കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജബിരുദം; 'കെജ്‌രിവാളിന് നേരത്തെ അറിയാമായിരുന്നു'

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലി മുന്‍ നിയമമന്ത്രി ജിതേന്ദര്‍ തോമറിന്റെത് വ്യാജ ബിരുദമാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് നേരത്തെ തന്നെ അറിയാമായിരുന്നെന്ന് മുന്‍ ആം ആദ്മി നേതാവ് യോഗേന്ദ്ര യാദവ്. ഇക്കാര്യത്തെക്കുറിച്ച് നേരത്തെ വിവിരം ലഭിച്ചിട്ടും അതേക്കുറിച്ച് അന്വേഷിക്കാനോ നടപടിയെടുക്കാനോ മുഖ്യമന്ത്രി തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

തോമറിന്റെത് വ്യാജബിരുദമാണെന്ന് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും താന്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നെന്നും കെജ് രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് യോഗേന്ദ്ര യാദവ് രംഗത്തെത്തിയത്. കഴിഞ്ഞ ഫിബ്രുവരിയില്‍ത്തന്നെ മുതിര്‍ന്ന നേതാക്കള്‍ തോമറിന്റെ വ്യാജബിരുദത്തെക്കുറിച്ച് അറിയിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. തോമര്‍ മാത്രമല്ല, ആം ആദ്മിയിലെ 25 സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് സംശയമുണ്ടായിരുന്നെന്നും യാദവ് പറയുന്നു.

kejriwal35

ജിതേന്ദ്രര്‍ തോമറിന്റെ നിയമ ബിരുദവും ബിഎസ് സി ബിരുദവും വ്യാജമാണെന്ന് ആരോപിച്ച് നല്‍കിയ കേസില്‍ അദ്ദേഹം നേരത്തെ അറസ്റ്റിലായിരുന്നു. അറസ്റ്റിനുശേഷം നടന്ന തെളിവെടുപ്പില്‍ നിയമ ബിരുദം വ്യാജമല്ലെന്ന രീതിയിലുള്ള തെളിവുകളാണ് കണ്ടെത്തിയത്. എന്നാല്‍, ബിഎസ് സി ബിരുദം വ്യാജമല്ലെന്ന് തെളിയിക്കാന്‍ തോമറിന് സാധിച്ചിട്ടില്ല.

ബിഎസ് സി ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തിലായിരുന്നു അദ്ദേഹം നിയമബിരുദത്തിന് പ്രവേശനം നേടിയത്. ആഴ്ചകളായി ജയിലില്‍ കഴിയുന്ന തോമറിന് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. ഒരു നിയമസഭാ സാമാജിന്റെ ഇത്തരത്തിലുള്ള കുറ്റകൃത്യം ഗുരതരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.

English summary
Yogendra Yadav says Kejriwal was informed about Tomar's fake law degree but didn't conduct inquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X