കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗം മറച്ചുവെക്കുന്നത് കുറ്റകരം: തബ്ലീഗ് ജമാഅത്തിനെതിരെ യോഗി, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്

Google Oneindia Malayalam News

ലഖ്നൊ: കൊറോണ വൈറസ് വ്യാപനത്തിൽ തബ്ലീഗ് ജമാഅത്തിന്റെ പങ്കിനെ അപലപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രോഗമം മറച്ചുവെക്കുന്നത് കുറ്റമാണെന്ന് ചൂണ്ടിക്കാണിച്ച യോഗി രോഗം വരുന്നത് കുറ്റമല്ലെന്നും, പകർച്ചാവ്യാധിയായ ഒരു രോഗം മറച്ചുവെക്കുന്നതാണ് കുറ്റമെന്നും കൂട്ടിച്ചേർത്തു. ഒരു ടിവി ചാനലിനോട് സംസാരിക്കുകയായിരുന്നു യോഗി. ഇന്ത്യയിലെ ഏറ്റവും വലിയ കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളിലൊന്നായിരുന്നു മതസമ്മേളനം നടന്ന തബ്ലീഗ് ജമാഅത്ത്.

ജീവനക്കാരന് കൊവിഡ് പോസിറ്റീവ്; ദില്ലിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു, കര്‍ശന നിയന്ത്രണം ജീവനക്കാരന് കൊവിഡ് പോസിറ്റീവ്; ദില്ലിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു, കര്‍ശന നിയന്ത്രണം

ദില്ലിയിലെ നിസാമുദ്ദീനിൽ വെച്ച് മാർച്ചിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തവർ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നുവെങ്കിൽ സംസ്ഥാന സർക്കാരിന് വലിയ തോതിലുള്ള രോഗവ്യാപനം നിയന്ത്രിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് അവർ ചെയ്ത കുറ്റത്തിന് നടപടി സ്വീകരിക്കണമെന്നും യോഗി പറഞ്ഞു.

 yogi-adityanath-1

16, 500 പേരാണ് പേരാണ് ദില്ലി നിസാമുദ്ദീനിലെ ജമാഅത്ത് ആസ്ഥാനത്ത് വെച്ച് മാർച്ച് 13നും 24നും ഇടയിൽ നടന്ന മത സമ്മേളനത്തിൽ പങ്കെടുത്തത്. കൊറോണ വൈറസ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ഏറ്റവും അധികം ആളുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച പരിപാടിയാണ് ഇതെന്നാണ് പോലീസ് നൽകുന്ന വിവരം. കഴിഞ്ഞ നാലാഴ്ചക്കിടെ പരിപാടിയ്ക്കെത്തിയ 16,500 പേരെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച അധികൃതർ ഇവരുമായി സമ്പർക്കം പുലർത്തിയ 15000 ഓളം പേരെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരിൽ ചിലർ മർകസ് കോം പ്ലക്സിലും മറ്റ് ചിലർ ദില്ലിയുടെ വിവിധ ഭാഗങ്ങളിലുമാണ് താമസിച്ചിരുന്നത്.

തബ്ലീഗ് ജമാഅത്ത് തലവൻ ഉൾപ്പെടെ ആറ് പ്രവർത്തകർക്കെതിരെയാണ് സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനം തടയാൻ നിയന്ത്രണങ്ങൾ നിലനിൽക്കെ പരിപാടി സംഘടിപ്പിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി തബ്ലിഗ് ജമാഅത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നണ് കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ രേഖകൾ.

English summary
രോഗം മറച്ചുവെക്കുന്നത് കുറ്റകരം: തബ്ലീഗ് ജമാഅത്തിനെതിരെ യോഗി, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന്!! Yogi Aadhithyanath against attendees of Tablighi Jamaat cover coronavirus transmission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X