കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക മുഖ്യമന്ത്രിയായി ബിഎസ് യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

Google Oneindia Malayalam News

ബെംഗളൂരു: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിഎസ് യെഡിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.. വിമത എഎല്‍എമാരുടെ അയോഗ്യതയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരണം നീണ്ടേക്കുമെന്നായിരുന്നു സൂചന. തിങ്കളാഴ്ച യെഡിയൂരപ്പ വിശ്വാസ വോട്ട് തേടും. കോൺഗ്രസും ജെഡിഎസും സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും വിട്ടു നിന്നിരുന്നു.

yeddyurappa

live updates..

Newest First Oldest First
8:34 PM, 26 Jul

കർണാടകയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് യെദ്യൂരപ്പ. ശനിയാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കുകയും ധനബിൽ പാസാക്കുകയും ചെയ്യും.
8:34 PM, 26 Jul

കർഷകർക്ക് 2000 രൂപ വീതം രണ്ട് ഗഡുക്കളായി സാമ്പത്തിക സഹായം നൽകുമെന്ന് യെദ്യൂരപ്പയുടെ വാഗ്ദാനം. അമിത് ഷായും മറ്റ് മുതിർന്ന നേതാക്കളുമായി കൂടിയാലോചനകൾ നടത്തിയ ശേഷം കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകും.
8:01 PM, 26 Jul

യെഡിയൂരപ്പ സർക്കാർ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും
6:33 PM, 26 Jul

കർണാടക മുഖ്യമന്ത്രിയായി ബിഎസ് യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു
6:06 PM, 26 Jul

സത്യപ്രതിജ്ഞയ്ക്കായി യെഡിയൂരപ്പ രാജ്ഭവനിൽ എത്തി
5:59 PM, 26 Jul

യെഡിയൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കോൺഗ്രസ് എംഎൽഎമാർ ബഹിഷ്കരിച്ചു
5:55 PM, 26 Jul

യെഡിയൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി വിമത കോൺഗ്രസ് വിമത എംഎൽഎ റോഷന‍ ബെയ്ഗും രാജ്ഭവനിൽ എത്തി
5:53 PM, 26 Jul

സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി യെഡിയൂരപ്പ രാജ്ഭവനിലേക്ക് പോകുന്നു
5:45 PM, 26 Jul

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ബി എസ് യെഡിയൂരപ്പ ബെംഗളൂരുവിലെ കാഡു മല്ലേശ്വര ക്ഷേത്രത്തിൽ എത്തിയപ്പോൾ
5:22 PM, 26 Jul

സത്യപ്രതിജ്ഞക്ക് മുന്നോടിയായി യെഡിയൂരപ്പ ബിജെപി ആസ്ഥാനത്ത് എത്തി
5:01 PM, 26 Jul

സത്യപ്രതിജ്ഞ ചെയ്യാന്‍ യെഡിയൂരപ്പ വീട്ടില്‍ നിന്നും പുറപ്പെടുന്നു
4:18 PM, 26 Jul

കാവല്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഉത്തരവുകള്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം
4:16 PM, 26 Jul

രാജ്ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് പുറപ്പെടുന്നതിന് മുമ്പ് ബെംഗളൂരുവിലെ ബിജെപി ആസ്ഥാനത്ത് ബിഎസ് യെഡിയൂരപ്പ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും
2:35 PM, 26 Jul

യെഡിയൂരപ്പയുടെ സത്യപ്രതിജ്ഞയില്‍ മുന്‍മുഖ്യമന്ത്രി കുമാരസ്വാമി പങ്കെടുത്തേക്കില്ല
12:46 PM, 26 Jul

ജനാധിപത്യ വിരുദ്ധമായിട്ടാണ് ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ ശ്രമിച്ചതെന്ന് ജെഡിഎസ്
12:31 PM, 26 Jul

