കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആപ്പില്‍ ജനാധിപത്യമില്ല'; പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും പാര്‍ട്ടിവിടുന്നു

  • By Gokul
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം പരിഹരിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും കെജ് രിവാളിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയതോടെ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമായതായാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിയിലെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടതായി പ്രശാന്ത് ഭൂഷണ്‍ മാധ്യമങ്ങളെ അറിയിച്ചു. പാര്‍ട്ടി ദേശീയ കണ്‍വീനറായ കെജ് രിവാളിന്റെ നേതൃത്വത്തില്‍ ഏകാധിപത്യപ്രവണതയാണ് നടന്നുവരുന്നത്. ചില എംഎല്‍എമാര്‍ തങ്ങള്‍ക്കെതിരെ നുണപ്രചരണം നടത്തുകയാണ്. കെജ് രിവാള്‍ ദേശീയ കണ്‍വീനര്‍സ്ഥാനം രാജിവെക്കണമെന്ന് തങ്ങള്‍ ഒരിക്കല്‍പ്പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

yogendrayadavprashantbhushan

ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടണമെന്നാണ് തങ്ങളുടെയും ആഗ്രഹം. ഇതിനായി ചര്‍ച്ച ചെയ്യാനും ഒരുക്കമാണ്. എന്നാല്‍ ഇക്കാര്യം കാട്ടി കെജ് രിവാളിന് എസ്എംഎസ് അയച്ച് 11 ദിവസം കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. ഉപാധികളോടെ പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും ത്യജിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആം ആദ്മി പാര്‍ട്ടിയും മറ്റു പാര്‍ട്ടികളും തമ്മിലുള്ള വ്യത്യാസം ഇല്ലാതായിരിക്കുകയാണെന്ന് യോഗേന്ദ്ര യാദവും ആരോപിച്ചു. ബിഎസ്പി പോലുള്ള പ്രാദേശിക പാര്‍ട്ടിയായി ആം ആദ്മി തീരുമോ എന്ന ഭയമുണ്ട്. ജനങ്ങള്‍ക്ക് പാര്‍ട്ടിയിലുണ്ടായ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ രാജിക്കായി ചിലര്‍ മുറവിളി കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Yogendra Yadav asks Will AAP become just like any other party?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X