സ്‌കൂളുകളില്‍ ഇനി ഒന്നാം പീരിയഡ് യോഗ!
ചണ്ഡിഗഡ്: പത്താം ക്ലാസ് വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി മുതല്‍ ഒന്നാമത്തെ പിരിയഡായി യോഗ പഠിക്കാം. ഹരിയാന സര്‍ക്കാരാണ് സ്‌കൂളില്‍ യോഗ പഠിപ്പിക്കാന്‍ ഒരുങ്ങുന്നത്. കുട്ടികളെ ഭാരതത്തിന്റെ സംസ്‌കാരം പഠിപ്പിക്കാനായി യോഗ ക്ലാസുകള്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി അനില്‍ വിജ് ആണ് അറിയിച്ചത്. സ്‌കൂള്‍ പഠനത്തില്‍ യോഗ നിര്‍ബന്ധമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഇത്.
സ്‌കൂളുകളില്‍ ഒന്നാം പിരിയഡ് യോഗ പഠിപ്പിക്കാനുള്ള നിയമങ്ങള്‍ കൊണ്ടുവരും. സര്‍ക്കാര്‍ - സ്വകാര്യ സ്‌കൂളുകളില്‍ ഈ നിയമം ബാധകമാക്കും. സംസ്ഥാനത്തെ 6500 ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ യോഗശാലകള്‍ സ്ഥാപിക്കും. പാനിപ്പത്തിന് സമീപം ദികദാലയില്‍ ആചാര്യകുലം സ്‌കൂളിന് തറക്കല്ലിടുകയായിരുന്നു ആരോഗ്യമന്ത്രി.
പുരാതന - ആധുനിക വിദ്യാഭ്യാസ രീതികള്‍ സമന്വയിക്കുന്ന പാഠശാലയാണ് ആചാര്യകുലം എന്ന് സ്‌കൂളിന് തറക്കല്ലിട്ടുകൊണ്ട് അനില്‍ വിജ് പറഞ്ഞു. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് സംസ്‌കാരവും മൂല്യങ്ങളും വളരെ പ്രധാനമാണ്. ആചാര്യകുലം ഈ മൂല്യങ്ങള്‍ സൂക്ഷിക്കുന്ന വിദ്യാലയമായിരിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി രാം ബിലാസ് ശര്‍മ പറഞ്ഞു.













Click it and Unblock the Notifications