ജെഎന്‍യു കാമ്പസില്‍ യോഗാഭ്യാസവുമായി ബാബ രാംദേവ്, ഇനി എന്തൊക്കെ കാണണം!
ദില്ലി: യോഗ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഒരുപക്ഷെ വരുന്ന മുഖം യോഗ ഗുരു ബാബ രാംദേവിന്റേതാണ്. അത്രമാത്രം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണല്ലോ ബാബ രാംദേവ്. ഒരു കാവി മുണ്ട് മാത്രം ഉടുത്ത് ബാബ രാംദേവ് കാണിച്ചു കൂട്ടുന്ന ചില പ്രകടനങ്ങള്‍ കണ്ട് ചിരിച്ചു പോകും. സോഷ്യല്‍ മീഡിയ ബാബ രാംദേവിനെ പരിഹസിച്ചു കൊല്ലാറുമുണ്ട്.
അടുത്തിടെ ബോളിവുഡ് താരം ഷില്‍പ്പ ഷെട്ടിയുടെ കൂടെ യോഗ ചെയ്ത ബാബ രാംദേവ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബാബ രാംദേവും ഷില്‍പ്പയും ഒന്നിച്ച് യോഗ ചെയ്യുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബാബ രാംദേവ് ജെഎന്‍യു കാമ്പസില്‍ യോഗാഭ്യാസ പ്രകടനം നടത്തുന്നൂവെന്ന വാര്‍ത്ത വന്നിരിക്കുന്നത്.
ജെഎന്‍യു വിഷയം കത്തി നില്‍ക്കുമ്പോള്‍ അതിനിടയില്‍ രാംദേവിന്റെ പ്രകടനം ഇനി എന്തൊക്കെ കോലാഹലങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടറിയാം. ജെഎന്‍യു കാമ്പസ് രാംദേവിന്റെ യോഗ ക്ലാസില്‍ പങ്കെടുക്കാന്‍ തയ്യാറായി കഴിഞ്ഞു.

ജെഎന്‍യു കാമ്പസിലും ബാബയെത്തും
ജനശ്രദ്ധ പിടിച്ചുപറ്റുന്ന എവിടെയും ബാബ രാംദേവ് എത്താറുണ്ട്. ജെഎന്‍യു കാമ്പസിലും യോഗാഭ്യാസ പ്രകടനവുമായി ബാബ രാംദേവ് എത്തും.

ബ്രീത്ത് ഇന്‍, ബ്രീത്ത് ഔട്ട്
ബാബ രാംദേവിന്റെ ബ്രീത്ത് ഇന്‍ ബ്രീത്ത് ഔട്ട് സെക്ഷനില്‍ ഇനി ജെഎന്‍യു വിദ്യാര്‍ത്ഥികളിരിക്കും. ശരിയായ ദിശയും, ആരോഗ്യകരമായ കാര്യങ്ങളും പോസിറ്റീവ് ചിന്തകളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ബാബ രാംദേവ് പറയുകയുണ്ടായി.

പരിസ്ഥിതിയെ നേരിടാന്‍
ഏതൊരു പരിസ്ഥിതിയെയും നേരിടാനുള്ള കഴിവ് യോഗ പരിശീലനം വഴി ലഭിക്കുമെന്നാണ് ബാബ രാംദേവ് പറയുന്നത്. എല്ലാവരെയും യോഗ പരിശീലനത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെയും കൊച്ചു കുട്ടികളെയും മധ്യവയസ്‌കരെയും യോഗയില്‍ പങ്കെടുപ്പിച്ചു. ജയിലില്‍ പോയി പ്രതികള്‍ക്കും യോഗ ഉപദേശിച്ചിട്ടുണ്ടെന്നും ബാബ പറയുന്നു.

ഷില്‍പ്പയുമായുള്ള യോഗ അഭ്യാസം
അടുത്തിടെ ബോളിവുഡ് താരം ഷില്‍പ്പ ഷെട്ടിയുടെ കൂടെ യോഗ ചെയ്ത ബാബ രാംദേവ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മുംബൈയിലാണ് പ്രകടനം നടന്നത്. ബാബ രാംദേവും ഷില്‍പ്പയും ഒന്നിച്ച് യോഗ ചെയ്യുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications