വ്യാജബിരുദം; 'കെജ്രിവാളിന് നേരത്തെ അറിയാമായിരുന്നു'
ദില്ലി: ദില്ലി മുന്‍ നിയമമന്ത്രി ജിതേന്ദര്‍ തോമറിന്റെത് വ്യാജ ബിരുദമാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് നേരത്തെ തന്നെ അറിയാമായിരുന്നെന്ന് മുന്‍ ആം ആദ്മി നേതാവ് യോഗേന്ദ്ര യാദവ്. ഇക്കാര്യത്തെക്കുറിച്ച് നേരത്തെ വിവിരം ലഭിച്ചിട്ടും അതേക്കുറിച്ച് അന്വേഷിക്കാനോ നടപടിയെടുക്കാനോ മുഖ്യമന്ത്രി തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
തോമറിന്റെത് വ്യാജബിരുദമാണെന്ന് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും താന്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നെന്നും കെജ് രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് യോഗേന്ദ്ര യാദവ് രംഗത്തെത്തിയത്. കഴിഞ്ഞ ഫിബ്രുവരിയില്ത്തന്നെ മുതിര്‍ന്ന നേതാക്കള്‍ തോമറിന്റെ വ്യാജബിരുദത്തെക്കുറിച്ച് അറിയിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. തോമര്‍ മാത്രമല്ല, ആം ആദ്മിയിലെ 25 സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് സംശയമുണ്ടായിരുന്നെന്നും യാദവ് പറയുന്നു.

ജിതേന്ദ്രര്‍ തോമറിന്റെ നിയമ ബിരുദവും ബിഎസ് സി ബിരുദവും വ്യാജമാണെന്ന് ആരോപിച്ച് നല്കിയ കേസില്‍ അദ്ദേഹം നേരത്തെ അറസ്റ്റിലായിരുന്നു. അറസ്റ്റിനുശേഷം നടന്ന തെളിവെടുപ്പില്‍ നിയമ ബിരുദം വ്യാജമല്ലെന്ന രീതിയിലുള്ള തെളിവുകളാണ് കണ്ടെത്തിയത്. എന്നാല്‍, ബിഎസ് സി ബിരുദം വ്യാജമല്ലെന്ന് തെളിയിക്കാന്‍ തോമറിന് സാധിച്ചിട്ടില്ല.
ബിഎസ് സി ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തിലായിരുന്നു അദ്ദേഹം നിയമബിരുദത്തിന് പ്രവേശനം നേടിയത്. ആഴ്ചകളായി ജയിലില്‍ കഴിയുന്ന തോമറിന് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. ഒരു നിയമസഭാ സാമാജിന്റെ ഇത്തരത്തിലുള്ള കുറ്റകൃത്യം ഗുരതരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications