കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെസ് ബാങ്ക് പ്രതിസന്ധി; അനില്‍ അംബാനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടപടി

Google Oneindia Malayalam News

ദില്ലി: യെസ് ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലകോം കമ്പനിയായ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ ചോദ്യം ചെയ്യുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വിളിപ്പിച്ചു. അന്വേഷണ ഏജന്‍സിയുടെ മുംബൈയിലെ ഓഫീസില്‍ ഹാജരാവാനാണ് അറിയിച്ചിരിക്കുന്നത്.

അനില്‍ അംബാനിക്ക് യെസ് ബാങ്ക് അനുവദിച്ച വായ്പയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതിനായി ഹാജരാവാന്‍ നിര്‍ദേശം നല്‍കിയത്. റിലയന്‍സ് ഗ്രൂപ്പിലെ മറ്റ് ഉദ്യോഗസ്ഥരേയും അടുത്ത ആഴ്ച്ചകളില്‍ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കും.

anil ambani

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവുന്നതിനായി അനില്‍ അംബാനി കൂടുതല്‍ സമയം തേടിയിരിക്കുകയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയാണ് കൂടുതല്‍ സമയം തേടിയിരിക്കുന്നത്. യെസ് ബാങ്കില്‍ നിന്ന് തന്റെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് എടുത്ത വായ്പയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് നേരത്തെ അനില്‍ അംബാനി അറിയിച്ചിരുന്നു. സാധാരണ ബിസ്സിനസ് വായ്പയെടുക്കുന്ന രീതിയിലാണ് ഇത് നേടിയ അനില്‍ അംബാനി പറഞ്ഞു.

അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ ഒമ്പത് സ്ഥാപനങ്ങള്‍ 12,800 കോടി രൂപ കുട്ടിശ്ശിക വരുത്തിയിട്ടുണ്ട്. യെസ് ബാങ്കിന്റെ വലിയ വായ്പക്കാരില്‍ റിലയന്‍സ് ഗ്രൂപ്പും സുഭാഷ് ചന്ദ്രയുടെ എസ്സല്‍ ഗ്രൂപ്പും ഉള്‍പ്പെടുന്നുണ്ട്.

യെസ് ബാങ്ക് പ്രതിസന്ധിക്ക് പിന്നാലെ ഏപ്രില്‍ മൂന്ന് വരെ ഒരു മാസത്തേയ്ക്ക് ബാങ്കിന് മേല്‍ ആര്‍ബിഐ നിയന്ത്രരണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അക്കൗണ്ട് ഉടമയ്ക്ക് ബാങ്കില്‍ നിന്നും ഒരു മാസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയായി നിശ്ചയിച്ചിരുന്നു. എന്നാല്‍ എസ്ബിഐ നല്‍കുന്ന മൂലധനത്തെ ആശ്രയിച്ച് യെസ് ബാങ്കിന്റെ മൊറട്ടോറിയം മാര്‍ച്ച് 14 ഓടെ നീക്കാന്‍ കഴിയുമെന്നായിരുന്നു റിപ്പോര്‍ട്ട്.
നിലവില്‍ യെസ് ബാങ്കിന്റെ നാല്‍പ്പത്തൊന്ന് ശതമാനം ഓഹരി എസ്ബിഐ വാങ്ങും.

യെസ് ബാങ്കിന്റെ പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി 7,250 കോടി രൂപയോളം നിക്ഷേപിക്കാനാണ് എസ്ബിഐ തീരുമാനം. യെസ് ബാങ്കിന്റെ 7.25 ബില്ല്യണ്‍ ഇക്വിറ്റി ഓഹരികള്‍ ഓരോന്നിനും 10 രൂപയ്ക് വാങ്ങാന്‍ എസ് ബി ഐയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഓഫ് സെന്‍ട്രല്‍ ബോര്‍ഡ് അനുമതി നല്‍കി.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) മേല്‍നോട്ടത്തിലുള്ള യെസ് ബാങ്കിന്റെ 'പുനര്‍നിര്‍മാണ പദ്ധതി 2020' പ്രകാരം, എസ്ബിഐ യെസ് ബാങ്കില്‍ കുറഞ്ഞത് 26% ഓഹരിയെങ്കിലും മൂന്ന് വര്‍ഷത്തേക്ക് നിലനിര്‍ത്തേണ്ടതുണ്ട്. കുറഞ്ഞത് 2,450 കോടി രൂപയും ബാങ്കിലെ 49% ഓഹരികള്‍ക്കായി പരമാവധി 10,000 കോടി രൂപയും നിക്ഷേപിക്കാനായിരുന്നു എസ്ബിഐയുടെ നിര്‍ദ്ദിഷ്ട പദ്ധതി.

English summary
Yes Bank Crisis Anil Ambani Summoned By Enforcement Directorate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X