കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ സാമ്പത്തിക അബദ്ധങ്ങളുടെ പ്രതിഫലം ജനങ്ങള്‍ക്ക് കീശയില്‍ നിന്ന് നല്‍കുന്നു: കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: യെസ് ബാങ്ക് പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മോദി നശിപ്പിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിക്കുന്നത്. നോ യെസ് ബാങ്ക്. "മോദിയും അദ്ദേഹത്തിന്റെ ആശയങ്ങളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചു" എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. നോബാങ്ക് എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ്. യെസ് ബാങ്ക് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ യെസ് ബാങ്കിന്റെ ഓഹരി 85 ശതമാനം ഇടിഞ്ഞ് 5. 55ലേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു.

യെസ് ബാങ്ക് പ്രതിസന്ധി: 'പണം സുരക്ഷിതം'; ആശങ്ക വേണ്ടെന്ന് നിര്‍മ്മല സീതാരാമന്‍യെസ് ബാങ്ക് പ്രതിസന്ധി: 'പണം സുരക്ഷിതം'; ആശങ്ക വേണ്ടെന്ന് നിര്‍മ്മല സീതാരാമന്‍

മൊറട്ടോറിയം പ്രഖ്യാപിച്ചു

മൊറട്ടോറിയം പ്രഖ്യാപിച്ചു



സാമ്പത്തിക നിലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് റിസര്‍വ്ബാങ്ക് യെസ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ സസ്പെന്‍ഡ‍് ചെയ്തിരുന്നു. അടുത്ത 30 ദിവസത്തേക്കാണ് സസ്പെന്‍ഷന്‍ നടപടി. ഇതിന് പുറമേ ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 50000 രൂപയായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്ന് കേന്ദ്രധനകാര്യ മന്ത്രി നിര്‍മല സീതാരമനും ഉറപ്പുനല്‍കിയിരുന്നു. നിക്ഷേപകരുടെയും ബാങ്കിന്റെയും സമ്പദ് വ്യവസ്ഥയുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പുറമേ ഏപ്രില്‍ മൂന്ന് വരെ യെസ് ബാങ്കിനെതിരായ നടപടികള്‍ക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ പ്രാബല്യത്തില്‍ വന്ന ഉത്തരവ് ഏപ്രില്‍ മൂന്ന് വരെയാണ് നിലനില്‍ക്കുകയെന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.

നിക്ഷേപകരുടെ പണം സുരക്ഷിതം

നിക്ഷേപകരുടെ പണം സുരക്ഷിതം

യെസ് ബാങ്ക് നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്ന് ബാങ്കിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ അറിയിച്ചിരുന്നു. ബാങ്കിന്റെ പുനഃ സംഘടനയ്ക്കാവശ്യമായ കാര്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യെസ് ബാങ്കിന്റെ ഓഹരികള്‍ വാങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ എസ്ബിഐക്ക് അനുമതിയും നല്‍കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓപ് ഇന്ത്യ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തിനാണ് ഓഹരികള്‍ വാങ്ങുന്നതിനുള്ള അനുമതി ലഭിച്ചത്.

 ബാധ്യത ജനങ്ങള്‍ക്ക്

ബാധ്യത ജനങ്ങള്‍ക്ക്


ബിജെപിയുടെ സാമ്പച്ചിക അബദ്ധങ്ങളുടെ പ്രതിഫലം ജനങ്ങള്‍ക്ക് സ്വന്തം കീശയില്‍ നിന്ന് അടക്കേണ്ടതായി വന്നുവെന്നാണ് കോണ്‍ഗ്രസ് യെസ് ബാങ്ക് പ്രതിസന്ധിയില്‍ പ്രതികരിച്ചത്. സാമ്പത്തിക സ്ഥാപനങ്ങളെ ഭരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ കഴിവ് നശിച്ചുപോയെന്നാണ് യെസ് ബാങ്ക് പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി ചിദംബരം പ്രതികരിച്ചത്.

നിക്ഷേപകര്‍ക്ക് ആശങ്ക

നിക്ഷേപകര്‍ക്ക് ആശങ്ക

യെസ് ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ നിക്ഷേപം പിന്‍വലിക്കാനുള്ള തിരക്കിലാണ് നിക്ഷേപകര്‍. ഇതോടെ ബാങ്കിന്റെ എടിഎമ്മുകള്‍ക്ക് മുമ്പില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി യെസ് ബാങ്കിനെ ലയിപ്പിക്കുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യാനാണ് സാധ്യത.

English summary
Yes Bank crisis: Rahul says Modi ‘destroying economy’, Chidambaram criticises policies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X