കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡ്ഡിയുടെ നീക്കങ്ങളെല്ലാം പാളി!! തിരിഞ്ഞു നേക്കാതെ അമിത് ഷാ, വിമതര്‍ക്കും മുഖം കൊടുത്തില്ല

Google Oneindia Malayalam News

ബെംഗളൂരു: മുഖ്യമന്ത്രിയായി യെഡിയൂരപ്പ അധികാരത്തില്‍ ഏറിയെങ്കിലും കര്‍ണാടകത്തില്‍ ബിജെപിയെ സംബന്ധിച്ച് കാര്യങ്ങള്‍ ഒന്നും ആശ്വാസകരമല്ല. മന്ത്രിസഭാ വികസനത്തില്‍ തഴയപ്പെട്ട മുതിര്‍ന്ന നേതാക്കള്‍ ഒരു ഭാഗത്ത് സര്‍ക്കാരിനെതിരെ ഭീഷണി ഉയര്‍ത്തി രംഗത്തുണ്ട്. മറുവശത്താകട്ടെ ബിജെപിക്ക് വേണ്ടി സ്വന്തം സഖ്യത്തിന് പണികൊടുത്ത 17 വിമതരും തങ്ങളുടെ നിലയുറപ്പിക്കാനുളള നെട്ടോട്ടത്തതില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മേല്‍ ചുമത്തുന്ന സമ്മര്‍ദ്ദം വേറെയും.

മോദിയെ പുകഴ്ത്തല്‍ രാഷ്ട്രീയ മാറ്റത്തിനുള്ള തയ്യാറെടുപ്പോ? അഭ്യൂഹം ശക്തം, തരൂരിന്‍റെ മറുപടിമോദിയെ പുകഴ്ത്തല്‍ രാഷ്ട്രീയ മാറ്റത്തിനുള്ള തയ്യാറെടുപ്പോ? അഭ്യൂഹം ശക്തം, തരൂരിന്‍റെ മറുപടി

ഇതൊന്നും പോരാത്തതിനാണ് ദില്ലിയില്‍ നിന്നുള്ള ദേശീയ നേതൃത്വത്തിന്‍റെ അവഗണന. കര്‍ണാടകത്തില്‍ മന്ത്രിസഭ വികസനം അമിത് ഷാ ഇടപെട്ട് നടത്തിയെങ്കിലും മന്ത്രിമാര്‍ക്ക് നല്‍കേണ്ട വകുപ്പുകള്‍ സംബന്ധിച്ച് ഷാ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്ക് നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ദില്ലിക്ക് പുറപ്പെട്ട യെഡ്ഡിക്ക് നിരാശയോടെ മടങ്ങേണ്ടി വന്നിരിക്കുകയാണ്. വിമതരോടുള്ള യെഡിയൂരപ്പയുടെ അനാവശ്യ പരിഗണനയാണ് ദേശീയ നേതൃത്വത്തേയും അമിത് ഷായേയും ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ

 അമിത് ഷായെ കാണാന്‍ ദില്ലിയിലേക്ക്

അമിത് ഷായെ കാണാന്‍ ദില്ലിയിലേക്ക്

ഒരു മാസം നീണ്ട ഏകാംഗ ഭരണത്തിന് ഒടുവില്‍ കഴിഞ്ഞ ദിവസമാണ് യെഡിയൂരപ്പ മന്ത്രിസഭ വികസിപ്പിച്ചത്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടി ഇടപെട്ട് കൊണ്ടായിരുന്നു മന്ത്രിസഭ വിപുലീകരിച്ചത്. എന്നാല്‍ പല മുതിര്‍ന്ന നേതാക്കളും മന്ത്രിസഭയില്‍ നിന്ന് തഴയപ്പെട്ടു. തങ്ങളുടെ സീനിയോറിറ്റി പരിഗണിക്കാതെ ഒഴിവാക്കി നിര്‍ത്തിയതില്‍ പല നേതാക്കളും അതൃപ്തരാണ്. ഇവര്‍ ദേശീയ നേതൃത്വത്തെ തങ്ങളുടെ പരാതി അറിയിച്ചിട്ടുണ്ട്. അതിനിടെ മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യെഡിയൂരപ്പ ദില്ലിയിലേക്ക് പുറപ്പെട്ടെങ്കിലും യെഡ്ഡിക്ക് മുഖം കൊടുക്കാന്‍ അമിത് ഷാ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.

