Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രാർത്ഥനക്കിടെ സ്ത്രീകളോട് ലൈംഗികാതിക്രമം; യോഗാ ഗുരു ആനന്ദ് ഗിരി ഓസ്ട്രേലിയയിൽ അറസ്റ്റിൽ

ദില്ലി: പ്രാർത്ഥനക്കെത്തിയ യുവതികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്വയം പ്രഖ്യാപിത ആത്മീയ നേതാവും യോഗാ ഗുരുവുമായ ആനന്ദ് ഗിരി അറസ്റ്റിൽ. ഓസ്ട്രലിയയിലെ സിഡ്നിയിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. ഇയാൾക്ക് കോടതിയ ജാമ്യം നിഷേധിച്ചു.

2016ലും 2018ലുമായി നടന്ന രണ്ട് വ്യത്യസ്ഥ സംഭവങ്ങളിലായാണ് അറസ്റ്റ്. 2016ൽ പ്രാർത്ഥനയ്ക്കെത്തിയ 29 കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആദ്യ പരാതി. ഇതിന് പിന്നാലെ 2018ൽ പ്രാർത്ഥനയ്ക്കായി എത്തിയ മറ്റൊരു വീട്ടിൽ വെച്ച് 34കാരിയോടും ആനന്ദ് ഗിരി അപമര്യാദയായി പെരുമാറുകയായിരുന്നു.

anand

സംഭവുമായി ബന്ധപ്പെട്ട് മൗണ്ട് ഡ്രൂയിറ്റ് പോലീസ് ഏരിയ കമാന്റിന് പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് ഓക്സലെ പാർക്കിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതി നൽകിയ രണ്ട് യുവതികളും ഇന്ത്യക്കാരാണ്. ജൂൺ 26ന് വീണ്ടും കോടതിയിൽ ഹാജരാക്കുന്നതുവരെ ഇയാളെ റിമാൻഡ് ചെയ്തു.

ആറ് ആഴ്ചയായി ഓസ്ട്രേലിയയിൽ പര്യടനം നടത്തി വരികയായിരുന്നു ആനന്ദ് ഗിരി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലുള്ള ബഡേ ഹനുമാൻ ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾ. സാമൂഹമാധ്യമങ്ങളിലും സജീവമാണ് ഇയാൾ. പന്ത്രണ്ടാം വയസിൽ താൻ ആത്മീയതിയിലേക്ക് കടന്നതാണെന്നാണ് ആനന്ദ് ഗിരി തന്റെ ഫേസ്ബുക്ക് പേജിൽ പറയുന്നത്.

ബിജെപി നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും ഒപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങളും ഇയാൾ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ വികെ സിംഗ്, അൽഫോൺസ് കണ്ണന്താനം , ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+