കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദിയല്ല കന്നഡികര്‍ക്ക് കന്നഡ തന്നെ ഭാഷ; അമിത് ഷായെ തള്ളി യെഡിയൂരപ്പ!!

Google Oneindia Malayalam News

ബെംഗളൂരു: ഹിന്ദി പ്രഥമ ഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ തള്ളി കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ. കന്നഡ ഭാഷ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്നും യെഡിയൂരപ്പ ട്വീറ്റ് ചെയ്തു.

yedamit

നമ്മുടെ രാജ്യത്തെ എല്ലാ ഔ ദ്യോഗിക ഭാഷകളും തുല്യമാണ്. എന്നിരുന്നാലും, കർണാടകത്തെ സംബന്ധിച്ചിടത്തോളം കന്നഡയാണ് പ്രധാന ഭാഷ. ഞങ്ങൾ ഒരിക്കലും അതിന്റെ പ്രാധാന്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. കന്നഡയെയും സംസ്ഥാനത്തിന്‍റെ സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കാൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും യെഡിയൂരപ്പ ട്വീറ്റ് ചെയ്തു.

അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം കനക്കുകയാണ്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. കന്നഡയും തമിഴും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദി. ഹിന്ദി ദിനാചരണത്തെ എതിർക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ഹിന്ദി ഔദ്യോഗിക ഭാഷയാണെന്ന് ഏത് ഭരണഘടനയിലാണ് പറഞ്ഞിട്ടുള്ളതെന്നായിരുന്നു ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചത്.

English summary
Yediyurappa agaisnt Hindi imposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X