യെസ് അല്ലെങ്കിൽ നോ; ഉത്തരം അമിത് ഷാ നൽകണം; ആഭ്യന്തരമന്ത്രിയുമായി കർഷകരുടെ നിർണായക കൂടിക്കാഴ്ച
ദില്ലി: കാര്‍ഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളുടെ നേതാക്കളുും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. കേന്ദ്രസര്‍ക്കാരുമായുള്ള കര്‍ഷകരുടെ ആറാമത്തെ ചര്‍ച്ച നടക്കാനിരിക്കെയാണ് അമിത് ഷായുമായി നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്. ഇന്നത്തെ ചര്‍ച്ചയില്‍ യെഎസ് അല്ലെങ്കില്‍ നോ എന്ന ഉത്തരം മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് കര്‍ഷക സംഘടനയിലെ നേതാവ് രുദ്രു സിംഗ് മന്‍സ പറഞ്ഞു. കാര്‍ഷിക ബില്ല് പിന്‍വലിക്കുകയല്ലാതെ മറ്റൊരു വിട്ടുവീഴ്ചയ്ക്കും കര്‍ഷകര്‍ തയ്യാറാല്ല. അമിത് ഷായുടെ വസതിയില്‍ വൈകീട്ട് ഏഴ് മണിയോടെയാണ് ചര്‍ച്ച ആരംഭിച്ചത്.

13 കര്‍ഷക നേതാക്കളാണ് ഇപ്പോള്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നത്. ഒരു മണിക്കൂറോളം ചര്‍ച്ച ഇനിയും നീണ്ടുപോകുമെന്നാണ് കരുതുന്നത്. ഇന്ന് ചര്‍ച്ച ചെയ്ത് കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്തതിന് ശേഷം നാളെ തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. മൂന്ന് നിയമങ്ങളും പിന്‍വലിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം.
നേരത്തെ അഞ്ച് തവണ കേന്ദ്രം കര്‍ഷകരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഒന്നും തന്നെ വിജയം കണ്ടിരുന്നില്ല. ആറാമത് ചര്‍ച്ച നാളെ നടക്കാനിരിക്കെയാണ് അമിത് ഷായെ നേരിട്ടറിക്കി പുതിയ നീക്കം നടത്തുന്നത്. ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷക നേതാവ് രാകേഷ് തികായതിനെയാണ് ഇന്ന് അമിത് ഷാ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നത്. അതേസമയം, കാര്‍ഷിക ബില്ലിലെ മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റ് നീക്കുപോക്കുകള്‍ക്ക് കര്‍ഷകര്‍ തയ്യാറാക്കില്ലെന്നാണ് സൂചന.












Click it and Unblock the Notifications