കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് കളി തുടങ്ങി... മോദി തരംഗം രക്ഷിക്കില്ലെന്ന് യെഡിയൂരപ്പ; ബിജെപി നേതാക്കളുമായി ചര്‍ച്ചകള്‍

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ശക്തമായ രാഷ്ട്രീയ അടിയൊഴുക്കുകള്‍ നടക്കുന്നു. ബിജെപിയിലെ പ്രമുഖര്‍ കളംമാറുമോ എന്ന ആശങ്ക പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്. വരാനിരിക്കുന്ന നിമയസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ സംബന്ധിച്ച് ബിജെപിയുടെ ഉന്നതരായ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ചില നീക്കങ്ങളാണ് ഈ മുന്നറിയിപ്പിന് കാരണം.

ഒട്ടേറെ ബിജെപി നേതാക്കളുമായി കോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങി. മറുഭാഗത്ത് ജെഡിഎസും സമാനമായ ശ്രമങ്ങള്‍ ആരംഭിച്ചു. കോണ്‍ഗ്രസിനെ വിലകുറച്ച് കാരണരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. വിശദാംശങ്ങള്‍ ഇങ്ങനെ....

കെ സുരേന്ദ്രന്‍ നടപടിയെടുത്തില്ല; ബിജെപി വനിതാ നേതാക്കള്‍ മോദിക്ക് കത്തെഴുതി... വിവാദംകെ സുരേന്ദ്രന്‍ നടപടിയെടുത്തില്ല; ബിജെപി വനിതാ നേതാക്കള്‍ മോദിക്ക് കത്തെഴുതി... വിവാദം

1

ബിജെപി നേതാക്കളെ ചാക്കിടാന്‍ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ ആരംഭിച്ചു എന്നാണ് യെഡിയൂരപ്പ പറയുന്നത്. ജെഡിഎസ് നേതൃത്വവും സമാനമായ ശ്രമം തുടങ്ങിയിട്ടുണ്ട്. ജാഗ്രത പാലിക്കണം. നിമയസഭാ ഉപതിരഞ്ഞെടുപ്പിന് മുമ്പ് ചില മാറ്റങ്ങള്‍ക്കുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു യെഡിയൂരപ്പ.

2

കോണ്‍ഗ്രസിനെ വിലകുറച്ച് കാണരുതെന്ന് യെഡിയൂരപ്പ മുന്നറിയിപ്പ് നല്‍കുന്നു. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഊര്‍ജസ്വലരായിട്ടുണ്ട്. അവര്‍ പ്രത്യേക രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സജീവമാകണം. ബൂത്ത് തലം മുതല്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും യെഡിയൂരപ്പ പറഞ്ഞു.

3

നരേന്ദ്ര മോദി തരംഗത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ജയിച്ചുകയറുക എന്നത് എളുപ്പമാണ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ തരംഗമില്ലെന്ന് ഓര്‍ക്കണം. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തോറ്റാല്‍ തെറ്റായ സന്ദേശമാണ് അത് പൊതുസമൂഹത്തിന് നല്‍കുക. കോണ്‍ഗ്രസിന് കരുത്തുപകരാന്‍ വഴിയൊരുക്കുമെന്നും യെഡിയൂരപ്പ മുന്നറിയിപ്പ് നല്‍കി.

4

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എപ്പോഴും മോദി തരംഗം ബിജെപിയെ സഹായിക്കും. രണ്ട് ലക്ഷ്യങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ക്കുണ്ടാകേണ്ടത്. ഒന്ന് തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതാണ്. മറ്റൊന്ന് കോണ്‍ഗ്രസിനെ പാഠംപഠിപ്പിക്കുക എന്നതും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി മികച്ച വിജയം നേടും. നരേന്ദ്ര മോദി തന്നെ അധികാരത്തിലെത്തുമെന്നും യെഡിയൂരപ്പ പറഞ്ഞു.

നടന്‍ വിജയ് കോടതിയില്‍; അച്ഛനും അമ്മയും ഉള്‍പ്പെടെ 11 എതിര്‍കക്ഷികള്‍... സുപ്രധാന ആവശ്യംനടന്‍ വിജയ് കോടതിയില്‍; അച്ഛനും അമ്മയും ഉള്‍പ്പെടെ 11 എതിര്‍കക്ഷികള്‍... സുപ്രധാന ആവശ്യം

5

ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നു എന്ന് മൈസുരുവിലെ സംഭവം ചൂണ്ടിക്കാട്ടി യെഡിയൂരപ്പ പറഞ്ഞു. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയും ക്ഷേത്രം പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. അടുത്ത വര്‍ഷം ഒട്ടേറെ തിരഞ്ഞെടുപ്പുകളാണ് കര്‍ണാടകത്തില്‍ നടക്കാനിരിക്കുന്നത്. ഇത് ലക്ഷ്യമിട്ട് കൂടുതല്‍ സമുദായങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള പദ്ധതി ഒരുക്കണമെന്നും യെഡിയൂരപ്പ പറഞ്ഞു.

6

കേന്ദ്രത്തിലും കര്‍ണാടകത്തിലുമുള്ള ബിജെപി സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തണം. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധികള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കണം. അതിന് സാധിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിലെത്തുമെന്നും യെഡിയൂരപ്പ പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് യെഡിയൂരപ്പ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ അജണ്ടകള്‍ വിവരിച്ചത്.

കാവ്യയോട് മീനാക്ഷിക്ക് എത്രത്തോളം ഇഷ്ടമുണ്ടെന്നോ? ജന്മദിനത്തില്‍ കുടുംബ ചിത്രം പങ്കിട്ട് കുറിച്ചത് ഇങ്ങനെ...

7

ഒരു ബിജെപി മന്ത്രി കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നു എന്ന് വാര്‍ത്തകളുണ്ട്. ബെല്ലാരിയിലെ മുന്‍ ലോക്‌സഭാംഗം വിഎസ് ഉഗ്രപ്പയുമായിട്ടാണ് ബിജെപി മന്ത്രി ചര്‍ച്ച നടത്തിയതത്രെ. ബിജെപി നേതാക്കളെ കോണ്‍ഗ്രസിലെത്തിക്കാന്‍ ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ തന്ത്രങ്ങള്‍ ഒരുക്കുകയാണ്. ചില ജെഡിഎസ് നേതാക്കളും കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യമാണ് യെഡിയൂരപ്പ പ്രവര്‍ത്തകരെ ഉണര്‍ത്തിയത്.

Recommended Video

cmsvideo
'Just Remember That'; Padmaja Venugopal's reply to Suresh Gopi fans

English summary
Yediyurappa Says to BJP Leaders Not Underestimate Congress; Will Not Help Modi Wave in State Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X