കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെസ് ബാങ്ക് പ്രതിസന്ധി: ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പുനല്‍കി ധനകാര്യമന്ത്രി

Google Oneindia Malayalam News

ദില്ലി: യെസ് ബാങ്ക് പ്രതിസന്ധിയില്‍ ബാങ്ക് ജീവനക്കാര്‍ക്ക് ധനകാര്യമന്ത്രിയുടെ ഉറപ്പ്. വരുന്ന ഒരു വര്‍ഷത്തേക്ക് ജീവനക്കാരുടെ ജോലിയും ശമ്പളും നഷ്ടമാകില്ലെന്നാണ് മന്ത്രി ഉറപ്പു നല്‍കിയത്. യെസ് ബാങ്ക് ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് ജോലി നഷ്ടമാകില്ലെന്നും ഒരു വര്‍ഷത്തെ ശമ്പളം ലഭിക്കുമെന്നുമാണ് ധനകാര്യമന്ത്രി ഉറപ്പുനല്‍കിയിട്ടുള്ളത്. യെസ് ബാങ്കിന് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജീവനക്കാരുടെ ആശങ്കയകറ്റിക്കൊണ്ട് ധനകാര്യ മന്ത്രിയുടെ പ്രസ്താവന പുറത്തുവരുന്നത്. ഭരണതലത്തില്‍ പ്രശ്നങ്ങളുള്ള യെസ് ബാങ്കിനെ റിസര്‍വ് ബാങ്ക് 2007 മുതല്‍ നിരീക്ഷിച്ച് വരികയാണ് എന്നും മന്ത്രി കൂട്ടിചേര്‍ത്തു. അതേസമയം ആര്‍ബിഎ യെസ് ബാങ്ക് ഉപയോക്താക്കള്‍ക്ക് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തനിടെ പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ സാമ്പത്തിക അബദ്ധങ്ങളുടെ പ്രതിഫലം ജനങ്ങള്‍ക്ക് കീശയില്‍ നിന്ന് നല്‍കുന്നു: കോണ്‍ഗ്രസ്ബിജെപിയുടെ സാമ്പത്തിക അബദ്ധങ്ങളുടെ പ്രതിഫലം ജനങ്ങള്‍ക്ക് കീശയില്‍ നിന്ന് നല്‍കുന്നു: കോണ്‍ഗ്രസ്

വ്യാഴാഴ്ച വൈകിട്ട് യെസ് ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ പണം പിന്‍വലിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഏപ്രില്‍ മൂന്ന് വരെയാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത് ഇക്കാലയളവില്‍ 50000 രൂപ മാത്രമാണ് അക്കൗണ്ട് ദാതാക്കള്‍ക്ക് പിന്‍വലിക്കാന്‍ സാധിക്കുക. ബാങ്കിന്റെ ബാധ്യതകള്‍ ജീവനക്കാരെയോ നിക്ഷേപകരെയോ ബാധിക്കില്ലെന്നും ധനകാര്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. നിക്ഷേപകര്‍ക്ക് പണം നഷ്ടമാകില്ലെന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഉറപ്പുനല്‍കിയിരുന്നു. ഈ വിഷയം റിസര്‍വ് ബാങ്കും പരിശോധിച്ച് വരികയാണ്. യെസ് ബാങ്ക് ബാങ്ക് മാനേജ്മെന്റില്‍ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ മാറ്റങ്ങള്‍ വരുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. അന്വേഷണ ഏജന്‍സികള്‍ യെസ് ബാങ്കില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നുവെന്നാണ് ധനകാര്യമന്ത്രിയും ചൂണ്ടിക്കാണിക്കുന്നത്. ബോര്‍ഡ് പിരിച്ചുവിട്ട റിസര്‍വ് ബാങ്ക് മുന്‍ എസ്ബിഐ സിഎഫ്ഒ പ്രശാന്ത് കുമാറിനാണ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല.

yes-bank-1566

യെസ് ബാങ്ക് പ്രതിസന്ധി ഓഹരി വിപണിയില്‍ പ്രതിഫലിച്ചതോടെ ബാങ്കിന്റെ ഓഹരി വില 85 ശതമാനം കുറഞ്ഞ് 5.65 രൂപയിലെത്തിയിരുന്നു. യെസ് ബാങ്ക് നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്ന് ബാങ്കിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ അറിയിച്ചിരുന്നു. ബാങ്കിന്റെ പുനഃ സംഘടനയ്ക്കാവശ്യമായ കാര്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധി പരിഹരിക്കുന്നതിനായി യെസ് ബാങ്കിന്റെ ഓഹരികള്‍ വാങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ എസ്ബിഐക്ക് അനുമതിയും നല്‍കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓപ് ഇന്ത്യ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തിനാണ് ഓഹരികള്‍ വാങ്ങുന്നതിനുള്ള അനുമതി ലഭിച്ചത്.

English summary
Yes Bank Crisis: Employees’ Salary Assured: FM on Yes Bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X