കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് വൈകുന്നേരത്തോടെ ആ സന്ദേശം പ്രതീക്ഷിക്കുന്നു, യെഡിയൂരപ്പ പടിയിറങ്ങുമെന്ന് സൂചനകള്‍

Google Oneindia Malayalam News

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തിന് നിന്ന് യെഡിയൂരപ്പ പടിയിറങ്ങുമെന്ന് സൂചന. താന്‍ ബിജെപി ഹൈക്കമാന്‍ഡിന്റെ സന്ദേശം കാത്തിരിക്കുകയാണെന്ന് യെഡിയൂരപ്പ വ്യക്തമാക്കി. ഇന്ന് വൈകീട്ടോട്ടെ ആ സന്ദേശം എനിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങളെ ഞാന്‍ അറിയിക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി. അതേസമയം യെഡിയൂരപ്പയ്ക്ക് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഉറപ്പുകള്‍ ലഭിച്ചാല്‍ മാത്രമേ യെഡിയൂരപ്പ രാജിവെക്കൂ എന്നാണ് സൂചന. എന്നാല്‍ കേന്ദ്ര നേതൃത്വം പകരക്കാരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്.

1

ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള ഒരു നേതാവിനെ പകരക്കാരനാക്കാന്‍ യെഡിയൂരപ്പ അനുവദിക്കില്ല. മകന്‍ വിജയേന്ദ്രയെയാണ് യെഡിയൂരപ്പ വളര്‍ത്തി കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നത്. ലിംഗായത്ത് വിഭാഗത്തിന് പുറത്ത് നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന് നേരത്തെ തന്നെ യെഡിയൂരപ്പ ആവശ്യപ്പെട്ടതാണ്. മകന്‍ വിജയേന്ദ്ര ദില്ലിയിലെത്തി കേന്ദ്ര നേതൃത്വത്തെ കാണാന്‍ ഒരുങ്ങുകയാണ്. കേന്ദ്ര മന്ത്രിയായി മകനെ നിയമിക്കണമെന്ന ആവശ്യം നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോള്‍ തന്നെ യെഡിയൂരപ്പ അറിയിച്ചിരുന്നു.

ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രിയാക്കാനാണ് യെഡിയൂരപ്പ താല്‍പര്യപ്പെടുന്നത്. അദ്ദേഹം യെഡിയുടെ വിശ്വസ്തനാണ്. തന്റെ മകന് അദ്ദേഹം വെല്ലുവിളിയാവില്ലെന്നും യെഡിയൂരപ്പയ്ക്കറിയാം. അതേസമയം തന്നോട് കേന്ദ്ര നേതൃത്വം രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് യെഡിയൂരപ്പ പറയുന്നത്. ജൂലായ് 26ന് തന്റെ സര്‍ക്കാര്‍ രണ്ട് വര്‍ഷം തികയ്ക്കും. അതിന് ശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്ത് പറയുന്നുവോ അത് ചെയ്യുമെന്നും യെഡിയൂരപ്പ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

യെഡിയൂരപ്പയുടെ പ്രായമാണ് അദ്ദേഹത്തെ മാറ്റാനുള്ള പ്രധാന കാരണമായി ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത്. എന്നാല്‍ യെഡിയൂരപ്പ പോയാല്‍ പകരം അത്രയും ശക്തനായ നേതാവ് കര്‍ണാടകത്തില്‍ ഇല്ല. സംസ്ഥാനത്ത് പ്രളയ ഭീഷണി അടക്കം നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ മാറ്റുന്നത് ഗുണകരമാവില്ലെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്. ഇന്ന് രാവിലെ തന്നെ ബെലഗാവിയില്‍ എത്തിയിരുന്നു യെഡിയൂരപ്പ. പ്രളയം വലിയ നാശനഷ്ടങ്ങളാണ് ഇവിടെ ഉണ്ടാക്കിയത്. ഒമ്പത് പേര്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Recommended Video

cmsvideo
Karnataka മുഖ്യമന്ത്രി B.S.Yediyurappa രാജിവെയ്ക്കുന്നു | Oneindia Malayalam

English summary
yediyurappa says he is waiting for the message from high command on resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X