യാവശ്യമാണ്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്നുള്ള 28 സീറ്റില്‍ 20ഉം നേടുക മാത്രമാണ് ലക്ഷ്യം-ലിംഗായത്ത് നേതാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.












Click it and Unblock the Notifications