കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചെയ്യരുത്‌, ചെയ്യരുത്‌' എന്ന് പറഞ്ഞു; യെസ് ബാങ്ക് തകര്‍ച്ചയില്‍ തോമസ് ഐസക്കിനെതിരെ യുഡിഎഫ്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് റിസര്‍വ്വ് ബാങ്ക് മോറട്ടോറിയം ഏര്‍പ്പെടുത്തിരിക്കുകയാണ്. അക്കൗണ്ട് ഉടമകള്‍ക്ക് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കി നിജയപ്പെടുത്തിയിട്ടുണ്ട്. 2020 ഏപ്രില്‍ മൂന്ന് വരെ മോറട്ടോറിയം നിലനില്‍ക്കുമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്.അതിനിടെ തകര്‍ന്ന് കൊണ്ടിരിക്കുന്ന യെസ് ബാങ്കില്‍ കിഫ്ബി 268 കോടി രൂപ നിക്ഷേപിച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുഡിഎഫ് നേതാക്കള്‍.

തങ്ങള്‍ വിലക്കിയിട്ടും ധനമന്ത്രി ചൊവിക്കൊണ്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രവധി ന്യൂജനറേഷൻ ബാങ്കുകളിലായി കിഫ്ബിയുടെ 675 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

 ചെയ്യരുതെന്ന് പറഞ്ഞു, എന്നിട്ടും

ചെയ്യരുതെന്ന് പറഞ്ഞു, എന്നിട്ടും

ന്യൂ ജനറേഷൻ ബാങ്ക്‌ ആയ യെസ്‌ ബാങ്ക്‌ തകരുന്ന വാർത്തകൾ ആണിപ്പോൾ പുറത്ത്‌ വന്ന് കൊണ്ടിരിക്കുന്നത്‌.നിരവധി തവണ 'ചെയ്യരുത്‌, ചെയ്യരുത്‌' എന്ന് പറഞ്ഞിട്ടും, ധനമന്ത്രിയും കിഫ്ബിയും, 268 കോടി രൂപയാണ്‌ യെസ്‌ ബാങ്കിൽ നിക്ഷേപിച്ചത്‌.9.72 ശതമാനം പലിശയ്ക്ക്‌ എടുത്ത മസാല ബോണ്ട്‌ ആണ്‌ 7.5 ശതമാനത്തിന്‌ യെസ്‌ ബാങ്കിൽ നിക്ഷേപിച്ചത്‌. അതും ട്രഷറിയിൽ 8 ശതമാനത്തിൽ അധികം പലിശ ഉള്ളപ്പോൾ.

 തോമസ് ഐസക് മാത്രം

തോമസ് ഐസക് മാത്രം

ഈ 268 കോടി രൂപ, ഇപ്പോൾ നഷ്ടപെട്ട അവസ്ഥയാണ്‌. ഇതിനുത്തരവാദി ധനമന്ത്രി തോമസ് ഐസക് മാത്രമാണ്‌.നിരവധി ന്യൂജനറേഷൻ ബാങ്കുകളിലായി കിഫ്ബിയുടെ 675 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ട്‌. ഇത്‌ അടിയന്തിരമായി ട്രഷറിയിലേക്ക്‌ മാറ്റാനുള്ള നടപടികൾ ആരംഭിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 ബാങ്കുകളുടെ പ്രത്യേകതയാണ്

ബാങ്കുകളുടെ പ്രത്യേകതയാണ്

പ്രതിപക്ഷത്തിൻ്റെയും സാമ്പത്തിക വിദഗ്ധരുടെയും കടുത്ത എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് കേരളത്തിലെ ജനങ്ങൾക്കവകാശപ്പെട്ട ഭീമമായ തുക ട്രഷറിയിലിടാതെ ന്യൂ ജനറേഷൻ ബാങ്കിലേക്ക് സംസ്ഥാന സർക്കാർ നിക്ഷേപിച്ചത്. വലിയ നിക്ഷേപങ്ങൾ ബാങ്കിന് വേണ്ടി ക്യാൻവാസ് ചെയ്യുന്നവർക്ക് കമ്മീഷൻ നൽകുന്ന ശീലം ന്യൂ ജനറേഷൻ ബാങ്കുകളുടെ പ്രത്യേകതയാണ്.

 സംശയകരമായിരുന്നു

സംശയകരമായിരുന്നു

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ഇടത് സർക്കാർ ന്യൂ ജനറേഷൻ ബാങ്കുകൾക്ക് വേണ്ടി വാശി പിടിക്കുന്നത് തുടക്കം മുതൽ തന്നെ സംശയകരമായിരുന്നു. യെസ് ബാങ്കിൽ നിക്ഷേപിച്ച ജനങ്ങളുടെ 268 കോടി രൂപ സുരക്ഷിതമാണോ ബാങ്കിനൊപ്പം ആവിയായി പോയോ എന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കണം.

കൊറോണ കേരളത്തിലെ ചൂടില്‍ വരില്ലെന്ന് സെന്‍കുമാര്‍; പൊളിച്ചടുക്കി ഡോക്ടറുടെ കുറിപ്പ്

'ഏത് നിമിഷവും കൊല്ലപ്പെട്ടേക്കും'; മധ്യപ്രദേശില്‍ വീഡിയോയുമായി ബിജെപി എംഎല്‍എ

'ട്രാന്‍സ്'; അണിയറക്കാരെ 'ശപിച്ച്' പാസ്റ്റര്‍,'ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്',വീഡിയോ'ട്രാന്‍സ്'; അണിയറക്കാരെ 'ശപിച്ച്' പാസ്റ്റര്‍,'ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്',വീഡിയോ

English summary
YES Bank; UDF against Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X