കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതെ, ഞാന്‍ നായയാണ്... കമല്‍നാഥിന് മറുപടിയുമായി സിന്ധ്യ; അവസാന നിമിഷം തന്ത്രം മാറ്റി

Google Oneindia Malayalam News

ഭോപ്പാല്‍: 28 നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ് മധ്യപ്രദേശില്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ തന്നെയാണ് കോണ്‍ഗ്രസിനെ നേരിടാന്‍ രംഗത്തുള്ളത്. സിന്ധ്യയ്ക്ക് സ്വാധീനമുള്ള പ്രദേശത്താണ് ഇതില്‍ 16 മണ്ഡലങ്ങള്‍. ബിജെപിയില്‍ കരുത്ത് തെളിയിക്കാന്‍ ഈ മണ്ഡലങ്ങളില്‍ സിന്ധ്യക്ക് ജയിച്ചേ മതിയാകൂ.

കോണ്‍ഗ്രസും ബിജെപിയും പ്രചാരണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. കമല്‍നാഥും സിന്ധ്യയുമാണ് ഇരുപക്ഷത്തെയും നയിക്കുന്നത്. കമല്‍നാഥ് തന്നെ നായ എന്ന് വിളിച്ചുവെന്നാണ് സിന്ധ്യയുടെ പുതിയ ആരോപണം. മധ്യപ്രദേശിലെ പ്രധാന ചര്‍ച്ചയും ഇതുതന്നെയാണ്. വിശദാംശങ്ങള്‍...

നായ എന്ന് വിളിച്ചു

നായ എന്ന് വിളിച്ചു

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അശോക്‌നഗറില്‍ നടന്ന ചടങ്ങില്‍ വച്ച് കമല്‍നാഥ് തന്നെ നായ എന്ന് വിളിച്ചു അഭിസംബോധന ചെയ്തു എന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ആരോപണം. ഇക്കാര്യം നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. സിന്ധ്യ രാഷ്ട്രീയ അടവുകള്‍ പയറ്റുന്നു എന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്.

അതെ, ഞാന്‍ നായയാണ്

അതെ, ഞാന്‍ നായയാണ്

അതെ, ഞാന്‍ നായയാണ്. പൊതുജനങ്ങളാണ് എന്റെ യജമാനന്‍. യജമാനനെ സംരക്ഷിക്കേണ്ടത് നായയുടെ ചുമതലയാണ്- കമല്‍നാഥിന് മറുപടിയായി സിന്ധ്യ പറഞ്ഞു. സംഭവം വലിയ പ്രചാരണ വിഷയമാക്കാനാണ് സിന്ധ്യ പക്ഷത്തിന്റെ തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ് വിശദീകരണവുമായി രംഗത്തുവന്നു.

പിന്നാലെ വീഡിയോ

പിന്നാലെ വീഡിയോ

കമല്‍നാഥിനെതിരെ ഉയര്‍ന്ന ആരോപണം വ്യാജമാണെന്ന് അദ്ദേഹത്തിന്റെ വക്താവ് നരേന്ദ്ര സലുജ പ്രതികരിച്ചു. ഇത്തരം വാക്കുകള്‍ ഒരു നേതാവിനെതിരെയും കമല്‍നാഥ് ഉപയോഗിക്കാറില്ല. കമല്‍നാഥിനെതിരെ ആരോപണം ഉന്നയിച്ചുള്ള സിന്ധ്യയുടെ പ്രസംഗ വീഡിയോ പ്രചരിച്ചതോടെ കോണ്‍ഗ്രസ് പുതിയ വീഡിയോ പുറത്തുവിട്ടു.

കോണ്‍ഗ്രസ് പുറത്തുവിട്ടത്

കോണ്‍ഗ്രസ് പുറത്തുവിട്ടത്

കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണന്‍ പ്രസംഗിക്കുന്ന വീഡിയോ ആണ് പിന്നീട് പുറത്തുവന്നത്. സിന്ധ്യയുടെ തട്ടകത്തില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു ആചാര്യ. കമല്‍നാഥ് ഇവിടെയുള്ള മാഫിയക്കെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ വിശ്വസ്തനായ നായയെ പോലെ അദ്ദേഹത്തെ സംരക്ഷിക്കുകയണ്- ഇതാണ് ആചാര്യയുടെ പ്രസംഗം. ഇതില്‍ സിന്ധ്യയുടെ പേര് എടുത്തുപറയുന്നില്ല.

കമല്‍നാഥ് കോടതിയില്‍

കമല്‍നാഥ് കോടതിയില്‍

ബിജെപി നേതാവ് ഇമാര്‍തി ദേവിയെ ഐറ്റം എന്ന് പരിഹസിച്ച കമല്‍നാഥിന്റെ നടപടി ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന്റെ സ്റ്റാര്‍ പ്രചാരകന്‍ എന്ന പദവി റദ്ദാക്കി. ഇത് ചോദ്യം ചെയ്ത് കമല്‍നാഥ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.

കോണ്‍ഗ്രസിന് അധികാരം പിടിക്കാമോ

കോണ്‍ഗ്രസിന് അധികാരം പിടിക്കാമോ

നവംബര്‍ മൂന്നിനാണ് മധ്യപ്രദേശില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ്. ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. സിന്ധ്യയ്‌ക്കൊപ്പം 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 28 മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. ഫലം നവംബര്‍ 10ന് പ്രഖ്യാപിക്കും. മുഴുവന്‍ സീറ്റിലും ജയിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് അധികാരം തിരിച്ചുപിടിക്കാന്‍ സാധിക്കൂ.

English summary
Yes, I am a dog- Jyotiraditya Scindia reply to Kamal nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X