കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ പ്രവര്‍ത്തനം യോഗേന്ദ്രയാദവിന്‍റെ പണിപോയി

  • By Meera Balan
Google Oneindia Malayalam News

Yogendra Yadav
ദില്ലി: രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായതിന്റ പേരില്‍ യുജിസി മെന്പര്‍ സ്ഥാനത്ത് നിന്ന് സാമൂഹ്യ ശാസ്ത്രജ്ഞനും, പൊതു പ്രവര്‍ത്തകനും , തെരഞ്ഞെടുപ്പ് വിശകലന വിദ്ഗ്ദനുമായ യോഗേന്ദ്ര യാദവിനെ മാറ്റി. സെപ്റ്റംബര്‍ 18 ബുധനാഴ്ചായാണ് അദ്ദേഹത്തെ യുജിസിയില്‍ നിന്ന് പുറത്താക്കുന്നത്. ആം ആദ്മി പാര്‍ട്ടിയില്‍ അംഗമാണ് യോഗേന്ദ്ര യാദവ്. യോഗേന്ദ്ര ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതിനാല്‍ ഭാവിയില്‍ അത് ഭാവിയില്‍ യുജിസിയുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും എന്ന് കാട്ടിയാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നോട്ടീസ് അയച്ചിരിയ്ക്കുന്നത്. സെപ്റ്റംബര്‍ നാലിനാണ് ഇദ്ദേഹത്തിന് കാരണം കാണിയ്ക്കല്‍ നോട്ടീസ് അയച്ചത്.

യുജിസിയുടെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്താന്‍ യോഗേന്ദ്രയുടെ ആം ആദ്മി പ്രവേശനത്തിലൂടെ കഴിയുമെന്നതിനാലാണ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഉദ്ദേശിയ്ക്കുന്നതെന്നാണ് വിശദീകരണം. എന്നാല്‍ താന്‍ ആംആദ്മി പാര്‍ട്ടിയില്‍ അംഗമായതാണ് കേന്ദ്രത്തെ പ്രകോപിപ്പിച്ചതെന്നും അവര്‍ നിരത്തുന്ന ന്യായങ്ങള്‍ അംഗീകരിയ്ക്കാന്‍ കഴിയില്ലെന്നും യോഗേന്ദ്ര പറഞ്ഞു.

കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നെങ്കില്‍ തന്നെ ഒരിയ്ക്കലും യുജിസിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിയ്ക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. യുജിസി കാകിനാടയില്‍ ടീച്ചര്‍ ട്രെയിനിംഗിനായി തുടങ്ങുന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റിയുടെ നീക്കം താന്‍ എതിര്‍ത്തെന്നും അദ്ദേഹം പറഞ്ഞു. മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയുടെ മണ്ഡലത്തില്‍ ആരംഭിയ്ക്കാനിരുന്ന പദ്ധതിയ്ക്ക് തടസ്സം നിന്നതാണ് ശത്രുതയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

English summary
Activist Yogendra Yadav was on Wednesday sacked from the UGC for being a member of Arvind Kejriwal-led Aam Aadmi Party as the government said his association with the apex body of higher education may give a scope for its "future politicisation"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X