വാഗ്ദാനം' താന്ത്രിക് മസാജ്' ; യോഗ ഗുരു ചെയ്തത് എന്തെന്നോ... !!!
താന്ത്രിക് മസാജ് ചെയ്ത് തരാമെന്ന് പറഞ്ഞ് യോഗ ഗുരു പ്രതീക് അഗർവാൾ യുവതിയെ മുറിയിലേക്ക് വരുത്തുകയായിരുന്നു
പനാജി: യോഗ പഠിപ്പിക്കുന്നതിന് ഇടേ ഗുരു യുവതിയെ പീഡിപ്പിച്ചു. ഗോവയില്‍ ടൂറിസ്റ്റ് ആയി എത്തിയ 32 വയസ്സുകാരിയെയാണ് യോഗ ഗുരു ബലാത്സംഗം ചെയ്തത്.

താന്ത്രിക് മസാജ് ചെയ്ത് നല്‍കാമെന്ന് പറഞ്ഞാണ് 38കാരനായ പ്രതീക് അഗര്‍വാള്‍ യുവതിയെ യോഗ സെന്‌ററിലേക്ക് കൂട്ടിക്കൊണ് വന്നത്. ഈ സമയം യോഗ സെന്‌ററില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അവിടെ വെച്ച് യുവാവ് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി ഗോവന്‍ പൊലീസിന് പരാതി നല്‍കി.
പ്രതീക് അഗര്‍വാളിന്‌റെ യോഗ സെന്‌ററില്‍ നേരത്തെയും സ്ത്രീകള്‍ക്കെതിരായ അതിക്രമം നടന്നിരുന്നതായി പരാതി ഉണ്ട്. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി ഒരു കനേഡിയന്‍ യുവതി കഴിഞ്ഞ വര്‍ഷം പരാതി നല്‍കിയിരുന്നു.

ഗോവന്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതീക് അഗര്‍വാളിനെ കോടതിയില്‍ ഹാജരാക്കി. ഇയാളെ 8 ദിവസത്തേക്ക് റിമാന്‌റ് ചെയ്തു.












Click it and Unblock the Notifications