കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ ഹൂത്തികള്‍ ചതിച്ചു; തടവുകാരെ വിട്ടയച്ചതിന് പിന്നാലെ ആക്രമണം, ഹെലികോപ്റ്റര്‍ തകര്‍ത്തു

Google Oneindia Malayalam News

റിയാദ്: യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ ഒരു ഭാഗത്ത് നടക്കവെ വീണ്ടും പ്രകോപനവുമായി ഹൂത്തികള്‍. സൗദി അറേബ്യയുടെ അപ്പാഷെ ഹെലികോപ്റ്റര്‍ ഹൂത്തികള്‍ വെടിവച്ച് തകര്‍ത്തു. സമാധാന ശ്രമങ്ങളുടെ ഭാഗമായി ഹൂത്തി തടവുകാരെ സൗദി അറേബ്യ വിട്ടയച്ചതിന് പിന്നാലെയാണ് മിസൈല്‍ ആക്രമണമുണ്ടായത്.

നാല് വര്‍ഷത്തിലധികമായി തുടരുന്ന യമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സൗദി അറേബ്യ ശ്രമിക്കുന്നുണ്ട്. ഒമാന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഹൂത്തി വിഭാഹത്തില്‍പ്പെട്ട തടവുകാരെ വിട്ടയച്ചത്. വിശദാംശങ്ങള്‍...

അതിര്‍ത്തിയില്‍ വട്ടമിട്ട് ഹെലികോപ്റ്റര്‍

അതിര്‍ത്തിയില്‍ വട്ടമിട്ട് ഹെലികോപ്റ്റര്‍

അതിര്‍ത്തിയില്‍ വട്ടമിട്ട് പറന്ന സൗദി അറേബ്യയുടെ അപ്പാഷെ ഹെലികോപ്റ്ററാണ് ഹൂത്തി വിമതര്‍ വെടിവച്ച് തകര്‍ത്തത്. ഹൂത്തികളുടെ വക്താവ് യഹ്യ സരിയ ആണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. കോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. കോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചു.

 ഭൂതല വ്യോമ മിസൈലുകള്‍

ഭൂതല വ്യോമ മിസൈലുകള്‍

തങ്ങളുടെ ഭൂതല വ്യോമ മിസൈലുകള്‍ ഉപയോഗിച്ചാണ് കോപ്റ്റര്‍ തകര്‍ത്തതെന്ന് ഹൂത്തികള്‍ അവകാശപ്പെട്ടു. എന്നാല്‍ സൗദി അറേബ്യ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് സൗദി നേതൃത്വത്തിലുള്ള അറബ് സൈന്യം.

128 ഹൂത്തി വിമതരെ വിട്ടയച്ചു

128 ഹൂത്തി വിമതരെ വിട്ടയച്ചു

വ്യാഴാഴ്ച 128 ഹൂത്തി വിമതരെയാണ് സൗദി സൈന്യം തടവില്‍ നിന്ന് മോചിപ്പിച്ചത്. ഇവര്‍ യമന്‍ തലസ്ഥാനമായ സന്‍ആയിലേക്ക് പോകുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ആക്രമണം. 2015നും 2018നുമിടയില്‍ യമനിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയവരെയാണ് സൗദി സൈന്യം വിട്ടയച്ചത്.

കപ്പല്‍ റാഞ്ചി ഹൂത്തികള്‍

കപ്പല്‍ റാഞ്ചി ഹൂത്തികള്‍

സമാധാന ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞാഴ്ച ഹൂത്തികള്‍ സൗദി കപ്പല്‍ റാഞ്ചിയത്. ദക്ഷിണ കൊറിയയുടെ നിയന്ത്രണത്തിലുള്ള എണ്ണക്കിണറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കപ്പലും ബോട്ടുകളുമാണ് ചെങ്കടലില്‍ നിന്ന് റാഞ്ചിയത്. സായുധ സംഘങ്ങളുടെ നീക്കം തീവ്രവാദ പ്രവര്‍ത്തനമാണെന്ന് സൗദി സഖ്യസേനയുടെ വക്താവ് തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

കാരണം വ്യക്തമാക്കി ഹൂത്തി നേതാവ്

കാരണം വ്യക്തമാക്കി ഹൂത്തി നേതാവ്

സമാധാനം തകര്‍ക്കുകയാണ് ഹൂത്തികളുടെ ശ്രമമെന്ന് യമന്‍ പ്രധാനമന്ത്രി മായീന്‍ അബ്ദുല്‍ മാലിക് സഈദ് പറഞ്ഞു. ജിദ്ദയില്‍ നിന്നുള്ള കപ്പലാണ് റാഞ്ചിയതെന്ന് മറൈന്‍ ട്രാഫിക് വെബ്‌സൈറ്റ് പറയുന്നു. സൗദിയുടെ പതാകയാണ് കപ്പലില്‍ ഉണ്ടായിരുന്നത്. യമന്‍ തീരത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് കപ്പല്‍ പിടികൂടിയതെന്ന് ഹൂത്തി നേതാവ് മുഹമ്മദ് അല്‍ ഹൂത്തി പറഞ്ഞു.

 ഒമാന്റെ ശ്രമം

ഒമാന്റെ ശ്രമം

ദക്ഷിണ കൊറിയയുടേതാണെങ്കില്‍ നിയമ നടപടികള്‍ക്ക് ശേഷം വിട്ടയക്കുമെന്ന് മുഹമ്മദ് അല്‍ ഹൂത്തി വ്യക്തമാക്കി. ജീവനക്കാര്‍ സുരക്ഷിതരാണെന്നും ബന്ധുക്കള്‍ ആശങ്കപ്പെടേണ്ടെന്നും മുഹമ്മദ് അല്‍ ഹൂത്തി പറഞ്ഞു. അതേസമയം, അഞ്ച് വര്‍ഷമായി തുടരുന്ന യമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഒമാന്റെ മധ്യസ്ഥതയില്‍ നീക്കങ്ങള്‍ ഊര്‍ജിതമാണ്.

യൂറോപ്യന്‍ പ്രതിനിധികളും

യൂറോപ്യന്‍ പ്രതിനിധികളും

വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹൂത്തി വിമതര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നാണ് ഒമാന്റെ നിലപാട്. ഹൂത്തി നേതാവ് ജമാല്‍ അമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചയില്‍ പങ്കാളിയായത്. യൂറോപ്യന്‍ പ്രതിനിധികളും മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുന്നുണ്ടെന്നും ഹൂത്തികള്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഡബിള്‍ ഷൂട്ട്: മുന്‍ ബിജെപി വിമതന്‍ സ്പീക്കറാകും, വന്‍ ലക്ഷ്യങ്ങള്‍മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഡബിള്‍ ഷൂട്ട്: മുന്‍ ബിജെപി വിമതന്‍ സ്പീക്കറാകും, വന്‍ ലക്ഷ്യങ്ങള്‍

English summary
Yemen's Houthi rebels say they shot down Saudi helicopter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X