കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ വിമതര്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പ്... നാഗ്‌രാജിന് വാഗ്ദാനവുമായി യെഡിയൂരപ്പ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപിയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. വിമതര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നാണ് മുഖ്യമന്ത്രി യെഡിയൂരപ്പ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വലിയ പ്രത്യാഘാതങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാക്കിയിരിക്കുകയാണ്. നിലവില്‍ ബിജെപിയില്‍ ഉള്ളവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. പണം ബാക്കി ബിജെപിയിലെത്തിയവരാണ് ഇപ്പോള്‍ മത്സരിക്കുന്നതെന്നാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

അതേസമയം വിവിധ മണ്ഡലങ്ങളില്‍ വിമത നീക്കത്തിനെതിരെ ശക്തമായ നടപടിയെടുത്ത യെഡിയൂരപ്പയ്ക്ക് അടുത്ത തലവേദനയായി ഇക്കാര്യം മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം യുവമോര്‍ച്ച സെക്രട്ടറിയെ യെഡിയൂരപ്പ പുറത്താക്കിയിരുന്നു. ഇയാള്‍ നേതൃത്വത്തെ ധിക്കരിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ പത്രിക നല്‍കിയിരുന്നു. എന്നാല്‍ ശരത് ബച്ചേഗൗഡയ്‌ക്കൊപ്പം വലിയൊരു വിഭാഗം പ്രവര്‍ത്തകരുണ്ടെന്നാണ് നേതാക്കള്‍ വ്യക്തമാക്കി.

മന്ത്രിമാര്‍ക്ക് വാഗ്ദാനം

മന്ത്രിമാര്‍ക്ക് വാഗ്ദാനം

തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പേ വിമതര്‍ക്ക് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിരിക്കുകയാണ് യെഡിയൂരപ്പ. പ്രധാനമായും എംടിബി നാഗരാജിന് ഉറപ്പായും മന്ത്രിസ്ഥാനം നല്‍കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി. ഹോസ്‌കോട്ടെയിലാണ് നാഗരാജ് മത്സരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും ധനികനായ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസില്‍ നിന്ന് അദ്ദേഹം മറുകണ്ടം ചാടിയത് വന്‍ തുക ലഭിച്ചത് കൊണ്ടാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. നാഗരാജിന്റെ ആസ്തിയിലും ഇക്കാലയളവില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.

ആരോപണം ഇങ്ങനെ

ആരോപണം ഇങ്ങനെ

യെഡിയൂരപ്പ വന്‍ തുക നല്‍കി അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതിനോടൊപ്പം മന്ത്രിസ്ഥാനം നേരത്തെ തന്നെ ഉറപ്പിച്ചതാണെന്ന് ആരോപണം ശക്തമായിരിക്കുകയാണ്. ഹോസ്‌കോട്ടെയില്‍ ബിജെപി വിമതന്‍ നാഗരാജിനെതിരെ മത്സരിക്കുന്നുണ്ട്. അദ്ദേഹത്തിനാണ് മണ്ഡലത്തില്‍ പ്രവര്‍ത്തകരുടെ പിന്തുണ. വോട്ടര്‍മാര്‍ നാഗരാജിനെ വിജയിപ്പിച്ചാല്‍, അടുത്ത 24 മ ണിക്കൂറില്‍ അദ്ദേഹം മന്ത്രിസഭയില്‍ ഉണ്ടാവുമെന്ന് യെഡിയൂരപ്പ പറഞ്ഞു. നാഗരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് വാഗ്ദാനം ഉണ്ടായത്.

25000 വോട്ടിന് വിജയിപ്പിക്കും

25000 വോട്ടിന് വിജയിപ്പിക്കും

25000 വോട്ടിന് നാഗരാജിനെ വിജയിപ്പിക്കുമെന്ന് യെഡിയൂരപ്പ വ്യക്തമാക്കി. സത്യസന്ധനായ നേതാവെന്നാണ് മുഖ്യമന്ത്രി നാഗരാജിനെ വിശേഷിപ്പിച്ചത്. പുറത്താക്കിയ വിമതരെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ലെന്നും യെഡിയൂരപ്പ പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടും. അതേസമയം ശരത് ബച്ചേഗൗഡയുടെ പിതാവ് ബച്ചേഗൗഡയ്‌ക്കെതിരെയും നടപടി ഉണ്ടാവുമെന്ന് യെഡിയൂരപ്പ പറഞ്ഞു. ഇവര്‍ നല്‍കിയ വാഗ്ദാനം കാരണമാണ് നാഗരാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ ഇവര്‍ പാര്‍ട്ടിയെ വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷായുടെ തീരുമാനം

