കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ ദേശീയ നേതൃത്വത്തിന്റെ പച്ചക്കൊടി, മന്ത്രിസഭാ വികസനവുമായി യെഡിയൂരപ്പ മുന്നോട്ട്

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് അവസാനമാകുന്നു. മന്ത്രിസഭാ വികസനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്ക് ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. കോൺഗ്രസ്- ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കി സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ എത്തിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള ഭിന്നതകളെ തുടർന്ന് മന്ത്രിസഭാ വികസനം നീണ്ടു പോവുകയായിരുന്നു.

ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമായി; ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു, വിസ്മയകരമായ നിമിഷമെന്ന് ബോറിസ്ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമായി; ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു, വിസ്മയകരമായ നിമിഷമെന്ന് ബോറിസ്

വിമത എംഎൽഎമാർക്ക് മന്ത്രി സ്ഥാനം നൽകുന്നതിനെച്ചൊല്ലി യെഡിയൂരപ്പയും ദേശീയ നേതൃത്വവും രണ്ട് തട്ടിലായതോടെയാണ് കർണാടകത്തിൽ പ്രതിസന്ധി രൂക്ഷമായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യെഡിയൂരപ്പ പുതിയ മന്ത്രിമാരെ ഉടൻ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയത്.

 നിർദ്ദേശങ്ങൾ അംഗീകരിച്ചു

നിർദ്ദേശങ്ങൾ അംഗീകരിച്ചു


താൻ മുന്നോട്ട് വെച്ച ഭൂരിഭാഗം നിർദ്ദേശങ്ങളും ദേശീയ നേതൃത്വം അംഗീകരിച്ചു. ബെംഗളൂരുവിൽ എത്തിയ ശേഷം മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയ ശേഷം മന്ത്രിസഭാ വികസനം പൂർത്തിയാക്കുമെന്ന് യെഡിയൂരപ്പ മാധ്യമങ്ങളോട് വ്യക്തമാക്കി. ബിജെപി അധികാരത്തിൽ എത്തിക്കാൻ‌ കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും കൂറുമാറിയെത്തിയ നേതാക്കൾക്ക് മന്ത്രിസ്ഥാനം നൽകണമെന്നായിരുന്നു യെഡിയൂരപ്പയുടെ നിലപാട്. എന്നാൽ ദേശീയ നേതൃത്വത്തിന് ഈ നിർദ്ദേശം സ്വീകാര്യമായിരുന്നില്ല.

 രണ്ട് ദിവസത്തിനുള്ളിൽ

രണ്ട് ദിവസത്തിനുള്ളിൽ


പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ദേശീയ നേതൃത്വം നിർദ്ദേശങ്ങളൊന്നും മുന്നോട്ട് വെച്ചിട്ടില്ലെന്നാണ് യെഡിയൂരപ്പ അവകാശപ്പെടുന്നത്. ചില നേതാക്കളെ അനുനയിപ്പിക്കാനുണ്ടെന്നും സത്യപ്രതിജ്ഞാ ചടങ്ങ് രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും യെഡിയൂരപ്പ പറയുന്നു. 11 വിമത എംഎൽഎമാരാണ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത്. മുഴുവൻ വിമതർക്ക് മന്ത്രിപദവി ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം

കലാപക്കൊടി

കലാപക്കൊടി

മന്ത്രിപദവി ലഭിക്കില്ലെന്ന സൂചനയെ തുടർന്ന് നിരവധി നേതാക്കൾ കലാപക്കൊടി ഉയർത്തിത്തുടങ്ങി. വിമതർക്ക് മന്ത്രിസ്ഥാനം നൽകണമെന്ന യെഡിയൂരപ്പയുടെ നിലപാടിനെ തുടർന്ന് പല മുതിർന്ന ബിജെപി നേതാക്കൾക്കും മന്ത്രിപദവി നഷ്ടമായേക്കും. ഈ സാഹചര്യത്തിലാണ് പാർട്ടിയിൽ അസംതൃപ്തരുടെ എണ്ണം കൂടുന്നത്.

11 മന്ത്രിസ്ഥാനം

11 മന്ത്രിസ്ഥാനം

കർണാടക ഉപതിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പിൽ ജയിച്ചാൽ 24 മണിക്കൂറിനുള്ളിൽ എല്ലാ വിമത എംഎൽഎമാർക്കും മന്ത്രിസ്ഥാനം നൽകുമെന്ന് യെഡിയൂരപ്പ പ്രഖ്യാപിച്ചിരുന്നു. 11 വിമതരയെും ഉൾപ്പെടുത്തിയാൽ ബിജെപിയുടെ മുതിർന്ന നേതാക്കളിൽ 5 പേർക്ക് കൂടി മാത്രമെ മന്ത്രിസ്ഥാനത്തിന് അവസരം ലഭിക്കു. ഇതോടെ കൂടുതൽ വിമതരെ ഒഴിവാക്കാൻ ദേശീയ നേതൃത്വം യെഡിയൂരപ്പയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 12 ഇടത്താണ് ബിജെപി വിജയിച്ചത്.

English summary
Yediyurappa get nod for cabinet expansio
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X