കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനം വരെ യെഡ്ഡി അറിഞ്ഞില്ല...! സ്വന്തം പട്ടികയും കൊണ്ടുപോയ യെഡിയൂരപ്പയ്ക്ക് അമിത് ഷാ കൊടുത്തത്

Google Oneindia Malayalam News

ദില്ലി/ബെംഗളൂരു: 25 ദിവസം നീണ്ട യെഡിയൂരപ്പയുടെ ഏകാംഗ ഭരണം കര്‍ണാടകത്തില്‍ അവസാനിക്കുകയാണ്. 17 മന്ത്രിമാര്‍ ഓഗസ്റ്റ് 20 ന് സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ കര്‍ണാടകത്തിലെ പ്രതിസന്ധികള്‍ക്ക് അവസാനമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

<strong>ഞെട്ടിപ്പിക്കുന്ന യെഡ്ഡി മാജിക്!!! മന്ത്രിസഭയുണ്ടാക്കാതെ നാല് മന്ത്രിസഭാ യോഗങ്ങള്‍... വെറുതേയല്ല!</strong>ഞെട്ടിപ്പിക്കുന്ന യെഡ്ഡി മാജിക്!!! മന്ത്രിസഭയുണ്ടാക്കാതെ നാല് മന്ത്രിസഭാ യോഗങ്ങള്‍... വെറുതേയല്ല!

ഇതിനിടെയാണ് മറ്റ് ചില വാര്‍ത്തകള്‍ പുറത്ത് വരുന്നത്. തന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ ആരൊക്കെയാകും എന്ന് പട്ടിക പുറത്ത് വരും വരെ യെഡിയൂരപ്പ അറിഞ്ഞിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ സ്വന്തം പട്ടികയുമായിട്ടായിരുന്നു യെഡിയൂരപ്പ ദില്ലിയിലേക്ക് തിരിച്ചിരുന്നത്.

Yediyurappa

മന്ത്രിമാരേയും അവരുടെ വകുപ്പുകളേയും നിശ്ചയിച്ചക് ബിജെപി കേന്ദ്ര നേതൃത്വം മാത്രമായിരുന്നു. അതില്‍ യെഡിയൂരപ്പയുടെ പട്ടികയിലെ എത്രപേര്‍ ഇടംപിടിച്ചു എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയും ആയ അമിത് ഷാ ആയിരുന്നു ഇക്കാര്യങ്ങള്‍ നിശ്ചയിച്ചയത്. വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദയുമായും ബിജെപിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായും ചര്‍ച്ച ചെയ്താണ് അമിത് ഷാ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയത് എന്നാണ് വിവരം.

ഓഗസ്റ്റ് 20 ന് ആണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ. അതേ ദിവസം തന്നെ ബിജെപി നിയമസഭ കക്ഷിയോഗവും വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് യെഡിയൂരപ്പ ഈ യോഗം റദ്ദാക്കിയിട്ടുണ്ട്.

ജഗദീഷ് ഷെട്ടാര്‍, ബി ശ്രീരാമലു തുടങ്ങിയ പ്രമുഖ ബിുജെപി നേതാക്കളും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് പിന്തുണ പിന്‍വലിച്ച സ്വതന്ത്രന്‍ എച്ച് നാഗേഷും ഉള്‍പ്പെടെ 17 പേരാണ് ഓഗസ്റ്റ് 20 ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.

English summary
Yediyurppa didn't know, who were his cabinet ministers, until the list giver by Amit Shah- report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X