കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ യോഗ ചെയ്തു; കാണൂ

  • By Aswini
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാഭ്യാസ പരിപാടികളില്‍ പങ്കെടുത്തുകൊണ്ട് അന്താരാഷ്ട്ര യോഗ ദിനത്തിന് (ജൂണ്‍ 21) തുടക്കം കുറിച്ചു. മോദിയുടെ നേതൃത്വത്തില്‍ രാജ്പഥില്‍ പതിനായിരങ്ങള്‍ യോഗ ചെയ്തു. ദില്ലിക്ക് പുറമെ രാജ്യത്തെ മറ്റ് നഗരങ്ങളിലും കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗാദിനാഘോഷങ്ങള്‍ നടക്കുകയാണ്. 191 രാജ്യങ്ങളിലെ 251 നഗരങ്ങലിലാണ് യോഗാഭ്യാസം നടക്കുന്നത്

വിദ്യാര്‍ഥികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും അടക്കം 44,000 പേരാണ് രാജ്പഥില്‍ വിരിച്ച പച്ചപരവതാനിയില്‍ യോഗ ചെയ്യാനെത്തിയത്. ത്രിവര്‍ണ സ്‌കാര്‍ഫും വെള്ള വസ്ത്രവുമായി എത്തിയ നരേന്ദ്ര മോദി വജ്രാസനം, പത്മാസനം എന്നിവ വിദ്യാര്‍ഥികള്‍ക്കൊപ്പം പരിശീലിച്ചു. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ...

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനം

191 രാജ്യങ്ങളിലെ 251 നഗരങ്ങളില്‍ യോഗാ പരിശീലനത്തോടെ അന്താരാഷ്ട്ര യോഗാദിനത്തിന് തുടക്കമായി.

മോദി നേതൃത്വം നല്‍കി

മോദി നേതൃത്വം നല്‍കി

ദില്ലയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ യോഗ ചെയ്തു. വിദ്യാര്‍ഥികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും അടക്കം 44,000 പേരാണ് രാജ്പഥില്‍ വിരിച്ച പച്ചപരവതാനിയില്‍ യോഗ ചെയ്യാനെത്തിയത്.

മോദിയുടെ യോഗ

മോദിയുടെ യോഗ

ത്രിവര്‍ണ സ്‌കാര്‍ഫും വെള്ള വസ്ത്രവുമായി എത്തിയ നരേന്ദ്രമോദി വജ്രാസനം, പത്മാസനം എന്നിവ വിദ്യാര്‍ഥികള്‍ക്കൊപ്പം പരിശീലിച്ചു.

റെക്കോഡിലേക്ക്

റെക്കോഡിലേക്ക്

ഒരുവേദിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ യോഗ ചെയ്തതിന്റെ ലോക റെക്കോര്‍ഡും രാജ്പഥിലെ ചടങ്ങ് പ്രതീക്ഷിക്കുന്നുണ്ട്.

കേവലമൊരു ദിനാചരണമല്ല

കേവലമൊരു ദിനാചരണമല്ല

ഇത് കേവലം ഒരു ദിനാചരണം മാത്രമല്ലെന്നും മനുഷ്യ മനസ്സിനെ സമാധാനത്തിന്റെ പുതുയുഗ പിറവിയിലേക്ക് നയിക്കുന്നതിനുള്ള പരിശീലനങ്ങളുടെ തുടക്കമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ദില്ലിയില്‍ കെജ്രിവാളിന്റെ യോഗ

ദില്ലിയില്‍ കെജ്രിവാളിന്റെ യോഗ

ദില്ലിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യോഗയില്‍ പങ്കെടുത്തു. യോഗയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും പരമ്പരാഗത ചികില്‍സാ രീതികളില്‍ താന്‍ ഉറച്ചു വിശ്വസിക്കുന്നതായും കെജ്രിവാള്‍ പറഞ്ഞു.

ഇത് ചരിത്ര സംഭവം

ഇത് ചരിത്ര സംഭവം

ഐക്യ രാഷ്ട്രസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ യോഗാദിനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

കനത്ത സുരക്ഷ

കനത്ത സുരക്ഷ

സുരക്ഷാ ഭീഷണി ഉള്ള സാഹചര്യത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ദില്ലിയില്‍ മാത്രം 5000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.

English summary
The United Nations has declared today, June 21, as the International Yoga Day. As many as 192 countries usher this day with some deep breathing and coordinated movements. Last year, United Nations General Assembly, accepting Prime Minister Narendra Modi's proposal of holding an international yoga day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X