കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാമതുണ്ടാകുന്ന കുട്ടികള്‍ക്ക് വോട്ടവകാശവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കണം: ബാബാ രാംദേവ്

  • By Desk
Google Oneindia Malayalam News

ഹരിദ്വാര്‍: ജനസംഖ്യ വര്‍ധനവ് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ട് വരണമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. മൂന്നാമത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വോട്ടവകാശം ഉള്‍പ്പെടെ എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കണം. മാത്രമല്ല രാജ്യമെമ്പാടും മദ്യത്തിന്റെ ഉല്പാദനവും വില്‍പനയും വാങ്ങലും നിരോധിക്കണമെന്നും യോഗി ആവശ്യപ്പെട്ടു.

വിനയം കാണിക്കണം, മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണം!! വലുതെന്ന ചിന്ത ഒഴിവാക്കണമെന്നും ബിനോയ് വിശ്വംവിനയം കാണിക്കണം, മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണം!! വലുതെന്ന ചിന്ത ഒഴിവാക്കണമെന്നും ബിനോയ് വിശ്വം

അടുത്ത 50 വര്‍ഷത്തേക്ക് ഇന്ത്യയുടെ ജനസംഖ്യ 150 കോടിയില്‍ കൂടാന്‍ പാടില്ല. അതിനുമപ്പുറത്തേക്ക് താങ്ങാനുള്ള ശക്തി ഇന്ത്യയ്ക്കില്ല. അതിനാല്‍ ഈ വഴി മാത്രമാണ് സാധ്യമായിട്ടുള്ളതെന്നും മൂന്നാമത്തെ കുഞ്ഞിന് വോട്ടവകാശമോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരമോ സര്‍ക്കാര്‍ ആനൂകൂല്യങ്ങളോ നല്‍കരുതെന്ന് പത്രസമ്മേളനത്തില്‍ രാം ദേവ് ആവശ്യപ്പെട്ടു. പിന്നീട് ആരും കൂടുതല്‍ കുട്ടികളെ ജനിപ്പിക്കില്ല. ഏത് മതത്തിലുള്ളവര്‍ക്കും ഇത് ബാധകമാക്കണമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

baba-ramdev-

പശു കശാപ്പ് പൂര്‍ണമായും നിരോധിക്കണം. ഗോ രക്ഷകരും പശുക്കടത്തുകാരും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ഇതാണ് ഏക പോംവഴി. മാംസം കഴിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് മറ്റു പലതരത്തിലുള്ള മാംസം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക രാജ്യങ്ങളില്‍ മദ്യം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഇസ്ലാമിക രാജ്യങ്ങളില്‍ നിരോധിച്ചെങ്കില്‍ എന്തു കൊണ്ട് യോഗികളുടെ രാജ്യമായ ഇന്ത്യയില്‍ ആയിക്കൂടെന്നും രാം ദേവ് ചോദിച്ചു. അതിനാല്‍ രാജ്യവ്യാപകമായി മദ്യം പൂര്‍ണമായും നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
Yoga guru Baba Ramdev came up with controversial statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X