കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപകാര സ്മരണ; ബാബ രാം ദേവിന് 'ഇസഡ്' കാറ്റഗറി സുരക്ഷ

  • By Gokul
Google Oneindia Malayalam News

ദില്ലി: ബിജെപി അനുഭാവിയും വിവാദ യോഗാ ഗുരുവുമായ ബാബാ രാംദേവിന് വിവിഐപികള്‍ക്ക് മാത്രം നല്‍കിവരുന്ന 'ഇസഡ്' കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാംദേവിന് വിവിധ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് സുരക്ഷയെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു. രാംദേവിന് ഉടന്‍ 40ഓളം ഭടന്‍മാര്‍ സുരക്ഷ തീര്‍ക്കും.

നരേന്ദ്രമോദിയുമായി ഏറെ അടുപ്പമുള്ള രാം ദേവ് കഴിഞ്ഞ പാര്‍ലിമെന്റെ് തെരഞ്ഞെടുപ്പ് വേളയില്‍ മോദിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയില്‍ എത്തിക്കാന്‍ വിമുഖത കാട്ടിയ യുപിഎ സര്‍ക്കാരിനെതിരെ പ്രത്യക്ഷ വിമര്‍ശനം നടത്തുകയും എന്‍ഡിഎ സര്‍ക്കാരിനോട് കള്ളപ്പണം ഇന്ത്യയില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മോദിക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ നടത്തിയ പ്രവര്‍ത്തനത്തിനുള്ള പ്രത്യുപകാരമാണ് ഇസെഡ് കാറ്റഗറി സുരക്ഷ എന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

baba-ramdev

യുപിഎ ഭരണകാലത്ത് രാംലീലാ മൈതാനത്ത് രാം ദേവ് നടത്തിയ അഴിമതി വിരുദ്ധ പ്രക്ഷോഭം ഏറെ വാര്‍ത്താ പ്രാധാന്യം നേടി. ആയിരക്കണക്കിന് അനുയായികളെ സംഘടിപ്പ് രാം ദേവും കൂട്ടരും സംഘടിപ്പിച്ച പ്രക്ഷോഭം കേന്ദ്ര സര്‍ക്കാന് തലവേദനയായതിനെ തുടര്‍ന്ന് സംഘാംഗമായ രാംദേവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസെത്തിയപ്പോള്‍ രാംദേവ് സ്ത്രീകളുടെ വേഷത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത് വിവാദമായിരുന്നു.

ടെലിവിഷനിലൂടെയുള്ള യോഗാ പരിശീലനത്തിലൂടെയാണ് രാം ദേവ് ജനങ്ങളെ കൈയ്യിലെടുത്തത്. ഒട്ടേറെ സ്ഥലങ്ങളില്‍ ആശ്രമങ്ങളുള്ള രാംദേവിന് ആയിരത്തിലധികം കോടിരൂപയുടെ ആസ്തിയുണ്ട്. യോഗാ പരിശീലനത്തിനു പുറമെ ഔഷധാവ്യാപരത്തിലൂടെയും കണക്കറ്റ സ്വത്തുക്കളാണ് രാംദേവ് സ്വന്തമാക്കിയത്.

English summary
Yoga Guru Baba Ramdev gets Z-category security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X