കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിൽ ബിജെപി മൂക്കും കുത്തി വീഴും! കോൺഗ്രസ്സ് അധികാരത്തിലേറും.. ബിജെപിക്ക് ഇടിത്തീയായി പ്രവചനം!

Google Oneindia Malayalam News

Recommended Video

cmsvideo
ഗുജറാത്തില്‍ BJPയെ കാത്തിരിക്കുന്നത് വൻ തോല്‍വി? | Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്തിന്റെയും ബിജെപിയുടേയും ഭാവി നിര്‍ണയിക്കുന്നതാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. ഗുജറാത്തില്‍ തോല്‍വിയെന്നത് അമിത് ഷായുടേയും നരേന്ദ്ര മോദിയുടേയും ദു:സ്വപ്‌നങ്ങളില്‍ പോലുമുണ്ടാവില്ല. ഇത്തവണ കോണ്‍ഗ്രസ്സ് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുവെന്നതാണ് ബിജെപി ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്നത്.

മമ്മൂട്ടിയുടെ വെട്ടുവിളിക്കൂട്ടത്തിന് പാര്‍വ്വതിയുടെ ചൂടന്‍ മറുപടി.. ആടിനെ പട്ടിയാക്കിയവർക്ക് നന്ദി!മമ്മൂട്ടിയുടെ വെട്ടുവിളിക്കൂട്ടത്തിന് പാര്‍വ്വതിയുടെ ചൂടന്‍ മറുപടി.. ആടിനെ പട്ടിയാക്കിയവർക്ക് നന്ദി!

നിലവില്‍ പുറത്ത് വന്ന അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ പലതും ബിജെപിക്ക് അനുകൂലമാണെങ്കിലും കാര്യങ്ങള്‍ വിചാരിക്കുന്നത് പോലെ അത്ര പന്തിയല്ലെന്ന് അവര്‍ക്കറിയാം. ഗുജറാത്ത് തെരഞ്ഞെടുപ്പ് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ബിജെപിക്ക് ഇരുട്ടടി നല്‍കി ഒരു പ്രവചനം പുറത്ത് വന്നിരിക്കുന്നു.

ബിജെപി തിരിച്ചടി മണക്കുന്നു

ബിജെപി തിരിച്ചടി മണക്കുന്നു

ഇത്തവണ ഗുജറാത്തില്‍ വന്‍വിജയം ബിജെപി പ്രതീക്ഷിക്കുന്നില്ല. തോല്‍വി സംഭവിച്ചില്ലെങ്കിലും സീറ്റ് വിഹിതത്തിലും വോട്ട് ശതമാനത്തിലും കുറവ് സംഭവിക്കും എന്ന് തന്നെയാണ് കരുതാനാവുക. ബിജെപിയുടെ പരമ്പരാഗത വോട്ടുബാങ്കുകളില്‍ വലിയ തോതില്‍ ചോര്‍ച്ച സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഹര്‍ദിക് പട്ടേലും ജിഗ്നേഷ് മേവാനിയും രാഹുല്‍ ഗാന്ധിയുമാണ് ബിജെപിക്ക് മുന്നിലുള്ള വന്‍മതിലുകള്‍.

കനത്ത പരാജയം പ്രവചനം

കനത്ത പരാജയം പ്രവചനം

എന്നാല്‍ സീറ്റിലും വോട്ടിലുമുള്ള കുറവ് അല്ല, കനത്ത പരാജയമാണ് ഗുജറാത്തില്‍ ബിജെപിയെ കാത്തിരിക്കുന്നത് എന്നാണ് ആംആദ്മി പാര്‍ട്ടി മുന്‍ നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ് പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും യോഗേന്ദ്ര യാദവ് പ്രവചിച്ചിരിക്കുന്നു.

മൂന്ന് സാധ്യകളാണ് ഉള്ളത്

മൂന്ന് സാധ്യകളാണ് ഉള്ളത്

തിങ്കളാഴ്ചയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക. മൂന്ന് സാധ്യതകളാണ് യോഗേന്ദ്ര യാദവ് മുന്നോട്ട് വെച്ചിരിക്കുന്നത്. മൂന്നും കോണ്‍ഗ്രസ്സിന് അനുകൂലവും ബിജെപിക്ക് പ്രതികൂലവുമാണ്. ആദ്യത്തെ സാധ്യത ഇങ്ങനെയാണ്. 182 അംഗ നിയമസഭയില്‍ ബിജെപിക്ക് ലഭിക്കുക 86 സീറ്റുകള്‍ മാത്രമാണ്. വോട്ട് ശതമാനമാകട്ടെ 43 ശതമാനവും.

മൂന്നിലും തിരിച്ചടി തന്നെ

മൂന്നിലും തിരിച്ചടി തന്നെ

എന്നാല്‍ ഇതേ വോട്ട് ശതമാനം നേടുന്ന കോണ്‍ഗ്രസ്സ് സീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്നിലെത്തും. 92 സീറ്റുകളോടെ കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. രണ്ടാമത്തെ പ്രവചനം ബിജെപിയെ സംബന്ധിച്ച് ആദ്യത്തേതില്‍ നിന്നും ദയനീയമാണ്. 65 സീറ്റുകളിലേക്ക് ബിജെപി ചുരുങ്ങുമെന്നാണ് പ്രവചനം. വോട്ട് ശതമാനം 41ലേക്ക് ഇടിയും.