വിമത എംഎല്‍എമാരും ബിജെപിയും ഇനി എന്ത് ചെയ്യും എന്നത് അവരുടെ കാര്യമാണ്. 15 വിമതരെയും ബിജെപി സ്വീകരിക്കുമെന്നാണ് കണക്കാക്കുന്നതെന്ന് ശിവകുമാര്‍
12:28 PM, 26 Jul

കര്‍ണാടക അസംബ്ലി ബിജെപിയുടെ പരീക്ഷണ ശാലയായി മാറിയെന്ന് സിദ്ധരമായ്യ. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഭരണഘടനാ വിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ ഗവര്‍ണ്ണര്‍ ബിജെപിയെ പിന്തുണച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
12:22 PM, 26 Jul

പാര്‍ലമെന്‍ററി ജനാധിപത്യം കര്‍ണ്ണാടകയില്‍ കാശപ്പ് ചെയ്യപ്പെടുകയാണെന്ന് കോണ്‍ഗ്രസ്
11:57 AM, 26 Jul

ജൂലൈ 31 നകം യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കേണ്ടിവരും
11:23 AM, 26 Jul

ഇന്നലെ ഹാജരാവത്തതില്‍ കോടതിയില്‍ ഖേദം പ്രകടിപ്പിച്ച് വിമത എംഎല്‍എമാരുടെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി
11:21 AM, 26 Jul

സര്‍ക്കാര്‍ ഉന്നയിക്കാന്‍ അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള കത്ത് യെഡിയൂരപ്പ ഗവര്‍ണ്ണര്‍ക്ക് കൈമാറുന്നു
11:12 AM, 26 Jul

സത്യപ്രതിജ്ഞയുടെ ഭാഗമായി ബെംഗളൂരു നഗരത്തില്‍ സുരക്ഷ ശക്തമാക്കി
10:52 AM, 26 Jul

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി ലഭിച്ചുകൊണ്ട് ഗവര്‍ണറുടെ കത്ത് ലഭിച്ചതായി യെഡിയൂരപ്പ
10:51 AM, 26 Jul

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എച്ച് ഡി കുമാരസ്വാമിയേയും സിദ്ധരാമയ്യേയും ക്ഷണിക്കുകയാണെന്ന് യെഡിയൂരപ്പ. എന്നോടൊപ്പം മറ്റുള്ളവരും സത്യപ്രതിജ്ഞ ചെയ്യണമോയെന്ന കാര്യം കേന്ദ്ര നേതൃത്വവുമായി സംസാരിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
10:40 AM, 26 Jul

യെഡിയൂരപ്പയുടെ സത്യപ്രതിജ്ഞ 6 മണിക്ക്
10:32 AM, 26 Jul

വൈകുന്നേരം 6 മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്ക്. യെഡിയൂരപ്പ മാത്രമായിരിക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.
10:30 AM, 26 Jul

12.30 ന് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്ന് രാഷ്ട്രപതി അറിയിച്ചതായി റിപ്പോര്‍ട്ട്. വൈകീട്ട് ആറിന് സത്യപ്രതിജ്ഞ നടത്താമെന്ന് ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം
10:26 AM, 26 Jul

യെഡിയൂരപ്പ ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച്ച നടത്തുന്നു
10:22 AM, 26 Jul

ഗവര്‍ണ്ണറുടെ അനുമതി ലഭിച്ചാല്‍ സത്യപ്രതിജ്ഞ ഉച്ചയോടെ തന്നെ ഉണ്ടായേക്കും
10:21 AM, 26 Jul

യെഡിയൂരപ്പ ഗവര്‍ണ്ണറുടെ വസതിയില്‍ എത്തുന്നു
READ MORE

<strong> നടി പ്രിയാരാമന്‍ ബിജെപിയിലേക്ക്: പാര്‍ട്ടി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി</strong> നടി പ്രിയാരാമന്‍ ബിജെപിയിലേക്ക്: പാര്‍ട്ടി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി

English summary
Yediyurappa take oath as Karnataka cheif minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X