Get Updates
Get notified of breaking news, exclusive insights, and must-see stories!

'യോഗയ്ക്ക് ഫത്വയില്ല യോഗ മുസ്ലീം നമസ്‌കാരം പോലെ'

ദില്ലി: അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് യോഗ മതപരമാണോ അല്ലയോ എന്ന വിഷയത്തില്‍ രാജ്യത്ത് പുതിയ ചര്‍ച്ച നടക്കവെ യോഗയെ അനുകൂലിച്ച് മുസ്ലീം മതസ്ഥാപനം രംഗത്തെത്തി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇസ്‌ലാമിക മതപഠന കേന്ദ്രമായ ദാറുല്‍ ഉലൂം യോഗയെ മതവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും അത് മുസ്ലീങ്ങളുടെ നമസ്‌കാരത്തിന് തുല്യമാണെന്നും വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ പ്രസ്തുത മതസ്ഥാപനം യോഗയെ വിലക്കി ഫത്വ പുറപ്പെടുവിച്ചെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും യോഗയെ വിലക്കേണ്ടതില്ലെന്നും പ്രമുഖ മുസ്ലീം പണ്ഡിതര്‍ പറഞ്ഞു. യോഗ ഒരു വ്യായാമത്തിന്റെ ഭാഗമായി മാത്രമേ കാണുന്നുള്ളൂ. മുസ്ലീം നമസ്‌കാരവുമായി അതിന് സാമ്യമുണ്ടെന്ന് അവര്‍ അറിയിച്ചു.

yoga

യോഗയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനകം തന്നെ വിവിധ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അത് ഹിന്ദുമതവുമായി ബന്ധമുള്ളതാണെന്നും ഇസ്ലാം വിശ്വാസികളെ അടിച്ചേല്‍പ്പിക്കരുതെന്നുമാണ് ചിലരുടെ വാദം. യോഗയിലെ സൂര്യനമസ്‌കാരത്തെയാണ് പ്രധാനമായും മുസ്ലീം ലീഗ് പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ക്കുന്നത്.

എന്നാല്‍, യോഗയെ എതിര്‍ക്കേണ്ടതില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യോഗ ആരിലും നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദം മനപൂര്‍വമാണെന്ന് ബിജെപി ആരോപിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ജൂണ്‍ 21നാണ് രാജ്യത്താകമാനം യോഗ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+