കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ താൽക്കാലിക 'വെടിനിർത്തൽ', അന്തിമ തീരുമാനം ജനുവരി 25ന് ശേഷം, യെഡിയൂരപ്പ വിദേശത്തേയ്ക്ക്

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ മന്ത്രിസഭാ വികസനം വീണ്ടും നീണ്ടേക്കുമെന്ന് റിപ്പോർട്ട്. ഇതോടെ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്ക് മേലുള്ള സമ്മർദ്ദം ഇരട്ടിയാകുമെന്നുറപ്പാണ്. വിമത എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകാതിരിക്കാനാണ് മന്ത്രിസഭാ വികസനം വൈകിപ്പിക്കുന്നതന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കാൻ ഇനിയും കാലതാമസം എടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

 പെൺകുട്ടികളെ ലക്ഷ്യമിട്ട് ലൗ ജിഹാദ്; തെളിവില്ല, സിറോ മലബാർസഭയിൽ ഭിന്നത, എരിതീയിൽ എണ്ണ ഒഴിക്കരുത്! പെൺകുട്ടികളെ ലക്ഷ്യമിട്ട് ലൗ ജിഹാദ്; തെളിവില്ല, സിറോ മലബാർസഭയിൽ ഭിന്നത, എരിതീയിൽ എണ്ണ ഒഴിക്കരുത്!

ദേശീയ നേതൃത്വത്തിന്റെ തണുപ്പൻ സമീപനമാണ് മന്ത്രസഭാ വികസനം നീണ്ടു പോകാൻ കാരണം, വിമത എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകുമെന്ന് യെഡിയൂരപ്പ ഉറപ്പ് നൽകുമ്പോഴും ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് ഇതിനോട് എതിർപ്പാണ്.

 25ന് ശേഷം

25ന് ശേഷം

ഈ മാസം നടക്കുന്ന വേൾഡ് എക്കണോമിക് ഫോറത്തിൽ പങ്കെടുക്കാനായി സ്വിറ്റസർലാൻഡിലേക്ക് പോകും മുമ്പ് മന്ത്രിസഭാ വികസനം പൂർത്തിയാക്കുമെന്നായിരുന്നു യെഡിയൂരപ്പയുടെ പ്രഖ്യാപനം. എന്നാൽ മന്ത്രിമാരുടെ പട്ടികയ്ക്ക് ദേശീയ നേതൃത്വം ഇതുവരെ അനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ജനുവരി 25ന് യെഡിയൂരപ്പ ദാവോസിൽ നിന്നും മടങ്ങിയെത്തിയ ശേഷം മാത്രമെ പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കുകയുള്ളു.

 യെഡിയൂരപ്പയ്ക്ക് മേൽ സമ്മർദ്ദം

യെഡിയൂരപ്പയ്ക്ക് മേൽ സമ്മർദ്ദം

കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമായി 17 എംഎൽഎമാർ രാജി വെച്ചതോടെയാണ് കർണാടകയിലെ സഖ്യ സർക്കാർ താഴെ വീണതും യെഡിയൂരപ്പ അധികാരത്തിൽ എത്തിയതും. ഈ വിമത എംഎൽഎമാർ പിന്നീട് ബിജെപിയിലെത്തി. ഡിസംബറിൽ 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 13 ഇടത്തും ബിജെപി വിമതരെയാണ് സ്ഥാനാർത്ഥികളാക്കിയത്. ഇതിൽ 11 പേരും വിജയിക്കുകയും ചെയ്തു. വിമത എംഎൽഎമാർക്ക് മന്ത്രിപദവി നൽകുകയെന്നത് ബിജെപിയുടെ ഉറപ്പായിരുന്നു.

ഇടഞ്ഞ് നേതാക്കൾ

ഇടഞ്ഞ് നേതാക്കൾ

11 വിമത നേതാക്കൾക്ക് മന്ത്രിപദവി നൽകിയാൽ പാർട്ടിയിലെ പല മുതിർന്ന നേതാക്കളും അവഗണിക്കപ്പെട്ടേക്കാംം. ദേശീയ നേതൃത്വത്തിന് ഇതിനോട് താൽപര്യമില്ല. എന്നാൽ വാഗ്ദാനത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നാണ് യെഡിയൂരപ്പ നൽകുന്ന ഉറപ്പ്. 34 അംഗ മന്ത്രിസഭയിൽ നിലവിൽ 18 പേരാണുളളത്. 11 കൂറുമാറ്റക്കാർക്ക് കൂടി മന്ത്രിസ്ഥാനം നൽകുന്നതോടെ ശേഷിച്ച 5 മന്ത്രിസ്ഥാനം മാത്രമാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ലഭിക്കുക.

