കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി ആദിത്യനാഥ് അയോധ്യയില്‍: തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ അയോധ്യ സന്ദര്‍ശനം, പ്രതിമ അനാഛാദനം ചെയ്തു

  • By S Swetha
Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം അയോധ്യയില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏഴടി ഉയരമുള്ള ശ്രീരാമ പ്രതിമ അനാച്ഛാദനം ചെയ്തു. അയോധ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രതിമ അനാച്ഛാദനത്തിന് ശേഷം രാം ജന്മഭൂമി ന്യായ് തലവന്‍ മഹന്ദ് നൃത്യഗോപാല്‍ ദാസിന്റെ ഒരാഴ്ച നീളുന്ന ജന്മദിന പരിപാടിയിലും യോഗി പങ്കെടുത്തു.

ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ കേരളം വിട്ടു, അസമിലെന്ന് സൂചന, ജിഷ്ണു ഹിമാലയത്തിലെന്ന് കുടുംബം, ദുരൂഹംബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ കേരളം വിട്ടു, അസമിലെന്ന് സൂചന, ജിഷ്ണു ഹിമാലയത്തിലെന്ന് കുടുംബം, ദുരൂഹം

രാമന്റെ ജീവിതത്തിലെ ഒരു ഘട്ടമായ കോദംബ രാം എന്ന പ്രതിമയാണ് യോഗി അനാച്ഛാദനം ചെയ്തതെന്നും ദക്ഷിണേന്ത്യയില്‍ ആരാധിക്കുന്ന ഈ രൂപം കര്‍ണാടകയിലെ ഒരു പ്രസിദ്ധ കലാകാരനാണ് രൂപകല്‍പന ചെയ്തതെന്നും അയോധ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റാം തീര്‍ഥ് പറഞ്ഞു.

yogi-adityanath-3-

രാഷ്ട്രപതിയുടെ അവാര്‍ഡ് കരസ്ഥമാക്കിയ കലാകാരനാണ് ഏഴ് അടിയില്‍ മരത്തില്‍ തീര്‍ത്ത ഈ വിഗ്രഹം പണിതിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകത്തിലെ ഒരു മ്യൂസിയത്തിലാണ് ഇത്തരത്തിലൊരു പ്രതിമ ആദ്യമായി കാണുന്നത്. ഇതേ തുടര്‍ന്നാണ് സമാനമായ പ്രതിമ അയോധ്യയിലെ മ്യൂസിയത്തിലേക്ക് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഉത്തര്‍ പ്രദേശ് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ സാന്നിധ്യത്തില്‍ പ്രതിമയുടെ ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.രാം കി പൗരി, ബസ് സ്റ്റേഷന്‍, ഗുപ്താര്‍ഗട്ടിലെ ബസ് സ്‌റ്റേഷന്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും യോഗി സന്ദര്‍ശിക്കും. സരയൂ നദീതീരത്ത് 221 മീറ്റര്‍ ഉയരമുള്ള ശ്രീരാമന്റെ പ്രതിമ നിര്‍മിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതി പൂര്‍ത്തിയാകുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

English summary
Yogi Aadithyanath uncovers Ram statue in Ayodhya during visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X