Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്ലാമിന്റെ നിസ്‌കാരം യോഗ? യോഗ ചെയ്താല്‍ ബലാത്സംഗം കുറയും?

ദില്ലി: യോഗ സാധാരണക്കാരന്റെ ശീലമായാല്‍ രാജ്യത്ത് ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും കുറയുമെന്ന് ബി ജെ പി വെറ്ററന്‍ നേതാവ് മുരളി മനോഹര്‍ ജോഷി. കഴിഞ്ഞില്ല, മുസ്ലിങ്ങള്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് യോഗയാണെന്നും മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ മുരളി മനോഹര്‍ ജോഷി പറഞ്ഞു. പ്രവാചകന്‍ മുഹമ്മദ് വലിയ ഒരു യോഗിയായിരുന്നു.

muslim-prayer

യോഗ സാധാരണക്കാരുടെ ജീവിതത്തിന്റെ ഭാഗമാകണം എന്നാണ് എന്റെ അഭിപ്രായം. അങ്ങനെയായാല്‍ ബലാത്സംഗങ്ങള്‍ നടക്കില്ല എന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ ഇത് വളരെയധികം കുറയും. ആണുങ്ങളിലും പെണ്ണുങ്ങളിലും പുതിയ ചിന്താധാര ഉണ്ടാക്കാന്‍ ഇത് സഹായിക്കും - പുതിയ സഹസ്രാബ്ദത്തിന് യോഗ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുരളി മനോഹര്‍ ജോഷി.

murlimanoharjoshi

നമ്മളുടെ മുസ്ലിം സഹോദരന്മാര്‍ യോഗ ചെയ്യുന്നവരാണ്. അവര്‍ ദിവസം അഞ്ച് നേരം യോഗ ചെയ്യുന്നു. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് പ്രവാചകന്‍ മുഹമ്മദ് ഒരു യോഗിയാണ് എന്ന്. യോഗ പരിശീലിച്ചിരുന്നില്ലെങ്കില്‍ അദ്ദേഹത്തിന് ഇങ്ങനെ ചെയ്യാന്‍ പറ്റുമായിരുന്നില്ല. ഓരോരുത്തരുടെയും ജീവിതത്തില്‍ യോഗ എങ്ങനെ പ്രാധാന്യം ചെലുത്തുമെന്ന് വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് പരിശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

murlimanoharjoshi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+