കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ പൊട്ടിത്തെറി; എല്ലാം അട്ടിമറിക്കപ്പെട്ടു, യെഡിക്ക് വഴങ്ങാതെ നേതാക്കള്‍

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
Yediyurappa Hopes Cabinet Expansion By Feb 6 | Oneindia Malayalam

ബെംഗളൂരു: ഒടുവില്‍ കര്‍ണാടകത്തില്‍ രണ്ടാം ഘട്ട മന്ത്രിസഭ വികസനം നടത്താന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി യെഡിയൂരപ്പ. കഴിഞ്ഞ ദിവസം ദില്ലിയില്‍ ദേശീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രിസഭ വികസിപ്പിക്കുന്നത് സംബന്ധിച്ച് അനുകൂല മറുപടി ലഭിച്ചിരുന്നു. കൂറുമാറി ബിജെപിയില്‍ എത്തിയ എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വമാണ് രണ്ടാം ഘട്ട നടപടികള്‍ വൈകാന്‍ കാരണമായത്.

കൂറുമാറിയെത്തിയ എംഎല്‍എമാരില്‍ 10 പേരേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് യെഡിയൂരപ്പയുടെ നീക്കം. എന്നാല്‍ ഇതിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍.

 അംഗീകരിച്ചിരുന്നില്ല

അംഗീകരിച്ചിരുന്നില്ല

ജെഡിഎസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയിലേക്ക് ചേക്കേറിയ എംഎല്‍എമാര്‍ക്ക് യെഡിയൂരപ്പ മന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ തുടക്കത്തില്‍ തന്നെ പാര്‍ട്ടിയില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നു. ദേശീയ നേതൃത്വവും യെഡിയുടെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.

 ദേശീയ നേതൃത്വം

ദേശീയ നേതൃത്വം

കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയെ സഹായിച്ചത് 17 എംഎല്‍എമാരാണ്. ഇവരില്‍ ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച വിജയിച്ച 10 പേര്‍ക്ക് മന്ത്രി സ്ഥാനം നല്‍കുമെന്നായിരുന്നു യെഡിയൂരപ്പയുടെ ഉറപ്പ്. എന്നാല്‍ കൂറുമാറിയെത്തിയ 6 പേരെ മാത്രമെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താവൂയെന്നായിരുന്നു ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം.

 അനുമതി ലഭിച്ചു

അനുമതി ലഭിച്ചു

സംസ്ഥാന നേതൃത്വത്തിലെ നിരവധി നേതാക്കളും യെഡിയൂരപ്പയുടെ നീക്കത്തിനെ എതിര്‍ത്തിരുന്നു.
ഇതിനിടെയാണ് മന്ത്രിസഭ വികസനം വൈകുന്നത് ചൂണ്ടിക്കാട്ടി യെഡിയൂരപ്പ ദില്ലിയില്‍ എത്തി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. കൂറുമാറിയെത്തി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച 10 പേരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ അനുമതി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

 ആദ്യഘട്ടത്തില്‍

ആദ്യഘട്ടത്തില്‍

ഫിബ്രവരി 6 ന് രണ്ടാം ഘട്ട മന്ത്രിസഭ വികസനം നടത്തുമെന്നും യെഡിയൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്.
34 അംഗ നിയമസഭയില്‍ 16 ഒഴിവുകളാണ് ഉള്ളത്. ആദ്യഘട്ടത്തില്‍ കൂറുമാറിയെത്തിയ 9-10 പേരെയും പാര്‍ട്ടിയില്‍ നിന്ന് മൂന്ന് പേരെയുമാകും ഉള്‍പ്പെടുത്തുക.

 പരിഗണിച്ചേക്കും

പരിഗണിച്ചേക്കും

ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചവരില്‍ ആരെയാണ് തഴയുകയെന്നത് വ്യക്തമല്ല. ബെലഗാവി ജില്ലയില്‍ കൂറുമാറിയെത്തി ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച രമേശ് ജാര്‍ഖിഹോളി, ശ്രീമന്ത് പാട്ടീല്‍, മഹേഷ് കുമ്മത്തല്ലി എന്നിവരേയും ബിജെപിയിലെ മുതിര്‍ന്ന നേതാവായ ഉമേഷ് കട്ടിയേയും പരിഗണിച്ചേക്കുമെന്നാണ് സൂചന.

 എതിര്‍ക്കും

എതിര്‍ക്കും

അതേസമയം ഇവര്‍ നാല് പേരെയും ഉള്‍പ്പെടുത്തിയാല്‍ ബെളഗാവിയില്‍ നിന്നുള്ള മന്ത്രിമാരുടെ എണ്ണം 6 ആകും.
ഈ സാഹചര്യത്തില്‍ മഹേഷ് കുമ്മത്തല്ലിയെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കാനാവും സാധ്യത. എന്നാല്‍ ഈ നീക്കത്തിനെ രമേശ് ജാര്‍ഖിഹോളി എതിര്‍ത്തേക്കും.വിമത നീക്കങ്ങള്‍ക്ക് ജാര്‍ഖിഹോളിക്കൊപ്പം തുടക്കം മുതല്‍ തന്നെ നിലകൊണ്ട നേതാവാണ് കുമ്മത്തല്ലി.

 അടുത്ത ജൂണില്‍

അടുത്ത ജൂണില്‍

മന്ത്രിസഭ വികസനത്തിന് മുന്‍പ് എംഎല്‍എമാരുമായി യെഡിയൂരപ്പ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ ഘട്ടത്തില്‍ അവസരം ലഭിക്കാത്തവര്‍ക്ക് അടുത്ത ഘട്ടത്തില്‍ അവസരം നല്‍കുമെന്നാണ് യെഡിയൂരപ്പയുടെ ഉറപ്പ്. ജൂണില്‍ തന്നെ അടുത്ത മന്ത്രിസഭ വികസനം നടക്കുമെന്നും യെഡി പറയുന്നു.

 മാറ്റി നിര്‍ത്തിയേക്കും

മാറ്റി നിര്‍ത്തിയേക്കും

ശ്രീമന്ത് പാട്ടീലിനേയും മഹേഷ് കുമ്മത്തള്ളിയേയും ശിവറാം ഹെബ്ബാറിനേയും മാറ്റി നിര്‍ത്തിയേക്കുമെന്ന് സൂചനകളുണ്ട്. കെആര്‍ പെട്ടില്‍ നിന്നുള്ള കെസി നാരയണ ഗൗഡയോടും അടുത്ത അവസരത്തില്‍ പരിഗണിക്കാമെന്ന നിര്‍ദ്ദേശമാണ് യെഡിയൂരപ്പ നല്‍കുന്നത്.

 തയ്യാറല്ല

തയ്യാറല്ല

എന്നാല്‍ യെഡിയൂരപ്പയുടെ നിര്‍ദ്ദേശങ്ങളൊന്നും അംഗീകരിക്കാന്‍ ഇതുവരെ നേതാക്കളൊന്നും തയ്യാറായിട്ടില്ല. അതിനിടെ യെഡിയൂരപ്പയ്ക്കെതിരെ പാര്‍ട്ടി വക്താവ് മധുസൂദന രംഗത്തെത്തി. കൂറുമാറിയെത്തിയവര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തത് വലിയ അസ്വസ്ഥതയ്ക്ക് വഴിവെക്കുമെന്ന് മധുസൂദന പറഞ്ഞു.

 അട്ടിമറിക്കപ്പെട്ടു

അട്ടിമറിക്കപ്പെട്ടു

നിലവില്‍ സാമുദായിക സമവാക്യങ്ങളും പ്രാദേശിക സന്തുലനവുമെല്ലാം യെഡിയൂരപ്പ തകിടം മറച്ചിരിക്കുകയാണ്. കൂറുമാറിയെത്തിയ 7 പേര്‍ക്ക് മാത്രം മന്ത്രിസഭയില്‍ അവസരം നല്‍കിയാല്‍ മതിയെന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന ആവശ്യമെന്നും മധുസൂദന പറഞ്ഞു.

English summary
Yediyurappa hopes cabinet expansion by feb 6
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X