സിനിമ പ്രചാരണത്തിനുള്ള ഇടമല്ല ഒളിമ്പിക്സ്: സല്‍മാന്‍ഖാനെതിരെ ആഞ്ഞടിച്ച് ഗുസ്തി താരം
ദില്ലി: ബോളിവുഡ് താരം സല്‍മാന്‍ഖനെ ഇന്ത്യയുടെ ഒളിമ്പിക്‌സ് ടീമിന്റെ ഗുഡ്വില്‍ അംബാസിഡറായി നിയമിച്ചതിനെതിരെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവും ഗുസ്തി താരവുമായി യോഗേശ്വര്‍ ദത്ത് രംഗത്ത്്. സിനിമാ പ്രചാരണത്തിനുള്ള ഇടമല്ല ഒളിമ്പിക്‌സ്.
പിടി ഉഷ, മില്‍ഖ സിംഗ് എന്നി കായിക താരങ്ങള്‍ രാജ്യത്തിന് വേണ്ടി കഠിനമായി പ്രയത്‌നിച്ചവരാണ്. എന്നാല്‍ ഇപ്പോഴത്തെ അംബാസിഡര്‍ കായിക രംഗത്തിന് വേണ്ടി എനതാണ് ചെയ്തിട്ടുള്ളതെന്ന് യോഗേശ്വര്‍ ചോദിച്ചു. ട്വിറ്ററീലൂടെയാണ് കായികതാരത്തിന്റെ രൂക്ഷ വിമര്‍ശനം.

ഇപ്പോഴത്തെ ഗുഡ് വില്‍ അംബാസിഡറായ സല്‍മാന്‍ ഖാന് ഒളിമ്പ്ക്സില്‍ ഒന്നും ചെയ്യാനില്ല. ഇത് സിനിമാ പ്രചാരണത്തിനുള്ള ഇടമല്ല, എന്തിനാണ് ജനങ്ങളെ വിഡ്ഢികളാക്കുന്നതെന്നും യോഗേശ്വര്‍ ചോദിച്ചു. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ യോഗേശ്വര്‍ വെങ്കല മെഡല്‍ നേടിയിരുന്നു.












Click it and Unblock the Notifications