പച്ചക്കൊടി കാട്ടാതെ അമിത് ഷാ

പച്ചക്കൊടി കാട്ടാതെ അമിത് ഷാ

അമിത് ഷായുടെ പച്ചക്കൊടി ലഭിക്കാത്തതിനെ തുടർന്നാണ് മന്ത്രിസഭാ വികസനം വൈകുന്നത്. വിഷയം ചർച്ച ചെയ്യാനായി യെഡിയൂരപ്പ നിരവധി തവണ അമിത് ഷായുടെ മായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും അവസരം ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. ജനുവരി 18ന് പൗരത്വ നിയമ ഭേദഗതി അനുകൂല റാലിയിൽ പങ്കെടുക്കാനായി അമിത് ഷാ കർണാടകയിൽ എത്തുന്നുണ്ട്. ഇതിനിടെ മന്ത്രിസഭാ വികസനവും ചർച്ച ചെയ്യാനാണ് യെഡിയൂരപ്പയുടെ പദ്ധതി.

അനുമതി നൽകിയാലും

അനുമതി നൽകിയാലും

ജനുവരി 18ന് കർണാടക സന്ദർശനത്തിനിടെ മന്ത്രിസഭാ വിപുലീകരണത്തിന് അമിത് ഷാ അനുമതി നൽകിയാലും ദാവോസിലേക്ക് പോകേണ്ടതിനാൽ യെഡിയൂരപ്പയ്ക്ക് 24 മണിക്കൂർ മാത്രമാകും ലഭിക്കുക. മന്ത്രിസ്ഥാനം ലഭിക്കാത്തവർ കലാപക്കൊടി ഉയർത്താൻ സാധ്യതയുള്ളതിനാൽ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചതിന് ശേഷം താൻ വിട്ടുനിൽക്കുന്നത് ഉചിതമല്ലെന്നാണ് യെഡിയൂരപ്പ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ദാവേസിൽ നിന്നും മടങ്ങിയെത്തിയ ശേഷം മാത്രമെ യെഡിയൂരപ്പ ഇനി മന്ത്രിസഭ വികസിപ്പിക്കുകയുള്ളുവെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

 തിരിച്ചടിയാകും

തിരിച്ചടിയാകും

വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ ഒഴിവാക്കി മുഴുവൻ കൂറുമാറ്റക്കാർക്കും മന്ത്രിപദവി നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് ദേശീയ നേതൃത്വം വിലയിരുത്തുന്നത്. ഇത് അടുത്ത തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കും. മാത്രമല്ല കൂറുമാറിയെത്തിയ എംഎൽഎമാർ വലിയ ജനസമ്മതിയുള്ള നേതാക്കളോ ഭരണതലത്തിൽ കാര്യമായ പരിചയമുള്ളവരോ അല്ലെന്നും ദേശീയ നേതൃത്വം വിലയിരുത്തുന്നത്.

 പൊട്ടിത്തെറിച്ച് യെഡിയൂരപ്പ

പൊട്ടിത്തെറിച്ച് യെഡിയൂരപ്പ


ദേശീയ നേതൃത്വവും യെഡിയൂരപ്പയും രണ്ട് തട്ടിൽ നിൽക്കുന്നതോടെ മന്ത്രിസ്ഥാനത്തിന് വേണ്ടി യെഡിയൂരപ്പയ്ക്ക് മേൽ കൂടുതൽ പേർ സമ്മർദ്ദം ചെലുത്തുകയാണ്. ലിഗായത്ത് സമുദായത്തിൽപ്പെട്ട മുരുകേഷ് നിരാനിക്ക് മന്ത്രിപദവി നൽകണമെന്ന് പൊതുവേദിയിൽ ആവശ്യപ്പെട്ട സമുദായ നേതാവിനോട് യെഡിയൂരപ്പ പൊട്ടിത്തെറിച്ചിരുന്നു. എനിക്ക് അധികാരത്തോട് ആർത്തിയില്ലെന്നും വേണമെങ്കിൽ മുഖ്യമന്ത്രി പദവി രാജിവയ്ക്കാൻ തയ്യാറാണെന്നും യെഡിയൂരപ്പ പൊട്ടിത്തെറിച്ചു.

English summary
Yediyurappa to expand cabinet after January 25
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X