കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎന്‍ബി തട്ടിപ്പില്‍ നിന്ന് പാഠം പഠിച്ചു: റാണ കപൂറിന്റെ മകളെ വിമാനത്താവളത്തില്‍ തടഞ്ഞു!!

Google Oneindia Malayalam News

മുംബൈ: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ മകളെ വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞു. ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തില്‍ ലണ്ടനിലേക്ക് പോകാനിരിക്കെയാണ് കേന്ദ്ര ഏജന്‍സിയുടെ നീക്കം. യെസ് ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് റാണ കപൂര്‍ ഭാര്യ മൂന്ന് മക്കള്‍ എന്നിവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് മക്കളില്‍ ഒരാളായ റോഷ്നി രാജ്യം വിടാന്‍ ശ്രമിച്ചത്.

പ്രിയങ്ക ഗാന്ധിയുടെ പെയിന്‍റിങ് 2 കോടി രൂപക്ക് റാണ കപൂര്‍ വാങ്ങി; അന്വേഷണം ഗാന്ധി കുടുംബത്തിലേക്കും?പ്രിയങ്ക ഗാന്ധിയുടെ പെയിന്‍റിങ് 2 കോടി രൂപക്ക് റാണ കപൂര്‍ വാങ്ങി; അന്വേഷണം ഗാന്ധി കുടുംബത്തിലേക്കും?

ഞായറാഴ്ച രാവിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ യെസ് ബാങ്ക് മുന്‍ സിഇഒയും എംഡ‍ിയുമായിരുന്ന റാണ കപൂറിനെ മാര്‍ച്ച് 11 വരെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടയച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയോടെ അറസ്റ്റിലായ റാണ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായിരുന്നില്ല. സാമ്പത്തിക തട്ടിപ്പിന് കേസെടുത്ത റാണ കപൂറിനെ മുംബൈ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സുനില്‍ ഗോണ്‍സാല്‍വസാണ് എന്‍ഫോഴ്സ്മെന്റിന് വേണ്ടി ഹാജരായത്.

ye-1583568199-

യെസ് ബാങ്കിനെതിരായ ജനങ്ങളുടെ പ്രകോപനത്തോടെ റാണ കപൂര്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്നാണ് കപൂറിന്റെ അഭിഭാഷകന്‍ സെയിന്‍ ഷ്രോഫ് ചൂണ്ടിക്കാണിക്കുന്നത്. റിസര്‍വ് ബാങ്ക് യെസ് ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ ഉപയോക്താക്കള്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി നിജപ്പെടുത്തിയത്. ഏപ്രില്‍ മൂന്ന് വരെയാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം നിലവിലുള്ളത്. എന്നാല്‍ നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറും ധനകാര്യമന്ത്രിയും ഉറപ്പുനല്‍കിയിരുന്നു.

കപൂറും കുടുംബവും നിയന്ത്രിച്ച് വരുന്ന ദെവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റ‍ഡ് എന്ന കമ്പനിയ്ക്ക് ലഭിച്ച 600 കോടിയുടെ ഫണ്ടിനെക്കുറിച്ചാണ് എന്‍ഫോഴ്സ്മെന്റ് പ്രധാനമായും അന്വേഷിച്ചുവരുന്നത്. റാണ കപൂര്‍ അറസ്റ്റിലായതിന്പിന്നാലെ റാണയുടെ മക്കളുടെ ദില്ലിയിലെയും മുംബൈയിലേയും വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. റോഷ്നി കപൂര്‍, രാഖി കപൂര്‍ ഠണ്ടന്‍, രാധാ കപൂര്‍ എന്നിവരാണ് തട്ടിപ്പിന്റെ ഗുണഭോക്താക്കളെന്നാണ് എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
Yes Bank Founder Rana Kapoor’s Daughter Roshni Stopped at Mumbai Airport, Was Bound for London
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X