Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയ്‌ക്കെതിരെ ഫേസ്ബുക്ക്; ഒരാള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈററ്റായ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അപമാനിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ജാനകിനഗര്‍ വില്ലേജ് സ്വദേശിയായ ബാപി പാല്‍ എന്ന 25 കാരനാണ് അറസ്റ്റിലായത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ഹരിശ്ചന്ദ്രപൂര്‍ പോലീസ് അറസ്റ്റ് ചെയ്ത ബാപി പാലിനെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്താണ് ബാപി പാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം എന്നത് വ്യക്തമല്ല. തന്റെ മകന്‍ അങ്ങനെ ഒരു പോസ്റ്റിട്ടിട്ടില്ല എന്നും പരാതി വ്യാജമാണെന്നും ബാപി പാലിന്റെ പിതാവ് പറഞ്ഞു.

mamata

കൊല്‍ക്കത്ത സിവിക് പോലീസ് വോളന്റിയര്‍ ഫോഴ്‌സിന്റെ ഭാഗമായിരുന്നു ബാപി പാല്‍ എന്ന ചെറുപ്പക്കാരന്‍. പോലീസിന്റെ ട്രാഫിക് മാനേജ്‌മെന്റിനെ സഹായിക്കാനായി 2008 ലാണ് കൊല്‍ക്കത്ത സിവിക് ബോഡി, സിവിക് പോലീസ് വോളന്റിയര്‍ ഫോഴ്‌സ് ആരംഭിച്ചത്. മമത ബാനര്‍ജിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്ന ആരോപണത്തെ ബാപി പാലിന്റെ കുടുംബാംഗങ്ങള്‍ നിഷേധിച്ചു.

ഇതാദ്യമല്ല മമത ബാനര്‍ജിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ കൊല്‍ക്കത്തയില്‍ അറസ്റ്റ് നടക്കുന്നത്. 2012 ഏപ്രിലില്‍ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മമത, ദിനേശ് ത്രിവേദി, മുകുള്‍ റോയ് എന്നിവരെ വെച്ച് കാര്‍ട്ടൂണ്‍ വരച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനായിരുന്നു അറസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+