Get Updates
Get notified of breaking news, exclusive insights, and must-see stories!

അതെ, ഞാന്‍ വിജയിയെ കണ്ടു; വെളിപ്പെടുത്തി രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍, അദ്ദേഹം കരുത്തന്‍

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ പ്രവീണ്‍ ചക്രവര്‍ത്തി നടനും ടിവികെ അധ്യക്ഷനുമായ വിജയിയുമായി ചര്‍ച്ച നടത്തി. പ്രവീണ്‍ ചക്രവര്‍ത്തി മാധ്യമങ്ങളോട് ഇക്കാര്യം സമ്മതിച്ചു. തമിഴ് രാഷ്ട്രീയത്തില്‍ കരുത്തുള്ള ശക്തിയായി വിജയ് വളര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭാവി നീക്കങ്ങള്‍ സംബന്ധിച്ച് പലവിധ ചര്‍ച്ചകള്‍ നടക്കവെയാണ് പ്രവീണ്‍ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തല്‍.

അഖിലേന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാനാണ് പ്രവീണ്‍ ചക്രവര്‍ത്തി. തമിഴ്‌നാട് പാര്‍ട്ടി ഘടകത്തിന്റെ ചുമതലയുള്ള നേതാവ് കൂടിയാണ്. അടുത്തിടെ ഇദ്ദേഹം വിജയിയുമായി ചര്‍ച്ച നടത്തി എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ അദ്ദേഹം തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. അതെ ഞാന്‍ വിജയിയുമായി ചര്‍ച്ച നടത്തി എന്ന് അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

vijay congress meeting in tamil nadu

ഡിഎംകെ സഖ്യത്തില്‍ വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതിയുണ്ട്. ഡിഎംകെ സഖ്യം വിട്ട് ടിവികെയുമായി ഐക്യപ്പെടണം എന്നും അത് പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുമെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. മാണിക്കം ടാഗോള്‍ എംപി ഉള്‍പ്പെടയുള്ളവര്‍ പുതിയ സഖ്യത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തുന്നവരാണ്. കാര്‍ത്തി ചിദംബരം അടുത്തിടെ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.

എന്നാല്‍ നേതാക്കള്‍ക്ക് അവരുടെ അഭിപ്രായം പറയാമെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റ് ആണെന്നും പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു. ഞാന്‍ വിജയിയെ കണ്ടു. രണ്ടുപേര്‍ കൂടിക്കാഴ്ച നടത്തിയാല്‍ എന്താണ് തെറ്റ്. വിജയ് കരുത്തനായ നേതാവാണ്. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ വലിയ ജനക്കൂട്ടമാണ് എത്തുന്നത്. അവര്‍ രാഷ്ട്രീയ നേതാവായിട്ടാണ് വിജയിയെ കാണുന്നതെന്നും പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു.

കോണ്‍ഗ്രസിന് അധികാരത്തില്‍ പങ്കാളിത്തം വേണം

വിജയ് ശക്തനാണ്. ആര്‍ക്കും അത് നിഷേധിക്കാനാകില്ല. പ്രസംഗം കേള്‍ക്കാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്. അതെല്ലാം വോട്ടായി മാറുമോ എന്ന് കാത്തിരുന്ന് കാണാമെന്നും പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു. കോണ്‍ഗ്രസ് സഹജമായ സഖ്യകക്ഷിയാണ് എന്ന് കഴിഞ്ഞ ദിവസം ടിവികെ നേതാക്കള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ഇരുപാര്‍ട്ടികളും തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ക്ക് കൂടതല്‍ ബലമായത്.

കോണ്‍ഗ്രസിന് അധികാരത്തില്‍ പങ്കാളിത്തം വേണമെന്നു പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു. ഹൈക്കമാന്റ് ആണ് അന്തിമ തീരുമാനം എടുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിന്റെയും ഉത്തര്‍ പ്രദേശിന്റെയും പൊതുകടം താരതമ്യം ചെയ്ത് കോണ്‍ഗ്രസ് സോഷ്യല്‍ ഹാന്‍ഡിലുകളില്‍ ചര്‍ച്ച ചൂടുപിടിക്കവെയാണ് പ്രവീണ്‍ ചക്രവര്‍ത്തിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ 60 വര്‍ഷമായി തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണ്. കൂടുതല്‍ കരുത്ത് നേടേണ്ട സമയം അതിക്രമിച്ചു എന്ന് പ്രവീണ്‍ ചക്രവര്‍ത്തി പറയുന്നു. ഡിഎംകെ സഖ്യം ഒഴിവാക്കണം എന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സഖ്യം ഒഴിവാക്കുന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് അഭിപ്രായമുള്ള നേതാക്കളും കോണ്‍ഗ്രസിലുണ്ട്. ഇതിനിടെയാണ് വിജയിയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+