കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെദിയൂരപ്പയ്ക്ക് സൗദിയില്‍ നിന്ന് ഭീഷണി; ചിലര്‍ വിളിച്ചത് യുഎഇയില്‍ നിന്ന്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് ഭീഷണി ഫോണ്‍ കോള്‍. മുഖ്യമന്ത്രിക്ക് മാത്രമല്ല, മറ്റു ബിജെപി മന്ത്രിമാര്‍ക്കും എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കെല്ലാം ഭീഷണി ഫോണ്‍ വന്നുവെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. മംഗളൂരുവില്‍ സിഎഎ-എന്‍ആര്‍സി വിരുദ്ധ സമരത്തിനിടെ പോലീസ് വെടിയേറ്റ് രണ്ടു പേര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഭീഷണിയുണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.

Pho

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ആഭ്യന്തര മന്ത്രി ഭീഷണി വിവരം പരസ്യമാക്കിയത്. സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഭീഷണി കോളുകള്‍ വന്നതെന്ന് മന്ത്രി പറയുന്നു.

ഡോ. കഫീല്‍ ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്‍ത്തു, ഒട്ടേറെ കേസുകള്‍ഡോ. കഫീല്‍ ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്‍ത്തു, ഒട്ടേറെ കേസുകള്‍

എനിക്കാണ് കൂടുതല്‍ ഭീഷണി കോളുകള്‍ വന്നത്. പക്ഷേ, ഞാന്‍ കാര്യമാക്കുന്നില്ല. മുഖ്യമന്ത്രിയെ പോലും ചിലര്‍ ഭീഷണിപ്പെടുത്തി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. അതിന്റെ പേരില്‍ കോണ്‍ഗ്രസുകാരനായ മുസ്ലിം എംഎല്‍എമാര്‍ക്കും ഭീഷണി ഫോണ്‍ കോള്‍ വന്നുവെന്നും മന്ത്രി പറഞ്ഞു.

തന്‍വീര്‍ സേട്ടിനെതിരെ ആക്രമണമുണ്ടായി. എന്‍എ ഹാരിസിന് നേരെ ബോംബേറുണ്ടായി. യുടി ഖാദറിന്റെ സഹോദരന്‍ തന്നോട് ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വളരെ സൂക്ഷിക്കണമെന്നാണ് താന്‍ മറുപടി നല്‍കിയതെന്നും ബൊമ്മയ് പറഞ്ഞു.

English summary
Yediyurappa Receieved Threat Calls from Saudi Arabia, Dubai: Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X