കെജ്രിവാളിന് അസഹനീയമായ തലവേദന, കാരണം പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവിനും അറിയാം...
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പുതിയ തലവേദന. അടുത്ത വര്‍ഷം പഞ്ചാബില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് ആംആദമിയില്‍ നിന്നും പുറത്താക്കപ്പെട്ട യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ചേര്‍ന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു.
കെജ്രിവാള്‍ പ്രതീക്ഷയോടെ കാണുന്ന തിരിഞ്ഞെടുപ്പിന് മങ്ങലേല്‍പ്പിക്കുന്ന തരത്തിലാണ് പുതിയ പാര്‍ട്ടിയുടെ വരവ്. എഎപി വിട്ട ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന്് സ്വരാജ് അഭയാന്‍ എന്ന ചെറുപാര്‍ട്ടി രൂപീകരിച്ചിരുന്നു.

തങ്ങളുടെ ആശയവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍ ചേരുന്നുവെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പഞ്ചാബ് തിരഞ്ഞെടുപ്പിനെ കുറിച്ച് ഗൗരവായി ആലോചിക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു.
പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉടന്‍ തന്നെ രൂപീകരിക്കും. ഇതേ സമയം ഇതിന്റെ സമയം നിശ്ചിയിച്ചിട്ടില്ലെന്ന് ഇവര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ചും ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും സ്വരാജ് അഭയാന്‍ നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications