കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ യോഗ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു; യോഗ ദിനത്തില്‍ പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: യോഗ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ കൊവിഡ് മഹാമാരിക്കാലത്ത് യോഗ ആളുകള്‍ക്കിടെയില്‍ ആന്തരിക ശക്തിയുടെ ഉറവിടമായി മാറിയെന്നും കൊവിഡിനെതിരെ പോരാടാനുള്ള ആത്മവിശ്വാസം നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ വ്യക്തിക്കും സൗഖ്യം നല്‍കുകയാണ് യോഗയുടെ ലക്ഷ്യം. ഓരോ കുടുംബവും ആരോഗ്യമുള്ളതാകട്ടെയെന്ന് ആശംസിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

yoga

അടിയന്തര നീക്കങ്ങൾ- ദില്ലിയിൽ ചിരാഗ് പാസ്വാന്റെ യോഗം- ചിത്രങ്ങൾ

മനശക്തി കൈവരിക്കാനുള്ള മാര്‍ഗമാണ് യോഗ. ഈ ദുരിതകാലത്ത് യോഗക്ക് ഏറെ പ്രസക്തിയുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഒരു രാജ്യവും തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ യോഗ ആളുകള്‍ക്കിടെയില്‍ ആന്തരിക ശക്തിയായി മാറി. യോഗ സ്വയം അച്ചടക്കം ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നു. കൂടാതെ ഈ വൈറസിനെതിരെ പോരാടാന്‍ നമുക്ക് ആത്മവിശ്വാസം നല്‍കാനും സഹായിക്കുന്നു- പ്രധാനമന്ത്രി യോഗ സന്ദേശത്തില്‍ പറഞ്ഞു.

ബിജെപിയെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്: നിരവധി നേതാക്കള്‍ പാര്‍ട്ടി മാറുന്നു, ഭരണമാറ്റം ഉറപ്പെന്ന് ദത്ത്ബിജെപിയെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്: നിരവധി നേതാക്കള്‍ പാര്‍ട്ടി മാറുന്നു, ഭരണമാറ്റം ഉറപ്പെന്ന് ദത്ത്

Recommended Video

cmsvideo
AIIMS warns of impending third wave

യോഗ പലപ്പോഴും സമഗ്ര ആരോഗ്യത്തിനുള്ള ഒരു മാര്‍ഗമായി മാറുന്നു, യോഗ നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രയോജനത്തെക്കുറിച്ചും പ്രതിരോധശേഷിയെക്കുറിച്ചും ലോകമെമ്പാടും പഠനങ്ങള്‍ നടക്കുകയാണ്. സ്‌ക്ൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടക്കത്തില്‍ യോഗയും ശ്വസന വ്യായാമങ്ങളും നടത്തുന്നത് നമ്മള്‍ കാണുന്നുണ്ട്. ഇത് കുട്ടികള്‍ക്ക് വൈറസിനെതിരെ പോരാടാന്‍ സഹായിക്കുന്നു- മോദി പറഞ്ഞു.

ബിഗ് ബോസിൽ നടക്കുന്നതെന്ത്? അണിയറയിലെ കാര്യങ്ങൾ വെളിപ്പെടുത്തി ബിഗ് ബോസിന്റെ സംവിധായകൻബിഗ് ബോസിൽ നടക്കുന്നതെന്ത്? അണിയറയിലെ കാര്യങ്ങൾ വെളിപ്പെടുത്തി ബിഗ് ബോസിന്റെ സംവിധായകൻ

അടിപൊളി ലുക്കില്‍ തിളങ്ങി നിതി സിംഗ്; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

English summary
Yoga Day 2021: Yoga became a source of inner strength, PM Modi addressed the nation on Yoga Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X