പൗരത്വ ചർച്ചയിൽ നിന്ന് അമിത് ഷായുടെ ഒളിച്ചോട്ടം, കണ്ണൻ ഗോപിനാഥനോടും യോഗേന്ദ്ര യാദവിനോടും മൗനം!
ദില്ലി: നിയമത്തെക്കുറിച്ച് ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒരാളുമായും ചര്‍ച്ച നടത്താതെ ആഭ്യന്തര മന്ത്രി അമിത് ഷാ. മുന്‍ ഐഎസ്എസ് ഓഫീസര്‍ കണ്ണന് ഗോപിനാഥനും ഷഹീന് ബാഗിലെ പൗരത്വ പ്രക്ഷോഭകരും അമിത് ഷായുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ശുഭസൂചനകളൊന്നും ഇതുവരെയില്ല.
കണ്ണന് ഗോപിനാഥന് ശേഷം സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവും അമിത് ഷായോട് ചര്‍ച്ചയ്ക്ക് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പൗരത്വ വിഷയത്തില്‍ ചര്‍ച്ചയാകാമെന്നും ആവശ്യപ്പെടുന്നവര്‍ക്ക് മൂന്ന് ദിവസത്തിനുളളില്‍ അനുമതി ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞത്.

തുടര്‍ന്നാണ് അമിത് ഷായുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കണ്ണന് ഗോപിനാഥന് വ്യക്തമാക്കിയത്. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞിട്ടും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് കണ്ണന് ഗോപിനാഥന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയുണ്ടായി. കണ്ണന് ഗോപിനാഥന്റെ ട്വീറ്റ് ഇങ്ങനെയാണ്: '' മൂന്ന് ദിവസം, ഒരു പ്രതികരണവും ഇല്ല, അമിത് ഷായുടെ വാക്കുകള്‍ക്ക് എന്തെങ്കിലുമൊരു വില കൊടുക്കണം.
ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് ചാനലില്‍ വന്ന് എന്തെങ്കിലും പറഞ്ഞ് പോകാനാവില്ല. സാരമില്ല. ഞാനിനി ഇത് മുന്നോട്ട് കൊണ്ട് പോകുന്നില്ല. ഇത് ജനാധിപത്യത്തിന്റെ ഒരു പാഠമായി കണ്ടാല്‍ മതി എന്നാണ് കണ്ണന് ഗോപിനാഥന് ട്വീറ്റ് ചെയ്തത്. ഷഹീന് ബാഗ് പ്രക്ഷോഭകര്‍ ഫെബ്രുവരി 16ന് അമിത് ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ ദില്ലി പോലീസ് മാര്‍ച്ചിന് അനുമതി നിഷേധിക്കുകയായിരുന്നു. രണ്ട് മാസമായി ഷഹീന് ബാഗില്‍ പൗരത്വ നിയമത്തിന് എതിരെ പ്രക്ഷോഭം നടന്ന് കൊണ്ടിരിക്കുകയാണ്. ചര്‍ച്ചയ്ക്കുളള അമിത് ഷായുടെ ക്ഷണം ഷഹീന് ബാഗിലെ സ്ത്രീ പ്രക്ഷോഭകരും സ്വീകരിച്ചിരുന്നു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications