കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ് യെഡിയൂരപ്പ കർണാടകയിൽ വിശ്വാസ വോട്ട് നേടി; എത്രനാൾ തുടരുമെന്ന് കാണാമെന്ന് സിദ്ധരാമയ്യ

Google Oneindia Malayalam News

Newest First Oldest First
2:01 PM, 29 Jul

സ്പീക്കറെ അഭിനന്ദിച്ച് സിദ്ധരാമയ്യയുടെ ട്വീറ്റ്
1:07 PM, 29 Jul

വൈകിട്ട് 5 മണിവരെ കർണാടക നിയമസഭ പിരിഞ്ഞു
12:31 PM, 29 Jul

കർണാടക സ്പീക്കർ കെആർ രമേഷ് കുമാർ രാജി വെച്ചു
12:24 PM, 29 Jul

സുസ്ഥിര ഭരണം ഉറപ്പാക്കാനുള്ള അടുത്ത പടിയാണ് വിശ്വാസ വോട്ട്. സുതാര്യമായ ഭരണം ഉറപ്പ് വരുത്തും. എന്നിൽ വിശ്വാസം അർപ്പിച്ചതിന് ജനങ്ങളോടും എംഎൽഎമാരോടും എല്ലാ ബിജെപി പ്രവർത്തകരോടുമുള്ള നന്ദി അറിയിക്കുന്നുവെന്ന് യെഡിയൂരപ്പ ട്വീറ്റ് ചെയ്തു.
12:22 PM, 29 Jul

കെ സി വേണുഗോപാൽ വിളിച്ച് സ്പീക്കർ ആകാനാകുമോയെന്ന് ആവശ്യപ്പെട്ടു. എന്നെ കൂടാതെ 5 പേർ കൂടി പരിഗണനയിൽ ഉണ്ടെന്ന് പറഞ്ഞു. ഞാൻ പദവി ആഗ്രഹിക്കുന്നില്ല പക്ഷെ സിദ്ധരാമയ്യയോട് ഒരു വാക്ക് ചോദിക്കാൻ ആവശ്യപ്പെട്ടു. സിദ്ധരാമയ്യ എന്നോട് സ്പീക്കറാകാൻ ആവശ്യപ്പെട്ടു. ഞാൻ ആ വാക്ക് ബഹുമാനിക്കുകയായിരുന്നുവെന്നും സ്പീക്കർ.
12:19 PM, 29 Jul

ഞാൻ കഴിഞ്ഞ 14 മാസമായി നിയമസഭാ സ്പീക്കർ ആയിരുന്നു. എതിർപ്പുകളില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഭരണഘടന അനുസരിച്ചാണ് ഇതുവരെ പ്രവർത്തിച്ചത്. നമ്മൾ ചെറിയ മനുഷ്യരാണ്, പക്ഷെ നമ്മുടെ പദവികൾ വലുതാണ്. ശ്രദ്ധയോടെ വേണം കടമകൾ നിറവേറ്റാൻ- സ്പീക്കർ രമേശ് കുമാർ
12:14 PM, 29 Jul

ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയല്ല യെഡിയൂരപ്പയെന്ന് കർണാടക കോൺഗ്രസ് നേതൃത്വം. കുതിരക്കച്ചടവും റിസോർട്ട് രാഷ്ട്രീയവുമാണ് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയത്. ഓപ്പറേഷൻ കമലയാണ് വിശ്വാസ വോട്ട് നേടിയത്. കർണാടകയിലെ ജനങ്ങളുടെ വിശ്വാസം നേടാൻ യെഡിയൂരപ്പയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കോൺഗ്രസ്
12:03 PM, 29 Jul

രാജി വയ്ക്കാൻ എംഎൽമാർക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നത് വ്യക്തമാണ്. നിങ്ങൾ ഇപ്പോൾ അധികാരത്തിലെത്തി. ഇനിയെങ്കിലും ഇത് നിർത്തൂ. ഇതേ രീതിയിൽ തിരിച്ചടിക്കാൻ ഞങ്ങൾ ശ്രമിക്കില്ല. എങ്ങനെ സർക്കാരിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് നോക്കാം- കുമാരസ്വാമി
12:01 PM, 29 Jul

സർക്കാർ നല്ല രീതിയിൽ മുന്നോട്ട് പോയാൽ പിന്തുണയ്ക്കുമെന്ന് കുമാരസ്വാമി. തെറ്റ് കണ്ടാൽ എതിർക്കുമെന്നും മുന്നറിയിപ്പ്
12:00 PM, 29 Jul

കർണാടക നിയമസഭയിൽ ധനകാര്യ ബില്ലും പാസായി
12:00 PM, 29 Jul

എന്റെ സർക്കാരിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തലുകളെ സ്വാഗതം ചെയ്യുന്നു. എന്തെങ്കിലും തെറ്റ് കണ്ടാൽ തുറന്ന് പറയുക. അത് തിരുത്താൻ നമുക്ക് ശ്രമിക്കാം. ഓരോ നിമിഷവും സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കും. നിങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തില്ല. എല്ലാവരുടെയും പിന്തുണ വേണം. വിശ്വാസ വോട്ട് നേടിയതിന് ശേഷം യെഡിയൂരപ്പ പ്രതികരിച്ചു.
11:48 AM, 29 Jul

ബിഎസ് യെഡിയൂരപ്പ കർണാടക നിയമസഭയിൽ വിശ്വാസവോട്ട് നേടി
11:48 AM, 29 Jul

യെഡിയൂരപ്പ എങ്ങനെയാണ് മുഖ്യമന്ത്രിയായത് എന്ന് വിശദീകരിക്കാൻ താൽപര്യപ്പെടുന്നില്ല. പക്ഷെ മുഖ്യമന്ത്രി പദത്തിലെത്തിയ അദ്ദേഹത്തിന് ആശംസകൾ നേരുന്നു. വികസനത്തിന് വേണ്ടി പ്രവർത്തിക്കും എന്നാണഅ അദ്ദേഹം അവകാശപ്പെടുന്നത്. അത് സ്വാഗതം ചെയ്യുന്നുവെന്നും സിദ്ധരാമയ്യ
11:15 AM, 29 Jul

കുമാരസ്വാമിയും സിദ്ധരാമയ്യയും മുഖ്യമന്ത്രിമാരായിരുന്നപ്പോൾ അവർ പ്രതികാര രാഷ്ട്രീയം ചെയ്തിരുന്നില്ല. ആ നിലപാടിനെ സ്വാഗതം ചെയ്യുന്നു. വരും ദിനങ്ങളിൽ നമ്മൾ വികസനത്തിനായി പ്രവർത്തിക്കും. എന്നെ എതിർക്കുന്നവരെ ഞാൻ സ്നേഹിക്കും. ഞാൻ മറക്കുകയും ക്ഷമിക്കുകയും ചെയ്യുമെന്നും യെദ്യൂരപ്പ
10:46 AM, 29 Jul

കർണാടകയിൽ കുതിരക്കച്ചവടവും ചാക്കിട്ടുപിടുത്തവും നടന്നിട്ടില്ലെന്ന് വിമത കോൺഗ്രസ് എംഎൽഎ ബി ബാസവരാജ്. ഒരു പാർട്ടിയും തന്നെ ക്ഷണിച്ചിട്ടില്ല. രാജി വച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ്. മറിച്ചുള്ള ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
10:39 AM, 29 Jul

നിയമസഭയിൽ വിശ്വാസം തെളിയിക്കാമെന്ന് നൂറ് ശതമാനം വിശ്വാസമുണ്ടെന്ന് യെഡിയൂരപ്പ
10:38 AM, 29 Jul

സ്പീക്കർ രമേശ് കുമാർ വിധാൻ സൗധയിൽ എത്തി
10:38 AM, 29 Jul

വിധാൻ സൗധയിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നു.നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ, കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
9:18 AM, 29 Jul

മുംബൈയിൽ നിന്നും 5 വിമത എംഎൽഎമാർ ബെംഗളൂരുവിൽ എത്തി
8:00 AM, 29 Jul

17 വിമതരെ അയോഗ്യരാക്കിയതോടെ സഭയുടെ അംഗബലം 207 ആയി കുറഞ്ഞിട്ടുണ്ട്. കോൺഗ്രസ് -ജെഡിഎസ് സഖ്യത്തിന് 99 പേരുടെ പിന്തുണ മാത്രമാണുള്ളത്.
8:00 AM, 29 Jul

സ്പീക്കർ രമേശ് കുമാറിനെ നീക്കാനും ബിജെപി പ്രമേയം കൊണ്ടുവരാൻ സാധ്യതയുണ്ട്. ധനകാര്യ ബില്ല് പാസായാലുടൻ രാജി വച്ചേക്കുമെന്ന സൂചന സ്പീക്കർ നേരത്തെ നൽകിയിട്ടുണ്ട്.
8:00 AM, 29 Jul

വിമത എംഎൽഎമാരായ രമേശ് ജാർക്കിഹോളി, മഹേഷ് കുമത്തള്ളി , സ്വതന്ത്രനായ ആർ ശങ്കർ എന്നിവർ നേരത്തെ അയോഗ്യത ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവർ 3 പേരെയുമാണ് ആദ്യം സ്പീക്കർ അയോഗ്യരാക്കിയത്.
8:00 AM, 29 Jul

അയോഗ്യരാക്കിയ നടപടിക്കെതിരെ വിമത എംഎൽഎമാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. 13 വിമത എംഎൽഎമാരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ബെംഗളൂരു: കർണാടകയിൽ യെഡിയൂരപ്പ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടേടെയാണ് വിശ്വാസ പ്രമേയം പാസാക്കിയത്. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ വിശ്വാസ പ്രമേയത്തെ എതിർത്തു. യെഡിയൂരപ്പ എങ്ങനെയാണ് മുഖ്യമന്ത്രിയായത് എന്ന് എല്ലാവർക്കും അറിയാം. അതിനെ കുറിച്ച് സംസാരിക്കാൻ താൽപര്യപ്പെടുന്നില്ല. എത്രനാൾ മുഖ്യമന്ത്രിക്കസേരയിൽ തുടരുമെന്ന് കാണാമെന്നും സിദ്ധരാമയ്യ വെല്ലുവിളിച്ചു. അതേ സമയം നല്ലത് ചെയ്താൽ സർക്കാരിന് ഒപ്പമുണ്ടാകുമെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. . വിശ്വാസ വോട്ടെടുപ്പിന്റെ തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

ഇനി എല്ലാം അവരുടെ കൈയ്യില്‍... സഖ്യം തുടരുമോ, ദേവഗൗഡ പറയുന്നത് ഇങ്ങനെഇനി എല്ലാം അവരുടെ കൈയ്യില്‍... സഖ്യം തുടരുമോ, ദേവഗൗഡ പറയുന്നത് ഇങ്ങനെ

yedirurappa
English summary
Yediyurappa government seek trust vote today, live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X