 മുഖം നല്‍കാതെ ഷാ

മുഖം നല്‍കാതെ ഷാ

ശനിയാഴ്ച വകുപ്പ് വിഭജനം ഉണ്ടാകുമെന്നായിരുന്നു യെഡിയൂരപ്പ അറിയിച്ചത്. എന്നാല്‍ വെള്ളിയാഴ്ച നിരാശനായി അദ്ദേഹത്തിന് ദില്ലിയില്‍ നിന്നും മടങ്ങേണ്ടി വന്നു. ദില്ലിയിലെ കര്‍ണാടക ഭവനില്‍ ഒരു ദിവസം മുഴുവന്‍ കാത്തിരുന്നെങ്കിലും അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ യെഡിയൂരപ്പയ്ക്ക് സാധിച്ചില്ല. ഇതോടെ ബിജെപി നാഷ്ണല്‍ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ബിഎല്‍ സന്തോഷിനേയും പുതുതായി നിയമിതനായ കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിനേയും കണ്ട് യെഡിയൂരപ്പ മടങ്ങുകയായിരുന്നു. വകുപ്പ് വിഭജനം സംബന്ധിച്ചും വിമതര്‍ ഉയര്‍ത്തുന്ന ആശങ്കകളെ സംബന്ധിച്ചും യെഡിയൂരപ്പ നേതാക്കളെ ധരിപ്പിച്ചു.

 ദേശീയ നേതൃത്വത്തിന് അതൃപ്തി?

ദേശീയ നേതൃത്വത്തിന് അതൃപ്തി?

അതേസമയം വിമതരെ കൈകാര്യം ചെയ്യുന്ന യെഡിയൂരപ്പയുടെ രീതിയില്‍ ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടെന്നാണ് വിവരം. വിമത എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് താന്‍ തിരുമാനമെടുക്കാമെന്നായിരുന്നു ദേശീയ നേതൃത്വത്തിന് യെഡിയൂരപ്പ വാക്ക് നല്‍കിയത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടതോടെ മന്ത്രിസഭ വികസനം നടത്താന്‍ യെഡി ദില്ലിയിലേക്ക് പുറപ്പെടുകയായിരുന്നു. വിമതര്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെയായിരുന്നു ഇത്. എന്നാല്‍ ഇത് ദേശീയ നേതൃത്വത്തിനും അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 കാണാന്‍ കൂട്ടാക്കാതെ വിമതര്‍

കാണാന്‍ കൂട്ടാക്കാതെ വിമതര്‍

അതിനിടെ തഴയപ്പെടുമോയെന്ന ആശങ്കയില്‍ വിമതരും അമിത് ഷായെ കാണാന്‍ ദില്ലിയില്‍ എത്തിയെങ്കിലും അവര്‍ക്കും ഷായെ കാണാന്‍ സാധിച്ചില്ല. നിലവിലെ സാഹചര്യത്തില്‍ ബിജെപി തങ്ങളെ കൈവിടുമോയെന്ന ആശങ്ക രാജിവെച്ച നേതാക്കള്‍ക്ക് ഉണ്ട്. മാത്രമല്ല അയോഗ്യത സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ ബിജെപി താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും നേതാക്കള്‍ ആരോപിക്കുന്നു. വിമതര്‍ സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്തെത്തിയതോടെ മകന്‍ ബി വൈ വിജേന്ദ്രയേയും മന്ത്രി അശ്വത് നാരായണയേയും അയച്ച് യെദ്യൂരപ്പ അനുനയ നീക്കങ്ങള്‍ക്ക് ശ്രമിച്ചിരുന്നെങ്കിലും നേതാക്കള്‍ ഇരുവരേയും കൂട്ടാക്കാന്‍ തയ്യാറായില്ല.

ഉയര്‍ന്ന വകുപ്പുകള്‍ വേണം

ഉയര്‍ന്ന വകുപ്പുകള്‍ വേണം

ഇതോടെ യെഡി തന്നെ നേരിട്ട് വിമതരുമായി ചര്‍ച്ച നടത്തി. സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ഉടന്‍ തന്നെ പരിഗണിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് അദ്ദേഹം വിമതര്‍ക്ക് വാക്ക് നല്‍കിയിട്ടുണ്ട്. അതേസമയം ഉയര്‍ന്ന വകുപ്പുകള്‍ ബിജെപി നേതാക്കള്‍ക്ക് മാത്രം നല്‍കാന്‍ പാടില്ലെന്ന മുന്നറിയിപ്പും വിമത നേതാക്കള്‍ യെഡ്ഡിക്ക് നല്‍കിയിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യെഡ്ഡിയെ വരിഞ്ഞ് മുറുക്കി വിമതര്‍!! കോര്‍പ്പറേഷന്‍ പദവികള്‍ വേണം: സ്വരം കടുപ്പിച്ചു, മുന്നറിയിപ്പ്യെഡ്ഡിയെ വരിഞ്ഞ് മുറുക്കി വിമതര്‍!! കോര്‍പ്പറേഷന്‍ പദവികള്‍ വേണം: സ്വരം കടുപ്പിച്ചു, മുന്നറിയിപ്പ്

കോണ്‍ഗ്രസിന് മഹാരാഷ്ട്ര പിടിക്കണോ?.. ഈ വിജയതന്ത്രം നടപ്പിലാക്കുവെന്ന് പ്രകാശ് അംബേദ്കര്‍കോണ്‍ഗ്രസിന് മഹാരാഷ്ട്ര പിടിക്കണോ?.. ഈ വിജയതന്ത്രം നടപ്പിലാക്കുവെന്ന് പ്രകാശ് അംബേദ്കര്‍

English summary
yediyurappa cant meet Amith shah in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X