കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണ്‍ ചോര്‍ത്തല്‍ കേസ് സിബിഐക്ക് വിടുമെന്ന് യെഡ്ഡിയൂരപ്പ.... കുമാരസ്വാമിക്ക് കുരുക്ക് വീഴും!!

Google Oneindia Malayalam News

ബംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി മൂന്നുറിലധികം നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ കുരുക്ക് മുറുകുന്നു. മുഖ്യമന്ത്രി യെഡ്ഡിയൂരപ്പ സിബിഐ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് നിര്‍ദേശിക്കുന്നതെന്ന് യെഡ്ഡിയൂരപ്പ പറഞ്ഞു. അതേസമയം കോണ്‍ഗ്രസില്‍ തന്നെ അന്വേഷണം വേണ്ടെന്ന നിലപാടും ചില നേതാക്കള്‍ക്കുണ്ട്.

1

സിദ്ധരാമയ്യ അടക്കമുള്ളവര്‍ ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ സിബിഐ അന്വേഷണം വേണണെന്ന് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് അന്വേഷണം വേണമെന്നും, സത്യം പുറത്തുവരണമെന്നും യെഡ്ഡിയൂരപ്പ പറഞ്ഞു. തിങ്കളാഴ്ച്ച സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്നും യെഡ്ഡിയൂരപ്പ വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങളുടെ ആഗ്രഹം കൂടിയാണിത്. വിശദമായ അന്വേഷണത്തില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അയോഗ്യനാക്കിയ ജെഡിഎസ് എംഎല്‍എ എഎച്ച് വിശ്വനാഥിന്റെ വെളിപ്പെടുത്തലാണ് കുമാരസ്വാമിക്ക് കുരുക്കായി മാറിയത്. ജെഡിഎസ് സംസ്ഥാന അധ്യക്ഷനായിരുന്നു വിശ്വനാഥ്. 300ലധികം നേതാക്കളുടെ ഫോണ്‍ വിളികള്‍ കുമാരസ്വാമി സര്‍ക്കാര്‍ ചോര്‍ത്തിയിരുന്നുവെന്നും, അതില്‍ താനും ഉള്‍പ്പെട്ടിരുന്നുവെന്നും വിശ്വനാഥ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യ, മല്ലികാര്‍ജുന്‍ ഗാര്‍ഗെ, എംബി പാട്ടീല്‍ എന്നിവര്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം മറ്റൊരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ ആരോപണങ്ങള്‍ തള്ളിയിരുന്നു. സിദ്ധരാമയ്യയുടെ അനുയായികളുടെ ഫോണ്‍ കോളുകളാണ് കുമാരസ്വാമി സര്‍ക്കാര്‍ നിരീക്ഷിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വിഭാഗം മുഖ്യമന്ത്രിയുടെ കീഴിലാണെന്നും, കുമാരസ്വാമിയുടെ അറിവില്ലാതെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കില്ലെന്നും വിശ്വനാഥ് പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ വാസ്തമില്ലെന്നും, തനിക്ക് ഫോണ്‍ ചോര്‍ത്തേണ്ട കാര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു.

മഹാരാഷ്ട്രയില്‍ നോട്ടമിട്ട് സോണിയ.... ഫട്‌നാവിസിനെ നേരിടാന്‍ ത്രിമൂര്‍ത്തികളെ ഇറക്കുന്നു!!മഹാരാഷ്ട്രയില്‍ നോട്ടമിട്ട് സോണിയ.... ഫട്‌നാവിസിനെ നേരിടാന്‍ ത്രിമൂര്‍ത്തികളെ ഇറക്കുന്നു!!

English summary
yediyurappa to order cbi probe into phone tapping charges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X