കോൺഗ്രസ്സിന് മുന്നേറ്റം

കോൺഗ്രസ്സിന് മുന്നേറ്റം

അതേസമയം കോണ്‍ഗ്രസ്സാകട്ടെ 113 സീറ്റുകള്‍ നേടി മികച്ച ഭൂരിപക്ഷത്തില്‍ ഗുജറാത്തില്‍ അധികാരത്തെലെത്തുമെന്ന് യോഗേന്ദ്ര യാദവ് പ്രവചിക്കുന്നു. മൂന്നാമത്ത പ്രവചനം എക്കാലത്തേയും വലിയ തോല്‍വിയാണ് ബിജെപിയെ കാത്തിരിക്കുന്നത് എന്നാണ്. 2012ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഗ്രാമങ്ങളിലും ഇടത്തരം നഗരങ്ങളിലുമാകും ബിജെപിക്ക് വലിയ തിരിച്ചടി ലഭിക്കുക.

തിരിച്ചടി ഗ്രാമങ്ങളിൽ

തിരിച്ചടി ഗ്രാമങ്ങളിൽ

2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗ്രാമങ്ങളില്‍ ബിജെപിക്ക് 44 ഉം കോണ്‍ഗ്രസ്സിന് 49ഉം സീറ്റുകളാണ് ലഭിച്ചത്. അത് ബിജെപിക്ക് ഇത്തവണ 28 ആയി കുറയുമെന്ന് യോഗേന്ദ്ര യാദവ് പറയുന്നു. കോണ്‍ഗ്രസ്സിനാകട്ടെ 66 ആയി ഉയരുമെന്നതാണ് ആദ്യ പ്രവചനം. രണ്ടാമത്ത സാധ്യത പ്രകാരം ബിജെപിക്ക് 20 ഉം കോണ്‍ഗ്രസ്സിന് 74ഉം സീറ്റുകളാണ് ലഭിക്കുക.

ഇടത്തരം നഗരങ്ങളും മുഖം തിരിക്കും

ഇടത്തരം നഗരങ്ങളും മുഖം തിരിക്കും

ഇടത്തരം നഗരങ്ങളില്‍ 2012ല്‍ ബിജെപിക്ക് 36ഉം കോണ്‍ഗ്രസ്സിന് എട്ടും സീറ്റുകളാണ് ലഭിച്ചത്. 2017ല്‍ ആദ്യത്തെ സാധ്യത പ്രകാരം ബിജെപിക്ക് 26ഉം കോണ്‍ഗ്രസ്സിന് 19ും സീറ്റുകള്‍ ലഭിക്കുമത്രേ. രണ്ടാം പ്രവചന പ്രകാരം ബിജെപിക്ക് ലഭിക്കുക 18ഉം കോണ്‍ഗ്രസ്സിന് ലഭിക്കുക 27ും സീറ്റുകളാണെന്നും യോഗേന്ദ്ര യാദവ് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.

ബിജെപിക്കൊപ്പം ടൈംസ് സർവ്വേ

ബിജെപിക്കൊപ്പം ടൈംസ് സർവ്വേ

നേരത്തെ പുറത്ത് വന്ന ടൈംസ് നൗ- വിഎംആര്‍ സര്‍വ്വേ ഫലപ്രകാരം ബിജെപി 111 സീറ്റുകള്‍ നേടി അധികാരത്തിലെത്തും. കോണ്‍ഗ്രസ്സിന് 68 സീറ്റുകളും ലഭിക്കും. ഇന്ത്യാ ടിവി സര്‍വ്വ 106-116 സീറ്റുകളോടെ ബിജെപിക്ക് ജയം പ്രവചിക്കുന്നു. കോണ്‍ഗ്രസ്സിന് 63 മുതല്‍ 73 വരെ സീറ്റുകള്‍ ലഭിച്ചേക്കാം.

ഒപ്പത്തിനൊപ്പമെന്നും പ്രവചനം

ഒപ്പത്തിനൊപ്പമെന്നും പ്രവചനം

അതേസമയം എബിപി-സിഎസ്ഡിഎസ് സര്‍വ്വേ ഫലം ബിജെപി ക്യാമ്പിന് നടുക്കം സമ്മാനിക്കുന്നതാണ്. ബിജെപി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ്സ് മുന്നേറുമെന്നാണ് ഇവരുടെ പ്രവചനം. വോട്ടിംഗ് ശതമാനക്കണത്തില്‍ 43 ശതമാനം വോട്ടുമായി ഇരുവരും ഒപ്പത്തിനൊപ്പം നില്‍ക്കുമെന്ന പ്രവചനം ബിജെപി ക്യാമ്പില്‍ ഇടിത്തീയായാണ് വീണത്. അഭിപ്രായ സര്‍വ്വേകളിലും എക്‌സിറ്റ് പോളുകളിലും എത്രമാത്രം സത്യമുണ്ടെന്ന് കാണാന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടതുണ്ട്.

ട്വീറ്റ്

യോഗേന്ദ്ര യാദവിന്റെ പ്രവചനം

English summary
Yogendra Yadav predicts drubbing for BJP in Gujarat Assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X