കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റ് തുന്നം പാടാന്‍ യെദ്യൂരപ്പയുടെ ജീവിതം പിന്നെയും ബാക്കി.. ഇത് നാലാമത്തെ രാജി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ഫലം വരുന്നതിന് മുന്‍പേ തന്നെ ആത്മവിശ്വാസത്തിലായിരുന്നു യെദ്യൂരപ്പ. താന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച യെഡ്ഡി തിയ്യതിയും പ്രഖ്യാപിച്ചു. യെദ്യൂരപ്പ പ്രവചിച്ച തിയ്യതി തന്നെ സത്യപ്രതിജ്ഞ നടക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി പദവിയുടെ ആയുസ്സാകട്ടെ വെറും രണ്ടര ദിവസം. ഇത് ആദ്യമായല്ല മുഖ്യമന്ത്രിക്കസേരയില്‍ ഒന്നമര്‍ന്നിരിക്കും മുന്‍പേ യെദ്യൂരപ്പയ്ക്ക് സ്ഥാനം ഒഴിയേണ്ടി വരുന്നത്.

bjp

2007ലായിരുന്ന ആദ്യത്തെ രാജി. ധരം സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് അന്ന് ജെഡിഎസ്-ബിജെപി സഖ്യം കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കി. പകുതിക്കാലം കുമാരസ്വാമി മുഖ്യമന്ത്രി എന്നതായിരുന്നു കരാര്‍. 20 മാസം മുഖ്യമന്ത്രിയായിരുന്ന ശേഷം കുമാരസ്വാമി കാല് മാറി. ഇതോടെ 7 ദിവസം മാത്രം മുഖ്യമന്ത്രിക്കസേരയിലിരുന്ന യെദ്യൂരപ്പയുടെ സര്‍ക്കാര്‍ താഴെവീണു.

Recommended Video

cmsvideo
ബിഎസ് യെദ്യൂരപ്പ എന്ന ബൊകനക്കെരെ സിദ്ധാലിനംഗപ്പ യെദ്യൂരപ്പയുടെ ജീവിതം | Oneindia Malayalam

2008ല്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. എന്നാല്‍ ഇത്തവണയും സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഖനി അഴിമതിയില്‍ യെദ്യൂരപ്പയുടെ പങ്ക് ലോകായുക്ത റിപ്പോര്‍ട്ട് വഴി പുറത്ത് വന്നതോടെ യെദ്യൂരപ്പയ്ക്ക് രാജി വെയ്‌ക്കേണ്ടി വന്നു. 2011ലും ഇത് തന്നെ ആവര്‍ത്തിച്ചു. ഭൂമി കുംഭകോണവും ഖനി അഴിമതിയും ഇവണ യെദ്യൂരപ്പയ്ക്ക് പണി കൊടുത്തു. 2011 ജൂലൈ 31 ന് യെദ്യൂരപ്പ രാജി വെച്ചു. 2018ല്‍ കേവല ഭൂരിപക്ഷം നേടാനാകാതെ നാണം കെട്ട് മറ്റൊരു രാജിയും.

English summary
Unlucky again, and again, and again: The tragedy of B S Yeddyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X