കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രണ്ട് പതിറ്റാണ്ട് മുമ്പായിരുന്നെങ്കില്‍ ബിജെപിക്ക് ഇടത് പക്ഷം ഒരു ബദല്‍; പക്ഷെ ഇന്ന് സാധിക്കില്ല'

Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ അനൂകൂലിക്കുന്ന കോണ്‍ഗ്രസ് നിലപാടില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. യുഡിഎഫിനൊടൊപ്പമുള്ള മുസ്ലീം ലീഗ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. പ്രിയങ്കാഗാന്ധിയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും അതിനോടുള്ള വിയോജിപ്പ് അറിയിക്കുന്നുവെന്നുമായിരുന്നു ലീഗിന്റെ പ്രസ്താവന.

സംഭവത്തിന് പിന്നാലെ മതേതര ഇന്ത്യയുടെ മരണത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സ്വരാജ് ഇന്ത്യ ദേശിയ പ്രസിഡണ്ടും സാംസ്‌കാരിക വിമര്‍ശകനുമായ യോഗേന്ദ്ര യാദവ്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപിയല്ല

ബിജെപിയല്ല

മതേതരത്വത്തിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ സംരക്ഷണം ഏറ്റെടുത്തവര്‍ തന്നെയാണ് അതിനെ തകര്‍ത്തത്. അത് ബിജെപിയല്ല. ഇതിന്റെ സംരക്ഷകര്‍ തന്നെയാണ് മതേതരത്വത്തിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിച്ചത്. ഒന്നുകൂടി വ്യക്തമാക്കി പറയുകയാണെങ്കില്‍ കോണ്‍ഗ്രസ് ആണ് ഈ തകര്‍ച്ചക്ക് ഉത്തരം പറയേണ്ടതെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.

ബിജെപിയുടെ അജണ്ട

ബിജെപിയുടെ അജണ്ട

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടാനിടയില്ല. എന്നാല്‍ ബിജെപിയുടെ അജണ്ടയെ അനുകൂലിക്കുന്ന തരത്തിലുള്ള അഭിപ്രായമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കി. അയോധ്യയില്‍ രാമന്റെ മൂല്യങ്ങളുടെ പുനര്‍നിര്‍മ്മാണമാണെന്നൊക്കെ പറയുന്നത് ഹിന്ദുത്വ അജണ്ടയോട് അടിയറവ് പറയുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
I am not among that 130 crore people - Viral Campaign | Oneindia Malayalam
ദേശീയ പദ്ധതി

ദേശീയ പദ്ധതി

അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച നിലപാടില്‍ നിന്നും വ്യത്യസ്തമാണ് രാഹുല്‍ സ്വീകരിച്ചതെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ബിജെപിയുടെ അജണ്ട അദ്ദേഹം അംഗീകരിക്കുന്നില്ല. നാളിതുവരേയും രാമക്ഷേത്രത്തെ പിന്തുണച്ച് പ്രത്യക്ഷത്തില്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നില്ലെന്നും എന്നാല്‍ പിന്തുണ പ്രഖ്യാപിച്ചതോട് കൂടി ഇതൊരു ദേശീയ പദ്ധതിയായെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

ബിജെപിയുടെ ബിടീം

ബിജെപിയുടെ ബിടീം

രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണക്കുന്നതടക്കമുള്ള ഹിന്ദുത്വ നിലപാട് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ യാതൊരു നേട്ടവും സമ്മാനിക്കാന്‍ പോകുന്നില്ല. ബിജെപിയുടെ ബിടീമാവുന്ന കോണ്‍ഗ്രസിന് ഇതിലൂടെ എന്ത് നേട്ടമാണ് ഉണ്ടാവാന്‍ പോകുന്നത്. കോണ്‍ഗ്രസിന്റെ പ്രത്യയ ശാസ്ത്ര പാപ്പരത്തമാണ് ഇ്ത് തുറന്നുകാട്ടുന്നതെന്നു അദ്ദേഹം പറഞ്ഞു.

 കേരളത്തില്‍ ഇടതുപക്ഷമാവാം

കേരളത്തില്‍ ഇടതുപക്ഷമാവാം

ബിജെപിക്ക് മുന്നില്‍ ഒരു ബദല്‍ ആവശ്യമാണെന്നും യോഗേന്ദ്രയാദവ് പറഞ്ഞു. അത് രൂപപ്പെടണം. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണെങ്കില്‍ ഇടത് പക്ഷത്തിന് അങ്ങനെയൊരു ബദലാവാന്‍ സാധിക്കുമെന്നും ഇന്നിപ്പോള്‍ അവര്‍ അങ്ങനെയൊരു അവസ്ഥയിലല്ല. കേരളത്തില്‍ ഇടതുപക്ഷമാവാം അത്തരത്തിലൊരു ബദലെങ്കില്‍ മറ്റു ഭാഗങ്ങളില്‍ ഇവര്‍ റാഡറിന്റെ പരിധിയിലേ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Yogendra yadav against congress stand on ayodhya ram temple construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X