• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മന്ത്രിസഭയില്‍ കൈ പൊള്ളി യെഡിയൂരപ്പ... രമേശ് ജാര്‍ക്കിഹോളിക്ക് പുതിയ ആവശ്യം, പട്ടിക നിരത്തി വിമതര്‍

ബംഗളൂരു: കര്‍ണാടകത്തില്‍ വിമതര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയതിലൂടെ പുതിയ പ്രശ്‌നങ്ങളിലേക്ക് വീണ് യെഡിയൂരപ്പ. വിമതര്‍ പുതിയ ആവശ്യങ്ങളുമായി കടുത്ത ലോബിയിംഗ് തുടങ്ങിയിരിക്കുകയാണ്. ഇത് സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ അതൃപ്തിയിലാക്കിയിരിക്കുകയാണ്. ഏത് നിമിഷവും ബിജെപിയിലെത്തിയ വിമതര്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് പ്രമുഖ നേതാക്കളുടെ വിലയിരുത്തല്‍.

അതേസമയം കേന്ദ്ര നേതൃത്വത്തിനും അമിത് ഷായ്ക്കുമെതിരെ കടുത്ത വികാരം പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. പ്രാദേശിക നേതാക്കളെ പരിഗണിക്കാന്‍ അമിത് ഷാ ശ്രമിച്ചില്ലെന്നാണ് ഇവരുടെ പരാതി. അടുത്തൊന്നും തിരഞ്ഞെടുപ്പില്ലാത്തത് കൊണ്ട് പ്രവര്‍ത്തകരെ അവഗണിക്കുക എന്ന തന്ത്രമാണ് യെഡിയൂരപ്പയ്ക്ക് മുന്നിലുള്ളത്. ഈ രീതി നിര്‍ദേശിച്ചത് അമിത് ഷായാണ്. ബിജെപിയെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ് ഈ നീക്കങ്ങള്‍.

യെഡിയൂരപ്പ പ്രശ്‌നത്തില്‍

യെഡിയൂരപ്പ പ്രശ്‌നത്തില്‍

യെഡിയൂരപ്പയ്ക്ക് മുന്നില്‍ രണ്ട് പ്രശ്‌നങ്ങളാണ് പുതിയതായി അവതരിച്ചിരിക്കുന്നത്. പത്ത് വിമത എംഎല്‍എമാരെ മന്ത്രിമാരാക്കിയതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നിര്‍ണായക വകുപ്പുകള്‍ ആവശ്യപ്പെട്ട് ഇവര്‍ യെഡിയൂരപ്പയെ പ്രതിരോധത്തിലാക്കി. എന്നാല്‍ ബിജെപിയിലെ സ്ഥിരമായുള്ള നേതാക്കള്‍ പുതിയ മന്ത്രിസഭാ വിപുലീകരണമാണ് ആവശ്യപപെടുന്നത്. ബജറ്റ് സെഷന് മുമ്പ് ഇത് വേണമെന്ന് ഇവര്‍ പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്.

ജാര്‍ക്കിഹോളിയുടെ ആവശ്യം

ജാര്‍ക്കിഹോളിയുടെ ആവശ്യം

രമേശ് ജാര്‍ക്കിഹോളി ജലവിതരണ വകുപ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യെഡിയൂരപ്പ വിചാരിച്ചതിലും ഒരുപടി മുന്നിലുള്ള ആവശ്യമാണ് ഇത്. ബിജെപി കാലങ്ങളായി സ്വന്തം നേതാക്കള്‍ക്ക് മാത്രം നല്‍കിയിരുന്ന വകുപ്പാണ് ജലവിതരണം. പെട്ടെന്ന് ഒരു ദിവസം പാര്‍ട്ടിയിലെത്തിയ നേതാവിന് ഇത് നല്‍കാനാവില്ലെന്ന് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ ഡികെ ശിവകുമാറിനെ എതിര്‍ക്കാന്‍ ഈ മണ്ഡലം തന്നെ വേണമെന്നാണ് ജാര്‍ക്കിഹോളിയുടെ ആവശ്യം. കോണ്‍ഗ്രസ്-ജെഡിഎസ് ഭരണത്തില്‍ ശിവകുമാറാണ് ഈ വകുപ്പിലെ മന്ത്രി.

ഭയം ഇങ്ങനെ

ഭയം ഇങ്ങനെ

കോണ്‍ഗ്രസില്‍ നിന്ന് വിമതര്‍ ബിജെപിയില്‍ കൂട്ടത്തോടെ എത്തിയതിന്റെ മിടുക്ക് ജാര്‍ക്കിഹോളിക്കാണ്. അദ്ദേഹത്തെ പിണക്കുന്നത് ബിജെപി സര്‍ക്കാരിനെ ദുര്‍ബലമാക്കും. എന്നാല്‍ രമേശ് ജാര്‍ക്കിഹോളി മാത്രമല്ല മറ്റ് വിമതരും ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. ബൈരാതി ബസവരാജിന് നഗര വികസനമാണ് ആവശ്യം. എസ്ടി സോമശേഖര്‍ ബംഗളൂരു നഗര വികസന വകുപ്പും ആവശ്യപ്പെട്ടിട്ടുണ്ട. ആഭ്യന്തര മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ബിസി പാട്ടീലും രംഗത്തെത്തി. ഇവരെ എങ്ങനെ അനുനയിപ്പിക്കും എന്ന ഭയത്തിലാണ് ബിജെപി.

