കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ജവാന്‍മാര്‍ക്ക് ബാബ രാംദേവിന്റെ യോഗ ക്ലാസ്

  • By Anwar Sadath
Google Oneindia Malayalam News

ജയ്‌സാല്‍മര്‍: കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പല പരിപാടികളിലെയും സജീവ സാന്നിധ്യമാണ് യോഗ ഗുരു എന്ന് പേരെടുത്തിട്ടുള്ള ബാബ രാംദേവ്. സര്‍ക്കാരിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നതു കൂടാതെ സര്‍ക്കാരിനുവേണ്ടി ആയുവേദ മരുന്നുകള്‍ നിര്‍മിക്കാനും രാംദേവിന് കരാര്‍ ലഭിച്ചു.

ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ സൈനികര്‍ക്ക് യോഗാ അഭ്യാസം നല്‍കാനും രാംദേവിനെയാണ് ക്ഷണിച്ചതെന്നുള്ളതാണ്. രാജസ്ഥാനിലെ ജയ്‌സാല്‍മറിലെ ബിഎസ്എഫ് ക്യാമ്പിലാണ് രാംദേവിന്റെ യോഗ പരിശീലനം. മൂന്നുദിനം നീളുന്ന യോഗ പരിശീലനത്തിന് വെള്ളിയാഴ്ച തുടക്കം കുറിച്ചു.

ramdev

116 ബറ്റാലിയനെയാണ് രാംദേവ് യോഗ പരിശീലിപ്പിക്കുന്നത്. സൈനികര്‍ കൂടാതെ ജയ്‌സാല്‍മറിലെ സാധാരണക്കാരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ജവാന്‍മാര്‍ക്കിടയില്‍ ഹൃദ്‌രോഗങ്ങള്‍ വര്‍ധിക്കുന്നതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇതനെതിരായ പ്രതിവിധി എന്ന നിലയിലാണ് യോഗ പരിശീലനം.

കടുത്ത ടെന്‍ഷനും സമ്മര്‍ദ്ദവും അനുഭവിക്കേണ്ടിവരുന്ന ജോലികളിലൊന്നാണ് സൈനിക സേവനം. അതുകൊണ്ടുതന്നെ ഹൃദ്‌രോഗ സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, പ്രാണായാം തുടങ്ങിയ യോഗകള്‍ സമ്മര്‍ദ്ദം മോചിപ്പിക്കാന്‍ ഉതകുമെന്നും അതുവഴി ജവാന്‍മാന്മാരെ ആരോഗ്യവാന്‍മാരാക്കാമെന്നുമാണ് രാംദേവിന്റെ വാഗ്ദാനം.

English summary
Yoga guru Ramdev holds special camp for BSF jawans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X