അമിത് ഷായുടെ തീരുമാനം

മന്ത്രിസ്ഥാനം എല്ലാ വിമതര്‍ക്കും നല്‍കണമെന്നാണ് അമിത് ഷായുടെ തീരുമാനം. ഇത് എല്ലാ നേതാക്കളും സ്വീകരിച്ചിട്ടില്ല. ഏഴ് സീറ്റുകളിലാണ് ബിജെപി ഇപ്പോള്‍ വിജയം നേടാനായി ശ്രമിക്കുന്നത്. ഇത് ഭൂരിപക്ഷത്തിന് വേണ്ട നമ്പറുകളാണ്. 15 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വിമതരുമായി പ്രചാരണത്തിനിറങ്ങിയ പല നേതാക്കളും ഇവരെ തോല്‍പ്പിക്കാനുള്ള ശ്രമങ്ങളില്‍ സജീവമാണ്. വൊക്കലിഗ വിഭാഗത്തിനിടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വോട്ട് നല്‍കണമെന്നാണ് ബിജെപി വിമതരുടെ പ്രചാരണം.

പ്രധാന ഭയം

പ്രധാന ഭയം

വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വന്‍ രോഷമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ രാഷ്ട്രീയ സ്ഥിരത ഇല്ലാതവരാണെന്ന പ്രചാരണവും ശക്തമാണ്. ഗോഖക്കിലെ രാഷ്ട്രീയ സാഹചര്യം ഡികെ ശിവകുമാര്‍ ഇറങ്ങുന്നതോടെ മാറി മറിയും. രമേശ് ജാര്‍ക്കിഹോളി പിന്നോക്ക, വൊക്കലിഗ, മുസ്ലീം, ദളിത് വിഭാഗങ്ങള്‍ കൈവിടാനാണ് സാധ്യത. ബിജെപിയില്‍ ചേര്‍ന്നതോടെ ഈ വിഭാഗങ്ങളുടെ വോട്ട് അദ്ദേഹത്തിന് നഷ്ടമാവുമെന്ന് ഉറപ്പ്. യെഡിയൂരപ്പ ഇവിടെ പ്രചാരണത്തിനിറങ്ങില്ലെന്നും സൂചനയുണ്ട്.

റോഷന്‍ ബെയ്ഗ് മത്സരിക്കില്ല

റോഷന്‍ ബെയ്ഗ് മത്സരിക്കില്ല

ശിവാജിനഗറില്‍ താന്‍ മത്സരിക്കാനില്ലെന്ന് റോഷന്‍ ബെയ്ഗ് ഇതിനിടയില്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം അനിശ്ചിതത്വത്തില്‍ നില്‍ക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനം. ശിവാജിനഗറില്‍ മുസ്ലീം വോട്ടര്‍മാര്‍ ശക്തമായത് കൊണ്ട് ഇവിടെ സ്വതന്ത്രനായി മത്സരിക്കാനായിരുന്നു ബെയ്ഗ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പൊതുവികാരം തനിക്ക് അനുകൂലമല്ലെന്ന തിരിച്ചറിവിലാണ് കളം വിടാന്‍ അദ്ദേഹം തീരുമാനിച്ചത്. എന്നാല്‍ ജെഡിഎസ് നേതൃത്വം അദ്ദേഹത്തിനെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.

കോണ്‍ഗ്രസ് നീക്കം

കോണ്‍ഗ്രസ് നീക്കം

മുന്‍ കോണ്‍ഗ്രസ് നേതാവായ ബെയ്ഗിന് വലിയൊരു അനുയായിവൃന്ദം ശിവാജി നഗറിലുണ്ട്. ഇവിടെ കോണ്‍ഗ്രസ് നിര്‍ത്തിയ റിസ്വാന്‍ അര്‍ഷാദ് എന്ന സ്ഥാനാര്‍ത്ഥിക്ക് ഒട്ടും പിന്തുണ പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ചിട്ടില്ല. മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡിയെ ബെയ്ഗിന്റെ പിന്തുണയ്ക്കായി കോണ്‍ഗ്രസ് ചുമലയേല്‍പ്പിച്ചിരിക്കുകയാണ്. പലര്‍ക്കും കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ട്. ബെയ്ഗ് തന്റെ നിലപാട് പറയാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ഇവിടെ റെഡ്ഡി വിജയിച്ചാല്‍ കോണ്‍ഗ്രസിന് വലിയ നേട്ടമായി അത് മാറും.

 യെഡിയൂരപ്പ കാലുപിടിച്ചിട്ടും വഴങ്ങാതെ വിമതര്‍... യുവമോര്‍ച്ച സെക്രട്ടറിയെ ബിജെപി പുറത്താക്കി യെഡിയൂരപ്പ കാലുപിടിച്ചിട്ടും വഴങ്ങാതെ വിമതര്‍... യുവമോര്‍ച്ച സെക്രട്ടറിയെ ബിജെപി പുറത്താക്കി

English summary
yediyurappa offers cabinet offer to rebels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X