'സല്‍മാന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്, അമീര്‍ ഖാന്റെ കാര്യം അറിയില്ല'; ബാബ രാംദേവ്
മുറാദാബാദ്: ബോളിവുഡ് താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യോഗഗുരു ബാബ രാംദേവ്. രാജ്യത്ത് ലഹരി പിടിമുറുക്കിയെന്നും ചലച്ചിത്ര, രാഷ്ട്രീയ മേഖലകളില്‍ എല്ലാം ലഹരിയുടെ സ്വാധീനം വര്‍ദ്ധിച്ചെന്നും ബാബ രാംദേവ് പറയുന്നു. ചില ബോളിവുഡ് താരങ്ങള്‍ക്കെതിരെ മയക്കുമരുന്ന ആരോപണങ്ങളും ബാബ രാംദേവ് ഉന്നയിക്കുന്നുണ്ട്.

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് ബാബ രാംദേവ് ആരോപിക്കുന്നു. ഇതോടൊപ്പം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സംഭവത്തെ കുറിച്ചും ബാബ രാംദേവ് ഓര്‍മ്മിപ്പിച്ചു. മയക്കുമരുന്നിനെതിരെ ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുമ്പോള്‍, മയക്കുമരുന്ന് സിനിമാ വ്യവസായത്തെ ചുറ്റിപ്പറ്റിയും രാഷ്ട്രീയത്തിലും നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ബാബ രാംദേവ് പ്രസംഗിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ശനിയാഴ്ച മൊറാദാബാദില്‍ നടന്ന ആര്യവീര്‍, വീരാംഗന കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് രാംദേവ് ഇക്കാര്യം ആരോപിച്ചത്. അമീര്‍ ഖാന്റെ കാര്യം അറിയില്ല. സല്‍മാന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് രാംദേവ് പറയുന്നത്.

ഷാരൂഖ് ഖാന്റെ മകന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിക്കപ്പെട്ട് ജയിലിലായിരുന്നു. നടിമാരെ സംബന്ധിച്ചിടത്തോളമുള്ള കാര്യം ദൈവത്തിന് മാത്രമേ അറിയൂ. സിനിമാ മേഖലയില്‍ എല്ലായിടത്തും മയക്കുമരുന്നുണ്ട്, രാഷ്ട്രീയത്തിലും. തിരഞ്ഞെടുപ്പ് സമയത്താണ് മദ്യം വിതരണം ചെയ്യുന്നത്.

ഇന്ത്യ മയക്കുമരുന്നില്‍ നിന്ന് മുക്തമാക്കുന്നതിന് നമുക്ക് ഒരു പ്രതിജ്ഞയെടുക്കണം. ഇതിന് വേണ്ടി നമുക്ക് ഒരു പ്രസ്ഥാനം തന്നെ ആരംഭിക്കണമെന്ന് ബാബ രാംദേവ് പറഞ്ഞു. അതേസമയം, നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് ബോളിവുഡ് സിനിമ ലോകത്ത് മയക്കുമരുന്നിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.

അതേസമയം, ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് ആരോപിച്ച് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു. പണത്തിനായി ആര്യന്‍ ഖാനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലാണ് സാക്ഷി വിജയ് പഗാരെ നടത്തിയിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് ക്രൂയിസ് കപ്പലില്‍ നടന്ന റെയ്ഡ് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് അദ്ദേഹം മൊഴി നല്‍കി.












Click it and Unblock the Notifications