ബിജെപി ദുര്‍ബലമാകുന്നു

ബിജെപി ദുര്‍ബലമാകുന്നു

കെ സുധാകര്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടതാണ് മറ്റൊരു പ്രശ്‌നം. പാട്ടീല്‍ ആവശ്യപ്പെട്ട ആഭ്യന്തര മന്ത്രി പദം ബസവരാജ് ബൊമ്മൈയ്ക്കാണ് ലഭിച്ചത്. യെഡിയൂരപ്പയുടെ വിശ്വസ്തനും വലംകൈയ്യുമായി അറിയപ്പെടുന്ന നേതാവാണ് ബസവരാജ്. സുധാകര്‍ ആവശ്യപ്പെട്ട വകുപ്പ് ഉപമുഖ്യമന്ത്രി സിഎന്‍ അശ്വത് നാരായണാണ് ലഭിച്ചത്. ഇവരിലാരെയും മാറ്റാനാവാത്ത സാചര്യത്തിലാണ് യെഡിയൂരപ്പ. വിശ്വസ്തരെ അദ്ദേഹം കൈവിടാറുമില്ല. എല്ലാ വാഗ്ദാനവും നല്‍കിയ യെഡിയൂരപ്പ വാക്കുപാലിക്കണമെന്നാണ് വിമതര്‍ പറയുന്നത്. ഈ വകുപ്പുകളൊന്നും ലഭിക്കാതിരുന്നാല്‍ സര്‍ക്കാരിന് അഞ്ച് വര്‍ഷം തികയ്ക്കുക ബുദ്ധിമുട്ടേറിയ കാര്യമാകും.

അമിത് ഷായ്ക്ക് പരീക്ഷണം

അമിത് ഷായ്ക്ക് പരീക്ഷണം

ബിജെപി കേന്ദ്ര നേതൃത്വത്തിനും അമിത് ഷായ്ക്കുമെതിരെ കടുത്ത അതൃപ്തി ബിജെപിയുടെ വിശ്വസ്ത നേതാക്കള്‍ക്കിടയിലുണ്ട്. കേന്ദ്ര നേതൃത്വം അനുമതി നല്‍കിയാല്‍ മാത്രമേ ബിജെപി പഴയ നേതാക്കളെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാവൂ. എന്നാല്‍ ജെപി നദ്ദ വന്നിട്ടും കര്‍ണാടക നേതൃത്വം അനുമതിക്കായി കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ്. പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ തല്‍ക്കാലം നിരാകരിക്കാനുള്ള അമിത് ഷായുടെ നിര്‍ദേശം കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് നയിച്ചിരിക്കുന്നത്.

13 ജില്ലകളില്ല

13 ജില്ലകളില്ല

ലിംഗായത്തുകള്‍ക്കും വൊക്കലിഗ വിഭാഗത്തിനും മാത്രമാണ് മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചത്. പിന്നോക്ക മേഖലകളെ യെഡിയൂരപ്പ പൂര്‍ണമായും അവഗണിച്ചു. 13 ജില്ലകളില്‍ നിന്ന് ഒരു നേതാവ് പോലും മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടില്ല. സാധാരണ എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ വിമതര്‍ മന്ത്രിസഭയുടെ ഭാഗമായതോടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ സീനിയര്‍ നേതാക്കള്‍ ഈ കാരണത്താല്‍ പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്.

മകന്റെ പ്രശ്‌നങ്ങള്‍

മകന്റെ പ്രശ്‌നങ്ങള്‍

യെഡിയൂരപ്പയാണ് മുഖ്യമന്ത്രിയെങ്കിലും മകന്‍ ബിവൈ വിജയേന്ദ്രയാണ് ഭരിക്കുന്നതെന്ന് സീനിയര്‍ ബിജെപി നേതാക്കള്‍ പറയുന്നു. നിലവില്‍ യുവമോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയാണ് വിജയേന്ദ്ര. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതില്‍ പോലും വിജയേന്ദ്രയാണ് തീരുമാനമെടുക്കുന്നത്. ഇത് പല നേതാക്കളെയും ചൊടിപ്പിച്ചിരിക്കുകയാണ്. ജെഡിഎസ്-കോണ്‍ഗ്രസ് നേതൃത്വവുമായി പല നേതാക്കളും ചര്‍ച്ച നടത്തുന്നുണ്ട്. മന്ത്രിസ്ഥാനത്തില്‍ പിഴച്ചാല്‍ ഇവര്‍ പാര്‍ട്ടി വിടും. ഇത്രയും കാലം ബിജെപിക്കൊപ്പം നിന്നത് കൊണ്ട് അര്‍ഹിച്ച സ്ഥാനം വേണമെന്നാണ് ആവശ്യം. ബജറ്റിന് മുമ്പ് തന്നെ മന്ത്രിസ്ഥാനം നല്‍കണമെന്നും ആവശ്യമുണ്ട്. ഇത് യെഡിയൂരപ്പ അംഗീകരിക്കാന്‍ സാധ്യത കുറവാണ്.

ബിജെപിയില്‍ പൊട്ടിത്തെറി; എല്ലാം അട്ടിമറിക്കപ്പെട്ടു, യെഡിക്ക് വഴങ്ങാതെ നേതാക്കള്‍

English summary
yediyurappa faces dual head aches in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X